1 GBP = 92.40 INR                       

BREAKING NEWS

താല്‍കാലിക പുനരധിവാസത്തിന് നോട്ടീസ് പതിച്ചത് നഷ്ടപരിഹാരത്തിനുള്ള സാധ്യത ഉറപ്പാക്കാന്‍; എല്ലാവരും കൂടി ശ്രമിക്കുന്നത് കോടീശ്വരന്മാര്‍ക്ക് കോടികള്‍ ഖജനാവില്‍ നിന്ന് നല്‍കാന്‍ തന്നെ; പൊളിക്കലിന്റെ പ്രയോഗിക പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ അറ്റോര്‍ണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനുള്ള ചരട് വലികളുമായി പിണറായി സര്‍ക്കാര്‍; ഗവര്‍ണ്ണറുടെ നിലപാടും നിര്‍ണ്ണായകമാകും; സര്‍വ്വകക്ഷിയോഗം പിന്തുണ നല്‍കുക മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് തന്നെ

Britishmalayali
kz´wteJI³

കൊച്ചി: ഫ്ളാറ്റ് വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ടു പോകുമ്പോള്‍ ഉയരുന്നത് കോടീശ്വരന്മാരുടെ നഷ്ടം നികത്താന്‍ ഖജനാവില്‍ നിന്ന് പണമൊഴുക്കാനുള്ള സാധ്യത. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ താല്‍ക്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ ഇന്നു മൂന്നിനുള്ളില്‍ അപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ടു നഗരസഭ താമസക്കാര്‍ക്കു നോട്ടിസ് നല്‍കി. ഇങ്ങനെ അപേക്ഷ നല്‍കുന്നവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് സാരം. അങ്ങനെ വന്നാല്‍ തങ്ങളുടെ നഷ്ടം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഫ്ളാറ്റുടമകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു ഫ്ളാറ്റുകളുടെ ചുമരിലാണു നഗരസഭ സെക്രട്ടറി നോട്ടിസ് പതിച്ചത്.

അപേക്ഷ നല്‍കാത്ത താമസക്കാര്‍ക്കു താല്‍ക്കാലിക പുനരധിവാസം ആവശ്യമില്ലെന്നു കരുതുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്ളാറ്റ് ഒഴിയാന്‍ നഗരസഭ നല്‍കിയ സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍, ആരും ഒഴിഞ്ഞില്ല. തുടര്‍ന്നാണു പുനരധിവാസം ആവശ്യമുള്ളവരോട് അപേക്ഷ നല്‍കാന്‍ നഗരസഭ ആവശ്യപ്പെട്ടത്. സമരത്തിനു പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയ നേതാക്കള്‍ ഇന്നലെ ഫ്ളാറ്റുടമകളെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് സമരപന്തലിലേക്ക് ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തി. ഈ സാഹചര്യത്തില്‍ എല്ലാ പാര്‍ട്ടികളുടേയും നിലപാട് നഷ്ടപരിഹാരം കൊടുക്കലിന് അനുകൂലമാണെന്ന് വരുത്താനും നീക്കമുണ്ട്. ഇതിനിടെ കോടതിയുടെ അനിഷ്ടം നേടാതിരിക്കാനും സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ട്. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു താല്‍പര്യപത്രം ക്ഷണിച്ചതില്‍ യുഎസില്‍ നിന്നുള്‍പ്പെടെ 13 കമ്പനികളുടെ അപേക്ഷ ലഭിച്ചു. പൊളിക്കാനുള്ള നടപടികള്‍ നഗര സഭ എടുക്കുന്നുവെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാണ് ഇത്.

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിലെ അനിശ്ചിതത്വം നീക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ അറ്റോര്‍ണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്ളാറ്റുടമകളുടെ എതിര്‍പ്പും സത്യവാങ്മൂലമായി 20ന് കോടതിയില്‍ നല്‍കും. സെപ്റ്റംബര്‍ 20-നുള്ളില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാന്‍ നഗരസഭ നല്‍കിയ സമയപരിധി തീര്‍ന്നിട്ടും ഒരു താമസക്കാര്‍ പൊലും മാറിയിട്ടില്ല. പ്രശ്നം എങ്ങിനെ തീര്‍ക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.

ഫ്ളാറ്റ് ഉടമകളുടെ കോടതി കേട്ടിട്ടില്ല, ഇത്രയും വലിയ കെട്ടിട്ടങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നം, ചുരുങ്ങിയ സമയത്തിനുള്ളില്‍ വിധി നടപ്പാക്കുന്നതിലെ പ്രയാസം എന്നീ കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് ഇപ്പോഴത്തെ ശ്രമം. വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. ഇത്രയും വലിയ കെട്ടിട്ടങ്ങള്‍ മുന്നൊരുക്കങ്ങളില്ലാതെ പൊളിച്ചാല്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ അറ്റോര്‍ണി ജനറല്‍ വഴി കോടതിയെ അറിയിക്കാനാണ് ശ്രമം. ഇന്ന് ഡല്‍ഹിക്ക് തിരിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുമായി സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തുമെന്നാണ് സൂചന. പ്രശ്നത്തില്‍ ഇടപെടുമെന്ന് ഗവര്‍ണ്ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്നലെ നോട്ടീസ് പതിക്കാന്‍ കുണ്ടന്നൂര്‍ 'ഹോളി ഫെയ്ത് എച്ടുഒ' ഫ്ളാറ്റിലെത്തിയ സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നേരെ താമസക്കാര്‍ ഗേറ്റ് അടച്ചിട്ടു പ്രതിരോധം തീര്‍ത്തു മുദ്രാവാക്യം വിളിച്ചതു നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. ഫ്ളാറ്റ് പ്രശ്നം ചര്‍ച്ച ചെയ്യാനായി ഇന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരാനിരിക്കേ ഫ്ളാറ്റുടമകള്‍ സമരം ശക്തമാക്കി. എച്ച്ടുഒ ഹോളിഫെയ്ത് ഫ്ളാറ്റ് പരിസരത്തും, മരട് നഗരസഭ കാര്യാലയത്തിനു മുന്നിലുമാണു സമരം. ഫ്ളാറ്റൊഴിയാനുള്ള നഗരസഭ നോട്ടിസിനെതിരെ ഫ്ളാറ്റുടമകള്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയില്ല. അടുത്ത ദിവസം ഹര്‍ജി നല്‍കുമെന്നു ഫ്ളാറ്റുടമകള്‍ അറിയിച്ചു. എന്നാല്‍ സുപ്രീംകോടതി വിധിയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടില്ല. ഇത് മനസ്സിലാക്കിയാണ് ഹര്‍ജി നല്‍കാത്തത്.

അതിനിടെ പ്രശ്ന പരിഹാരത്തിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 17 എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇതിനിടെ, തീരപരിപാലന നിയമം ലംഘിച്ചാണു ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചതെന്നു സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന പുതിയ ആവശ്യവുമായി ഫ്ളാറ്റുടമകളും രംഗത്തെത്തി. പൊളിക്കേണ്ടി വരികയാണെങ്കില്‍ ഫ്ളാറ്റുടമകളെ പുനരധിവസിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ജില്ലാ ഭരണകൂടം തയാറാക്കിയിട്ടുണ്ടെന്നു നഗരസഭ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു.

ഇനിയൊരു റിവ്യു ഹര്‍ജിയുടെ സാധ്യതകളെ കുറിച്ച് വ്യത്യസ്തമായ നിയമോപദേശങ്ങളാണ് സംസ്ഥാനത്തിന് കിട്ടിയത്. വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും താമസക്കാരുടെ എതിര്‍പ്പുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം തയ്യാറാക്കി 20ന് നല്‍കും. പലതരം നീക്കങ്ങള്‍ നടക്കുമ്പോഴും ഈ കേസില്‍ സുപ്രീം കോടതി ഇതുവരെ സ്വീകരിച്ച കര്‍ശന നിലപാടില്‍ സംസ്ഥാന സര്‍ക്കാറിന് ആശങ്കയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category