1 GBP = 91.20 INR                       

BREAKING NEWS

വിന്‍ഡീസിനെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും വീഴ്ത്തിയത് നേട്ടമായി; പര്യടനം അവസാനിപ്പിച്ചത് പരമാവധി പോയിന്റുകളുമായി; ശ്രീലങ്ക- ന്യൂസിലാന്‍ഡ് പരമ്പരയും ആഷസും സമനിലയിലായതും കോലിപ്പടയ്ക്ക് തുണയായി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തന്നെ ഒന്നാമത്

Britishmalayali
kz´wteJI³

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്. വിന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പര തൂത്തുവാരിയതോടെ 120 പോയിന്റുമായിട്ടാണ് ഇന്ത്യ ഒന്നാമത് എത്തിയത്. 60 പോയിന്റ് വീതമുള്ള ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവര്‍ രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ ആണ്. 56 പോയിന്റ് വീതമുള്ള ഓസ്ട്രേലിയ നാലാമതും ഇംഗ്ലണ്ട് അഞ്ചാമതുമാണ്.ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പര 2-2നും ന്യൂസിലാന്‍ഡ് ശ്രീലങ്ക പരമ്പര 1-1നും സമനില പാലിച്ചിരുന്നു. ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ 135 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഓസ്ട്രേലിയ ആഷസ് നിലനിര്‍ത്തി. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും ന്യൂസിലന്റും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും ആയിരുന്നു മറ്റ് രണ്ട് പ്രധാന പരമ്പരകള്‍.


ആഷസിന് ശേഷമുള്ള പോയിന്റ് പട്ടികയിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചിട്ടുള്ള ഇന്ത്യക്ക് 120 പോയിന്റുണ്ട്. ഒരു സീരീസില്‍ ലഭിക്കാവുനംന ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നിലവില്‍ സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യ മാത്രമാണ്. ഇന്ത്യ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, സൗത്താഫ്രിക്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിങ്ങനെ ആകെ 9 ടീമുകളാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റ് കണക്കാക്കുന്നത് ഇങ്ങനെ
രണ്ട് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 60/30/20
മൂന്ന് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 40/20/13
നാല് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 30/15/10
അഞ്ച് ടെസ്റ്റുകളുടെ പരമ്പര: ജയം/ടൈ/സമനില - 24/12/8

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category