1 GBP = 92.40 INR                       

BREAKING NEWS

ദേശീയപാതാ അഥോറിറ്റി പണിതാല്‍ ടോള്‍ കൊടുത്തു മുടിയുമെന്നു പറഞ്ഞു സംസ്ഥാനം ഏറ്റെടുത്തത് നാല് പാലങ്ങള്‍; വൈറ്റിലയിലും കുണ്ടന്നൂരിലും പാലങ്ങള്‍ ഉയരുന്നത് ഇഴഞ്ഞിഴഞ്ഞ് നീങ്ങി; ഇടപ്പള്ളി മേല്‍പാലം രക്ഷപ്പെട്ടത് ശിവന്‍കുട്ടി ഓട്ടിച്ചു വിടാന്‍ ശ്രമിച്ച മെട്രോ മാന്റെ ഉപദേശ കരുത്തില്‍; പാലാരിവട്ടത്തെ 'പഞ്ചവടി പാലത്തിന്റെ' പുനര്‍നിര്‍മ്മാണം ഊരാളുങ്കലിനെ ഏല്‍പ്പിക്കുമ്പോള്‍ പിണറായി അഭയം തേടുന്നതും ശ്രീധരന്റെ അനുഭവ സമ്പത്തില്‍; കൊച്ചി മെട്രോയ്ക്ക് ശേഷം ശ്രീധരന്‍ ഇഫട്കിന് കളമൊരുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാലാരിവട്ടം പാലം മുഴുവനായി പൊളിച്ചു പണിയേണ്ടി വരില്ല. പാലത്തിന്റെ 17 സ്പാനുകളാണ് പൂര്‍ണമായി പൊളിക്കേണ്ടി വരിക. പാലത്തിന്റെ പുനര്‍നിര്‍മ്മാണം കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കും. സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയിലാവും ഡോ.ഇ. ശ്രീധരന്റെ പങ്കാളിത്തവും ഉണ്ടാകും. 18.7 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ് . അതായത് മുമ്പ് കരാറുകാരന്റെ പിടിപ്പു കേടുകൊണ്ട് ഉണ്ടായ കുഴപ്പം പരിഹരിക്കാന്‍ പണം എടുക്കുന്നത് ഖജനാവില്‍ നിന്നുമാണ്.

39 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം 2 വര്‍ഷം കൊണ്ടു നിര്‍മ്മിക്കുകയാണ്. 2.5 വര്‍ഷത്തിനു ശേഷം 20 കോടി രൂപയുടെ അറ്റകുറ്റപ്പണി സിനിമയിലെ പഞ്ചവടിപ്പാലത്തെ വെല്ലും പാലാരിവട്ടത്തെ ഈ മേല്‍പാലം. ദേശീയപാത 66ല്‍ പാലാരിവട്ടം ജംക്ഷനില്‍ ഈ അഴിമതിപ്പാലം നിര്‍മ്മിച്ചപ്പോള്‍ ധനനഷ്ടം മാത്രമല്ല ഉണ്ടായത്, റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍, കിറ്റ്കോ എന്നീ രണ്ടു സ്ഥാപനങ്ങള്‍ക്ക് മാനനഷ്ടവും ഉണ്ടായി. ദേശീയപാതയില്‍ കുണ്ടന്നൂര്‍, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി ജംക്ഷനുകളില്‍ മേല്‍പാലം പണിയാന്‍ ദേശീയപാതാ അഥോറിറ്റി ടെന്‍ഡര്‍ ചെയ്യുന്ന ഘട്ടമെത്തിയതാണ്.

ദേശീയപാതാ അഥോറിറ്റി പാലം പണിതാല്‍ ജനം ടോള്‍ കൊടുത്തു മുടിയുമെന്നു പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പാലമാണു പാലാരിവട്ടം. വൈറ്റിലയിലും കുണ്ടന്നൂരിലും മറ്റു രണ്ടു പാലങ്ങള്‍ ഇഴഞ്ഞിഴഞ്ഞ് ഉയരുന്നുണ്ട്. ഇടപ്പള്ളി മേല്‍പാലം ഡിഎംആര്‍സി പണിതതുകൊണ്ടു രക്ഷപ്പെട്ടു. അതുകൊണ്ടാണ് പുതുക്കി പണിയലിന് ശ്രീധരനെ എത്തിക്കുന്നത്. മെട്രോയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ പോലും കടന്നാക്രമിച്ച ശ്രീധരന്‍ അങ്ങനെ സര്‍ക്കാരിന്റെ മാനം കാക്കാന്‍ വീണ്ടുമെത്തുകയാണ്. തിരുവനന്തപുരം ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുമ്പ് നേമം എംഎല്‍എയുമായ വി ശിവന്‍കുട്ടി ശ്രീധരനെ ചോദ്യം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ സംഭവമാണ്. കൊച്ചി മെട്രോ ലാഭത്തിലേക്ക് കുതിക്കുമ്പോഴാണ് വീണ്ടും ഒരു പ്രോജക്ടുമായി ശ്രീധരന്‍ എത്തുന്നത്.

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണ് ഊരാളുങ്കല്‍. സഹകരണ പ്രസ്ഥാനമായതു കൊണ്ട് തന്നെ ടെന്‍ഡര്‍ വിളിക്കാതെ പണി ഇവര്‍ക്ക് ഏല്‍പ്പിക്കാനാകും. അപ്പോള്‍ പഴി കേള്‍ക്കാതിരിക്കാനുള്ള തന്ത്രമാണ് ശ്രീധരനെ മുമ്പില്‍ നിര്‍ത്തുന്നതെന്ന വിമര്‍ശനവും സജീവമാണ്. പാലാരിവട്ടത്തെ പാലം ആര്‍ഡിഎസ് പ്രൊജക്ട്‌സ് ആണ് നിര്‍വ്വഹിച്ചത്. മേല്‍നോട്ടം കിറ്റ്‌കോയ്ക്കായിരുന്നു. നിര്‍വഹണ ഏജന്‍സി റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷനും. ഈ ഇടപാടില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കം പലരും അഴിക്കുള്ളിലായി. പാലം നിര്‍മ്മാണത്തിലെ അഴിമതിയില്‍ 4 പേര്‍ അറസ്റ്റിലായി. ഇനി ആരൊക്കെ അറസ്റ്റിലാവുമെന്നു നിശ്ചയമില്ല. ഉത്തരവാദികള്‍ 4 പേരില്‍ ഒതുങ്ങുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ഇതിനിടെയാണ് പാലം പുതുക്കി പണിയുന്നത്.

ഒരു മാസത്തിനുള്ളില്‍ പണി തുടങ്ങണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും വിധം പാലം പൊളിക്കലും പുനര്‍നിര്‍മ്മാണവും ഒരേ സമയം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ സ്പാനുകള്‍ വീതം പൊളിച്ച് അപ്പോള്‍ തന്നെ പുതിയവ നിര്‍മ്മിക്കുകയാണു രീതി. പുതുക്കി നിര്‍മ്മിക്കുന്ന പാലത്തിന്റെ ഡിസൈന്‍ ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ തയാറായതായും രണ്ടാഴ്ചയ്ക്കകം എസ്റ്റിമേറ്റും ടെന്‍ഡര്‍ രേഖയും സജ്ജമാകുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. എസ്റ്റിമേറ്റും ടെന്‍ഡര്‍ രേഖകളും തയാറാകുന്ന മുറയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റി സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കും. ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ തന്നെ പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് ഇ.ശ്രീധരന്‍ അറിയിച്ചു.

പാലാരിവട്ടം പാലത്തില്‍ 19 സ്പാനുകളില്‍ 17 എണ്ണത്തിലും 102 ഗര്‍ഡറുകളില്‍ 97 എണ്ണത്തിലും വിള്ളലുണ്ട്. 17 സ്പാനുകളില്‍ സാധാരണ കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 2 സ്പാനുകളുടെ നിര്‍മ്മാണം പ്രീസ്ട്രസ്ഡ് കോണ്‍ക്രീറ്റ് കൊണ്ടാണ്. ഈ രണ്ടു സ്പാനുകള്‍ക്കും കാര്യമായ കേടില്ല. അറ്റകുറ്റപ്പണി കൊണ്ടു ബലക്ഷയം പരിഹരിക്കാനാവാത്ത സാഹചര്യത്തിലാണു 17 സ്പാനുകളും പൊളിച്ചു പണിയുന്നത് . ഗര്‍ഡറുകളില്‍ നടുവിലത്തെ രണ്ടെണ്ണം മാത്രം നിലനിര്‍ത്തി 100 എണ്ണവും പൊളിക്കാനാണ് തീരുമാനം. പുതുക്കി നിര്‍മ്മിക്കുന്ന പാലത്തില്‍ മുഴുവനായും പ്രീസ്ട്രസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളാണ് ഉപയോഗിക്കുക. പിയര്‍ ഹെഡില്‍ വിള്ളലുണ്ട്. തൂണുകളും പിയര്‍ ഹെഡുകളും കോണ്‍ക്രീറ്റ് കൊണ്ടു പൊതിഞ്ഞു ബലപ്പെടുത്തും.

എല്ലാ ബെയറിങ്ങുകളും മാറ്റും. രണ്ടു സ്പാനുകള്‍ക്കിടയിലെ ജോയിന്റുകള്‍ മാറ്റേണ്ടി വരുമെന്ന സാഹചര്യത്തില്‍ ഇടപ്പള്ളി മേല്‍പാലത്തില്‍ ഉപയോഗിച്ച ജോയിന്റുകള്‍ ആവശ്യമില്ലാത്ത സാങ്കേതിക വിദ്യയാവും സ്വീകരിക്കുക. 2014 സെപ്റ്റംബറിലാണു പാലാരിവട്ടത്ത് പാലം നിര്‍മ്മാണം തുടങ്ങുന്നത്. 2016 ഒക്ടോബറില്‍ ഉദ്ഘാടനം. 2017 ജൂലൈയില്‍ തന്നെ പാലത്തില്‍ കുഴികളായി. പലവട്ടം ടാറിങ് നടത്തി. 2019 മെയ് ഒന്നിനു പാലം താല്‍ക്കാലിക അറ്റകുറ്റപ്പണിക്കായി അടച്ചു. പിന്നീട് ഇന്നേവരെ തുറന്നിട്ടില്ല. പാലത്തിന്റെ 16 തൂണുകളില്‍ ഒന്നിന്മേല്‍ സ്ഥാപിച്ച ഒരു ബുഷ് തിരിഞ്ഞുപോയതാണു പാലത്തിന്റെ പ്രശ്നമെന്നു കരാറുകാര്‍ വിജിലന്‍സ് കോടതിയില്‍ പറഞ്ഞു. അതല്ല, സര്‍വത്ര കുഴപ്പമാണെന്നു ചെന്നൈ ഐഐടി സംഘവും മെട്രോമാന്‍ ഇ. ശ്രീധരനും കണ്ടെത്തി. ഇതോടെയാണ് പുനര്‍നിര്‍മ്മാണത്തിലേക്ക് കാര്യങ്ങളെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category