1 GBP = 91.20 INR                       

BREAKING NEWS

'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ...'; മോഷണം നടത്തിയ ശേഷം ഷട്ടര്‍ അടയ്ക്കാന്‍ പറ്റാതെ വന്നപ്പോള്‍ കള്ളന്‍ വിളിച്ചത് കടയുടമയെ; സിസിടിവി പരിശോധിച്ചപ്പോള്‍ മനസിലായത് കള്ളന്‍ തന്നെയാണ് തന്നെ വിളിച്ചതെന്ന്; പൊലീസ് പൊക്കി സ്റ്റേഷനിലെത്തിച്ചപ്പോള്‍ അറിഞ്ഞത് സഹായത്തിന് കൂടെ ഉണ്ടായിരുന്നയാള്‍ കുറ്റം ഏറ്റുപറയാന്‍ നിര്‍ത്തിയ 'ഡമ്മി'യെന്ന്; മലപ്പുറത്തെ മോഷണകഥയില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

Britishmalayali
kz´wteJI³

മലപ്പുറം: കട തുറന്ന് മോഷണം നടത്തിയ ശേഷം ഉടമയെ വിളിച്ച് കള്ളന്‍ പറഞ്ഞത് 'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ...' എന്ന്. എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും. കടയില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് മൊബൈല്‍ ഫോണ്‍ ആണ്. എന്നാല്‍ മോഷണമൊക്കെ കഴിഞ്ഞ് ഇറങ്ങിയ കള്ളന് വിചാരിച്ച പോലെ കട അടയ്ക്കാന്‍ സാധിച്ചില്ല. ഷട്ടര്‍ ഇടാന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതായതോടെ ഉടന്‍ വിളിച്ചത് ഉടമയെ. കടയില്‍ എഴുതി വെച്ചിരുന്ന നമ്പര്‍ കണ്ടായിരിന്നു വിളിച്ചത്. 'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ എന്ന് സാധാരണ വഴിപോക്കനെ പോലെ വിളിച്ച് പറഞ്ഞ് കള്ളന്‍ മുങ്ങി.

വിളി വന്ന ഉടന്‍ തന്നെ കടയുടമ സ്ഥലത്തെത്തി. പരിശോധിച്ചപ്പോള്‍ 12,000 രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. മോഷ്ടാവ് ആരെന്നറിയാന്‍ സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ഉടമക്ക് മനസിലായത് മോഷ്ടിച്ചയാള്‍ തന്നെയാണ് തന്നെ വിളിച്ച് പറഞ്ഞതെന്ന്. കള്ളന്‍ ഒറ്റയ്ക്കല്ലെന്നും കൂടെ ഒരാള്‍ ഉണ്ടെന്നും മനസിലായി. തുടര്‍ന്ന് ഇരുവരേയും പൊലീസ് പിടികൂടുകയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു.

അപ്പോഴാണറിയുന്നത് കൂടെ ഉണ്ടായിരുന്നയാള്‍, പിടിക്കപ്പെടുകയാണെങ്കില്‍ കുറ്റം ഏറ്റുപറയാന്‍ നിര്‍ത്തിയ 'ഡമ്മി' ആയിരുന്നു എന്ന്. രണ്ടായിരം രൂപയാണ് കള്ളന്‍ അയാള്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്നത്. അങ്ങനെ തനിക്ക് രക്ഷപ്പെടാമെന്നും അദ്ദേഹം വിചാരിച്ചു. പണത്തിന് കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രം എടുക്കുന്നതാണ് തന്റെ രീതിയെന്ന് അയാള്‍ പൊലീസിനോട് പറഞ്ഞു. രണ്ടു തവണ ഇതേ കടയില്‍ മുമ്പ് കയറി മോഷണംനടത്തി ആരുമറിയാതെ വാതിലും പൂട്ടി പോയിരുന്നതായും ഇയാള്‍ പറഞ്ഞു. മോഷ്ടിച്ച മൂന്ന് ഫോണിന്റെയും പണം നല്‍കാമെന്ന ധാരണയില്‍ കടയുടമ പരാതി പിന്‍വലിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category