1 GBP = 91.20 INR                       

BREAKING NEWS

മധുവിധു ആഘോഷിക്കാന്‍ പോയ നവവരന് ദാരുണാന്ത്യം; ഹിമാചലില്‍ ബോട്ടപകടത്തില്‍ മരിച്ചത് കഴക്കൂട്ടം സ്വദേശി രഞ്ജിത്ത്; ഭാര്യ രക്ഷപ്പെട്ടത് നിസാര പരിക്കുകളോടെ; ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ യുവാവിന്റെ വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം; രഞ്ജിത്തിന്റെ മരണം അപകടത്തിനിടെ പാറക്കെട്ടില്‍ തലയിടിച്ച്

Britishmalayali
kz´wteJI³

ശ്രീകാര്യം: ഹിമാചല്‍പ്രദേശിലെ കുളുവില്‍ മധുവിധു ആഘോഷിക്കാന്‍ പോയ നവവരന്‍ ബോട്ട് മറിഞ്ഞു മരിച്ചു. കാര്യവട്ടം ഗുരുമന്ദിരത്തിനു സമീപം നീരാഞ്ജനത്തില്‍ കുമാറിന്റെയും സതികുമാരിയുടെയും മകന്‍ രഞ്ജിത് (33) ആണ് മരിച്ചത്. വിദേശത്തു ജോലിചെയ്യുന്ന രഞ്ജിത്തും വലിയവിള സുകന്യഭവനില്‍ ശ്രീദേവിയും കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനാണ് വിവാഹിതരായത്.

മണാലി, കുളു എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ 13-നു യാത്രതിരിച്ചു. മണാലിയില്‍നിന്ന് തിങ്കളാഴ്ച രാവിലെ കുളുവിലെത്തി. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന കാറ്റ് നിറച്ചു തുഴയുന്ന ബോട്ടില്‍ സവാരി (റിവര്‍ റാഫ്റ്റിങ്) നടത്തുന്നതിനിടയില്‍ ബോട്ടു മറിയുകയായിരുന്നു. ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ രഞ്ജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ബോട്ടിനടിയില്‍പ്പെട്ട രഞ്ജിത്തിനെ രക്ഷിക്കാനായില്ല. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഹണിമൂണ്‍ യാത്രയ്ക്കായി ഭാര്യയ്ക്കും മറ്റു കുടുംബസുഹൃത്തുകള്‍ക്കുമൊപ്പം ഹിമാചലില്‍ എത്തിയതായിരുന്നു ഇദ്ദേഹം. ഇന്നലെ രാവിലെ 11 മണിയോടെ ബീസ് നദിയില്‍ വാട്ടര്‍ റാഫിറ്റിങ് നടത്തുന്നതിനിടെ രഞ്ജിത്തും ഭാര്യയും സഞ്ചരിച്ച റാഫ്റ്റ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും നദിയിലെ പാറക്കെട്ടില്‍ രഞ്ജിത്തിന്റെ തലയിടിക്കുകയുമായിരുന്നു.


വിവരം അറിഞ്ഞയുടനെ കുളു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടെന്നും നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. നാളെ ചണ്ഡീഗഢില്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നോ വിമാനമാര്‍ഗ്ഗം മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. രഞ്ജിത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category