1 GBP = 91.20 INR                       

BREAKING NEWS

കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കുന്നത് മോറല്‍ സയന്‍സ്; എന്നിട്ടും പയസ് ടെന്‍ത് കോണ്‍വെന്റിലെ പെരുമാറ്റച്ചട്ടം വായിച്ചത് കേട്ടപ്പോള്‍ ഇംഗ്ലീഷ് അറിയില്ലെന്ന അദ്ധ്യാപികയുടെ മൊഴി കേട്ട് ഞെട്ടിയത് കോടതിയും; അഭയ പൂരിപ്പിച്ച് നല്‍കിയ അപേക്ഷയോടൊപ്പം ഇംഗ്ലീഷിലെ പെരുമാറ്റചട്ടവും തന്ത്രപരമായി നല്‍കിയപ്പോള്‍ സിസ്റ്റര്‍ സുദീപ വായിച്ചത് കള്ളക്കളിക്ക് തെളിവായി; സിസ്റ്റര്‍മാരുടെ ഒളിച്ചോട്ടം സ്ഥിരമെന്ന് പറഞ്ഞ ആനി ജോണിനും കിട്ടി താക്കീത്; അഭയക്കേസില്‍ പ്രതീക്ഷ കന്യാസ്ത്രീകളുടെ കള്ളത്തരം പൊളിച്ച സിബിഐ കോടതിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ വിചാരണയില്‍ ഇംഗ്ലീഷ് വായിക്കാനും എഴുതാനുമറിയില്ലെന്ന് മൊഴി നല്‍കിയ സാക്ഷി തുടര്‍ന്ന് ഇംഗ്ലീഷിലുള്ള പെരുമാറ്റച്ചട്ടം കോടതിയില്‍ വായിച്ചു. കൂറുമാറിയ സിസ്റ്റര്‍ സുദീപയാണ് സിബിഐ. പ്രോസിക്യൂട്ടറുടെ ചോദ്യങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഇംഗ്ലീഷ് അറിയില്ലെന്ന ഉപായം പ്രയോഗിച്ചത്. ഇതാണ് കോടതി പൊളിച്ചത്. നാടകീയ സംഭവങ്ങളുമായി അങ്ങനെ കോടതിയില്‍ സാക്ഷി വിസ്താരം തുടരുകയാണ്.

അഭയ കേസില്‍ സാക്ഷിവിസ്താരം ഇന്നും തുടരും. നാല്‍പ്പത്തിയാറ് മുതല്‍ 52 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുക. കൂട്ട കൂറുമാറ്റമാണ് കേസിന്റെ വിചാരണ വേളയില്‍ നടക്കുന്നത്. ഇതുവരെ ആറുപേരാണ് കൂറുമാറിയത്. കൂറുമാറ്റം കേസിന്റെ വിധിയെ തന്നെ മാറ്റിമറിച്ചേക്കാമെന്ന വിലയിരുത്തലുണ്ട്. ഇന്നലെ അന്‍പത്തിമൂന്നാം സാക്ഷി സിസ്റ്റര്‍ ആനി ജോണും നാല്‍പതാം സാക്ഷി സിസ്റ്റര്‍ സുധീപയും കൂറുമാറിയിരുന്നു. കൂറുമാറുമെന്ന സൂചനയെ തുടര്‍ന്ന് 41ആം സാക്ഷി സിസ്റ്റര്‍ നവീനയെയും 42ആം സാക്ഷി കൊച്ചുറാണിയെയും സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് സിബിഐ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയിലും സിസ്റ്റര്‍ സുദീപയുടെ കള്ളക്കളി കോടതി പൊളിച്ചതും സത്യം പറഞ്ഞ ചിലരുടെ മൊഴിയും കോടതിയില്‍ നിര്‍ണ്ണായകമായി മാറും.

പയസ് ടെന്‍ത് കോണ്‍വെന്റിലെ പെരുമാറ്റച്ചട്ടം പ്രോസിക്യൂട്ടര്‍ കോടതിയില്‍ വായിച്ചപ്പോഴായിരുന്നു ഇംഗ്ലീഷ് അറിയില്ലെന്ന് സുദീപ കോടതിയെ അറിയിച്ചത്. കുട്ടികളെ മോറല്‍ സയന്‍സ് പഠിപ്പിക്കുന്ന സുദീപയ്ക്ക് ഇംഗ്ലീഷ് അറിയില്ലേയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിനും സുദീപ ഇല്ലെന്നുതന്നെ മറുപടി നല്‍കി. വിചാരണയ്ക്കിടെ തന്ത്രപരമായി സിസ്റ്റര്‍ അഭയ കോണ്‍വെന്റില്‍ ചേര്‍ന്നപ്പോള്‍ പൂരിപ്പിച്ച് നല്‍കിയ അപേക്ഷയോടൊപ്പമുണ്ടായിരുന്ന കോണ്‍വെന്റിലെ പെരുമാറ്റച്ചട്ടം പ്രോസിക്യൂട്ടര്‍ സുദീപയ്ക്ക് വായിക്കാന്‍ നല്‍കി. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ സുദീപ ഇംഗ്ലീഷിലുള്ള പെരുമാറ്റച്ചട്ടം ഉറക്കെ വായിച്ചു. സുദീപയുടെ പ്രവൃത്തി കോടതിയെ ചൊടിപ്പിച്ചു. സത്യം പറയാന്‍ നിങ്ങള്‍ ആരെയാണ് ഭയക്കുന്നതെന്നും സുദീപയോട് കോടതി ചോദിച്ചു. ഇതോടെ സുദീപയുടെ തന്ത്രമാണ് പൊളിഞ്ഞത്.

സിസ്റ്റര്‍ അഭയയെ കാണാനില്ല എന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതനുസരിച്ചാണ് അവിടെ എത്തിയതെന്നും കോണ്‍വന്റെിലെ അടുക്കളഭാഗത്ത് ചെല്ലുമ്പോള്‍ അസ്വാഭാവികരംഗങ്ങള്‍ കണ്ടിരുെന്നന്നുമാണ് ഇപ്പോള്‍ കൂറുമാറിയ രണ്ട് കന്യാസ്ത്രീകളും സി.ബി.െഎക്ക് നല്‍കിയിരുന്ന മൊഴി. അഭയയുടെ ശിരോവസ്ത്രം, പ്ലാസ്റ്റിക് ചെരിപ്പുകള്‍, കോടാലി തുടങ്ങിയവ കണ്ടിരുന്നുവെന്നും 1997 ഓഗസ്റ്റ് രണ്ടിന് സിബിഐക്ക് ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതില്‍ ശിരോവസ്ത്രം കണ്ടിരുന്നു എന്നതൊഴിച്ച് മറ്റ് കാര്യങ്ങള്‍ ഇവര്‍ നിഷേധിച്ചു. ഇതിനെതുടര്‍ന്നാണ് ഇവരെ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. സിസ്റ്റര്‍ അഭയയെ കാണാനില്ല എന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അന്നത്തെ മദര്‍ സുപ്പീരിയര്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കാണുന്ന ഒപ്പ് മദര്‍ സുപ്പീരിയറിേന്റതാണോ എന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ നിന്ന സിസ്റ്ററെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

കോടതിയില്‍ സാക്ഷിപറയാന്‍ വരുന്നവര്‍ നിയമത്തിന് അധീനരാണെന്നും പുതുതലമുറക്ക് മാതൃക കാണിക്കേണ്ടവര്‍, സഭാവിശ്വാസികള്‍ എന്ന കാരണത്താല്‍ കുറ്റം ചെയ്യുന്നവരെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സിബിഐ ജഡ്ജി സനില്‍കുമാര്‍ വിമര്‍ശിച്ചു.കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റെിലെ പല കന്യാസ്ത്രീകളും ഇടക്കിടെ ഒളിച്ചോടിപ്പോകുമായിരുന്നുവെന്ന് സാക്ഷിയായ സിസ്റ്റര്‍ ആനി ജോണ്‍ പറഞ്ഞതും കോടതിയെ ചൊടിപ്പിച്ചു. സാക്ഷി കന്യാസ്ത്രീസമൂഹത്തെ അടച്ച് അപമാനിക്കരുതെന്ന് കോടതി പറഞ്ഞു. സിസ്റ്റര്‍ ആനി ജോണ്‍ ഇന്നലെ പ്രോസിക്യൂഷന്‍ നടത്തിയ എതിര്‍വിസ്താരത്തിലാണ് ഇങ്ങനെ മൊഴി നല്‍കിയത്. അഭയയുടെ ശിരോവസ്ത്രം അടുക്കളഭാഗത്ത് കിടക്കുന്നത് കണ്ടപ്പോള്‍ എന്ത് തോന്നി എന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. മറുപടികള്‍ നല്‍കുമ്പോള്‍ ആലോചിച്ച് പറയണമെന്ന് കോടതി സിസ്റ്റര്‍ക്ക് താക്കീത് നല്‍കി. എന്നാല്‍ സിസ്റ്റര്‍ അഭയ ഇടക്കിടെ ഇങ്ങനെ കോണ്‍വന്റെില്‍നിന്ന് പോകാറുണ്ടെന്നും മറ്റ് കന്യാസ്ത്രീകളും അവിടെനിന്ന് കൂടക്കൂടെ പോകുമായിരുന്നെന്നുമാണ് താന്‍ പറഞ്ഞതെന്ന് സിസ്റ്റര്‍ ആനി വ്യക്തമാക്കി.

അഭയയുടെ കഴുത്തിലെ മുറിപ്പാടുകള്‍ സംബന്ധിച്ച് സിബിഐക്ക് നല്‍കിയിരുന്ന മൊഴിയും കോടതിയില്‍ സിസ്റ്റര്‍ ആനി ജോണ്‍ നിഷേധിച്ചു. അഭയ കൊല്ലപ്പെടുന്നദിവസം വെളുപ്പിന് കോണ്‍വന്റെിന് പുറത്തെ കിണറ്റില്‍ അതിശക്തമായ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നതായും കോണ്‍വന്റെിലെ അടുക്കളഭാഗത്ത് അസ്വാഭാവിക രംഗങ്ങള്‍ കണ്ടതായും സിബിഐക്ക് മുന്നില്‍ 1993 ഡിസംബര്‍ 21ന് നല്‍കിയിരുന്ന മൊഴി സഭയുടെ സ്‌കൂളിലെ അദ്ധ്യാപികകൂടിയായ സിസ്റ്റര്‍ സുദീപ ഇന്നലെ നിഷേധിച്ചത്. ഓണം അവധിക്ക് ശേഷമാണ് കേസില്‍ ഇന്ന് വിചാരണ പുനരാരംഭിച്ചത്. വിചാരണ വരുംദിവസങ്ങളിലും തുടരും അഭയ കൊലക്കേസില്‍ ഇതുവരെ വിസ്തരിച്ച 13 സാക്ഷികളില്‍ ആറുപേര്‍ കൂറുമാറി. നാലാംസാക്ഷി സഞ്ജു പി. മാത്യു, 50ാം സാക്ഷി സിസ്റ്റര്‍ അനുപമ, 21ാം സാക്ഷി നിഷാ റാണി, അടുക്കള ജീവനക്കാരിയും 32ാം സാക്ഷിയുമായ അച്ചാമ്മ എന്നിവരാണ് ഇതിനുമുമ്പ് കൂറുമാറിയത്.

1992 മാര്‍ച്ച് 27ന് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്റെിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category