കട്ടപ്പന സ്വദേശിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ശ്രീറാം വെങ്കിട്ടരാമന് എന്ന ആരോപണം ഉയര്‍ത്തി ബന്ധുക്കള്‍ രംഗത്ത്; ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്ത കേസില്‍ നല്കിയ പരാതി അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ ആത്മഹത്യാ കുറ്റം മറയ്ക്കാന്‍ വ്യാജ നോട്ടീസ് ഉണ്ടാക്കിയെന്നും ആരോപണം; ബഷീര്‍ വധക്കേസില്‍ കുറക്കു വഴികളിലൂടെ രക്ഷപ്പെട്ട ഐഎഎസുകാരനെതിരെ മുഖ്യമന്ത്രിക്ക് വീണ്ടും പരാതി
തിരുവനന്തപുരം; മധ്യപ്രവര്ത്തകന് ബഷീറിന്റെ കൊലപാതകത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് ബന്ധുക്കള്‍. ബഷീറിന്റെ കൊലപാതകത്തില്‍ പൊലീസുമായി ചേര്‍ന്ന നടത്തിയ കള്ളക്കളിയുടെ മറവിലായിരുന്നു മുന്‍ ദേവികുളം സബ്കളക്ടര്‍ തടിയൂരിയത്.
2017 ഏപ്രില്‍ ഏഴിന് കട്ടപ്പനയിലെ കര്ഷകന് കെ എന്‍ ശിവന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ശിവന്റെ വീടും രണ്ടര ഏക്കറോളം സ്ഥലവും വ്യാജരേഖ ചമച്ച് അദ്ദേഹത്തിന്റെ സഹോദരിയും കുടുബവും തട്ടിയെടുത്തെന്ന് കാട്ടി ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമിന് 2016 ഡിസംബര്‍ 28 ന് ശിവന് പരാതി നല്‍കിയിരുന്നു. തട്ടിപ്പ് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ടും വന്നു. എന്നാല്‍, പരാതിയില്‍ ശ്രീറാം തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ഇതില്‍ മനംനൊന്താണ് ശിവന് ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുവിന്റെ ആക്ഷേപം. ശിവന്റെ മരണത്തിന് പിന്നാലെ തന്റെ വീഴ്ച മറച്ചുവയ്ക്കാന്‍ ശ്രീറാം വെങ്കിട്ടരാമന് വ്യാജ ഡെസ്പാച്ച് രേഖ നിര്‍മ്മിച്ചെന്നും ആക്ഷേപമുണ്ട്.
വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതായി അന്നു സബ് കലക്ടറായിരുന്ന ശ്രീറാമിനു ശിവന് പരാതി നല്കി. എന്നാല്‍ ശ്രീറാം നടപടിയെടുത്തില്ലെന്നു ശിവന്റെ സഹോദര പുത്രന് കെ.ബി.പ്രദീപ് ആരോപിച്ചു. തുടര്‍നടപടിക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫിസില്‍ വിവരാവകാശം നല്കി. പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു 4 തവണ നോട്ടിസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാല്‍ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് ആരോപിക്കുന്നു. ശിവന് പരാതി നല്കുന്നതിനു മുന്‍പുള്ള തീയതിയില്‍ പോലും നോട്ടിസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയില്‍ കാണുന്നത്. നടപടികള്‍ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം, തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും മനംനൊന്താണ് ശിവന് ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിച്ചു. അതിനാല്‍ ഭൂമി തട്ടിയെടുത്തവരെപ്പോലെ തന്നെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ശിവന് പരാതി നല്‍കുന്നതിന് മുന്‍പുള്ള തീയതികളില്‍ പോലും നോട്ടീസ്അയച്ചയതാണ് ശ്രീറാമിന്റെ മറുപടിയില്‍ കാണുന്നതെന്നും നടപടികള്‍ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും പ്രദീപ് പറയുന്നു. ഇതില്‍ മനം നൊന്താണ് ശിവന്റെ ആത്മഹത്യ എന്നാണ് പ്രദീപിന്റെ വാദം.