1 GBP = 92.40 INR                       

BREAKING NEWS

മെമ്മറി കാര്‍ഡ് ദിലീപിന് കിട്ടാതിരിക്കാനുള്ള സുപ്രീംകോടതിയിലെ നടിയുടെ നിയമ പോരാട്ടം മഞ്ജു വാര്യരും കുഞ്ചാക്കോയും അടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കി തന്നെ; നല്‍കുന്നത് വിട്ടിവീഴ്ചയ്ക്കില്ലെന്ന സൂചനകള്‍; ഒട്ടേറെ സമ്മര്‍ദ്ദങ്ങളും വേദനകളും നേരിട്ട തനിക്ക് ഇനിയെങ്കിലും സൈ്വര്യമായി ജീവിതം നയിക്കേണ്ടതുണ്ടെന്ന വിശദീകരണത്തില്‍ നിറയുന്നത് ഒത്തു തീര്‍പ്പ് സാധ്യത തള്ളുന്ന നിലപാട് വിശദീകരണം; പള്‍സര്‍ സുനിയും സംഘവും നടിയെ ആക്രമിച്ച് അപമാനിച്ച കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മെമ്മറി കാര്‍ഡ് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച നടി സമര്‍പ്പിച്ച പത്ത് പേജുള്ള അപേക്ഷ പോരാട്ടം തുടരുമെന്നതിന്റെ വ്യക്തമായ സൂചനകള്‍. കേസിലെ സാക്ഷികളില്‍ പലരും ദിലീപുമായി വീണ്ടും സൗഹൃദത്തിലാകുന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും അടക്കം വിചാരണയില്‍ എടുക്കുന്ന നിലാപാടുകള്‍ എന്താകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് പോരാട്ടം തുടരുമെന്ന് നടി വ്യക്തമാക്കി സുപ്രീംകോടതിയില്‍ എത്തുന്നത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഈ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കള്ളക്കളികള്‍ ഉണ്ടാകുമോ എന്ന സംശയവും സജീവമാണ്. സിനിമാക്കാരായ സാകഷികളില്‍ ഭൂരിഭാഗം പേരും ദിലീപുമായി അടുത്ത ബന്ധമുള്ളവരാണ്. ഇവരുടെ നിലപാട് വിചാരണയെ സ്വാധീനിക്കും. അത്തരം ചര്‍ച്ചകള്‍ക്കിടെയാണ് സുപ്രീംകോടതിയില്‍ നിയമ യുദ്ധത്തിന് നടി എത്തുന്നത്.

ദിലീപിന്റെ ആദ്യ ഭാര്യയാണ് മഞ്ജു വാര്യര്‍. ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികള്‍ക്ക് ഒരു മകളുമുണ്ട്. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ അടുപ്പമാണ് അക്രമിക്കപ്പെട്ട നടിയേയും ദിലീപിനേയും ശത്രുതയിലെത്തിച്ചതെന്നാണ് കേസ്. ഇതിന്റെ പ്രതികാരമാണ് പള്‍സര്‍ സുനിയുടെ ആക്രമണത്തിലേക്ക് എത്തിയതെന്നാണ് കേസ്. നടിക്ക് അതിശക്തമായ പിന്തുണയാണ് മഞ്ജു വാര്യര്‍ ആദ്യ ഘട്ടത്തില്‍ നല്‍കിയത്. അത് ഇപ്പോഴും തുടുരന്നുണ്ട്. ഇതിനിടെയിലും മഞ്ജുവുമായി പ്രശ്നമുണ്ടാകാതിരിക്കാന്‍ ദിലീപും ശ്രമിക്കുന്നുണ്ട്.


മഞ്ജുവിന്റെ അച്ഛന്‍ മരണത്തിന് ദിലീപ് എത്തിയതും ഹിമാലയത്തില്‍ അകപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ മുന്നിട്ടറങ്ങിയതുമെല്ലാം സാക്ഷിയെ സ്വാധീനിക്കലാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. കുഞ്ചാക്കോ ബോബിന്റെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട ആഘോഷത്തില്‍ ദിലീപ് എത്തിയതും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മഞ്ജുവും കുഞ്ചാക്കോയും അടക്കമുള്ളവരുടെ വിചാരണ സമയത്തെ നിലപാടിനെ കുറിച്ച് ചര്‍ച്ച സജീവമാണ്. ഈ ഘട്ടത്തിലും ഇരുവരും ആക്രമിക്കപ്പെട്ട നടിക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുകയാണ്.

പത്ത് പേജ് ദൈര്‍ഘ്യമുള്ള അപേക്ഷയാണ് അക്രമത്തെ അതിജീവിച്ച നടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഈ കേസുമായി ബന്ധപ്പെട്ട ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ താന്‍ നേരിട്ടു, വേദനകള്‍ താന്‍ നേരിട്ടു. ഇനിയെങ്കിലും തനിക്ക് സൈ്വര്യമായി ജീവിതം നയിക്കേണ്ടതായുണ്ട്. അത് കോടതി മാനിക്കണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ നടി വ്യക്തമാക്കിയിരിക്കുന്നത്. ഏത് തരത്തിലുള്ള സമ്മര്‍ദ്ദമാണ് ഉണ്ടായതെന്ന് വ്യക്തമല്ല. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മഞ്ജുവും കുഞ്ചാക്കോയും അടക്കമുള്ളവര്‍ തനിക്കൊപ്പം ഉണ്ടെന്ന ഉത്തമ വിശ്വാസത്തിലാണ് സുപ്രീംകോടതിയില്‍ നടി ഹര്‍ജിയുമായെത്തുന്നത്.

മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് നടി കൈമാറിയത്. സുപ്രീം കോടതിയിലെ തന്നെ ചില മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ഇക്കാര്യത്തില്‍ നടിക്ക് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു അപേക്ഷ സുപ്രീം കോടതിയില്‍ നല്‍കിയത്. തന്റെ സ്വകാര്യതയെ കോടതി മാനിക്കണമെന്നാണ് ഏറ്റവും പ്രധാനമായും അപേക്ഷയില്‍ നടി ഉന്നയിച്ചത്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏറ്റവും നിര്‍ണ്ണായക രേഖകളായ മെമ്മറി കാര്‍ഡുകള്‍ ദിലീപിന് ലഭിക്കുകയാണെങ്കില്‍ സ്വാഭാവികമായും അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് അക്രമത്തെ അതിജീവിച്ച നടി വ്യക്തമാക്കിയിരിക്കുന്നത്.

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്നകാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അന്തിമ തീരുമാനം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അന്തിമ വാദം കേള്‍ക്കാന്‍ കേസ് മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നടി തന്നെ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രിയില്‍ അപേക്ഷ നല്‍കിയത്. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കറും ദിനേശ് മഹേശ്വരിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച മുദ്രവെച്ച രേഖകള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും ദിലീപിന്റെ അപേക്ഷയില്‍ അന്തിമ തീരുമാനം കോടതി കൈക്കൊള്ളുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category