1 GBP = 92.40 INR                       

BREAKING NEWS

പട്ടിണി മാറ്റാന്‍ തോട്ടത്തില്‍ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മന്ത്രി; തനി ഗ്രാമീണ ഭാഷയില്‍ സംസാരിക്കുന്ന ശുദ്ധ ഹൃദയന്‍; എന്നിട്ടും ഇതേ പട്ടിണിക്കാരന്റെ സഹോദരന്‍ പാര്‍ട്ടിയുടെ തണലില്‍ കെട്ടി പൊക്കിയത് മണിമാളികയും വാങ്ങിയത് അത്യാഡംബര കാറുകളും; ഇടുക്കിയിലെ ഭൂ മാഫിയയുടെ തലതൊട്ടപ്പനായി സിപിഎം നേതാവ് കൂടിയായ സഹോദരന്‍ മാറിയത് മന്ത്രി എംഎം മണി അറിയാതെയോ? നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകള്‍ ഉണ്ടാക്കി കൈവശപ്പെടുത്തിയ ലംബോദരന്റെ കഥ

Britishmalayali
kz´wteJI³

തൊടുപുഴ: തനിക്ക് 42 ഏക്കര്‍ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികള്‍ ഇപ്പോഴുമുണ്ട്. തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമാണെന്നും അവര്‍ക്ക് ശരിയായി വിദ്യാഭ്യാസം നല്‍കാന്‍പോലും കഴിഞ്ഞില്ലെന്നും പറയുന്ന മന്ത്രിയാണ് എംഎം മണി. എന്റെ അച്ഛന്‍ ചെത്തുതൊഴിലാളിയായിരുന്നു. ദാരിദ്ര്യംനിറഞ്ഞ ചുറ്റുപാടില്‍ നിന്നാണ് കുടുംബത്തോടൊപ്പം ഹൈറേഞ്ചിലേക്ക് കുടിയേറിയത്. പത്തുമക്കളില്‍ മൂത്തയാളായിരുന്നു താന്‍. ജീവിക്കാന്‍വേണ്ടിയാണ് ഇടുക്കിയില്‍ എത്തിയത്. അന്ന് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയാണ് ഇപ്പോഴുള്ളത്. ആ ചരിത്രമൊന്നും ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നവര്‍ പറയുന്നില്ല-മണിയുടെ വിലാപങ്ങള്‍ കേരളം പലതവണ കേട്ടതാണ്. എന്നാല്‍ മണിയുടെ സഹോദരന്‍ എം.എം. ലംബോദരനും മകന്‍ ലെജീഷിനും ഇടുക്കി ജില്ലയില്‍ കോടികളുടെ ആസ്തിയെന്നതാണ് വസ്തുത. സിപിഎം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയാണു ലംബോദരന്‍. രാജാക്കാട്ടെ പുലരി പ്ലാന്റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാരായ ലംബോദരന്റെ ഭാര്യ സരോജിനിക്കും മകന്‍ ലെജീഷിനും കോടികളുടെ ആസ്തിയാണുള്ളത്. 2007ല്‍ മൂന്നാര്‍ ദൗത്യസംഘം പിടിച്ചെടുത്തതില്‍ ലംബോദരന്റെ സ്ഥലങ്ങളും ഉള്‍പ്പെട്ടിരുന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദന്‍ ലംബോദരനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണു നടത്തിയത. ഇതെല്ലാം വീണ്ടും ചര്‍ച്ചയാകുകയാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ കുറ്റപത്രം.

ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയത്തിലൂടെ കൈവശപ്പെടുത്തിയ കേസില്‍ തന്റെ സഹോദരനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു മന്ത്രി എം.എം. മണി പറയുന്നത്. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ചോദിക്കരുതെന്നും ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ തന്റെ സ്വഭാവം മാറുമെന്നുമായിരുന്നു മന്ത്രി മണിയുടെ ഇന്നലത്തെ പ്രതികരണം. ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി വ്യാജപട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തിയ കേസിലാണ് വൈദ്യുതി മന്ത്രി എം.എം. മണിയുടെ സഹോദരന്‍ എം.എം. ലംബോദരനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. ഇതോടെയാണ് വീണ്ടും മണിയുടെ സഹോദരന്റെ സ്വത്തും ബംഗ്ലാവും ആഡംബ വീടുമെല്ലാം ചര്‍ച്ചകളിലെത്തുന്നത്. ഇതൊന്നും മണി അറിയാതെ എങ്ങനെ ഉണ്ടായതെന്ന് ആര്‍ക്കും പിടിയില്ല. ഏതായാലും ദരിദ്ര കുടുംബഗമായ ലംബോദരന്‍ തന്നെയാണ് ഇന്ന് ഇടുക്കിയിലെ കിരീടം വയ്ക്കാത്ത രാജാവ്.

ലംബോദരനും കുടുംബാംഗങ്ങളും റവന്യു ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 24 പേരാണു പ്രതിപ്പട്ടികയില്‍. ഇവരില്‍ 22 പേരും റവന്യു ഉദ്യോഗസ്ഥരാണ്. പ്രതിപ്പട്ടികയിലുള്ള വനിത ഉള്‍പ്പെടെ 5 റവന്യു ഉദ്യോഗസ്ഥര്‍ ജീവിച്ചിരിപ്പില്ല. വ്യാജരേഖ ചമയ്ക്കാന്‍ സഹായിച്ചു എന്നതാണു റവന്യു ജീവനക്കാര്‍ക്കെതിരെയുള്ള കുറ്റം. ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് 3 ഏക്കര്‍ 98 സെന്റ് സര്‍ക്കാര്‍ ഭൂമി, വ്യാജരേഖകള്‍ ചമച്ച് ലംബോദരനും മറ്റു പ്രതികളും കൈവശപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ലംബോദരന്റെ ഭാര്യാസഹോദരനായ പി.എ. രാജേന്ദ്രനാണ് കേസില്‍ ഒന്നാം പ്രതി. ലംബോദരന്‍ രണ്ടാം പ്രതി ആണ്. റവന്യു രേഖകളില്‍ കൃത്രിമം കാട്ടി, സര്‍ക്കാര്‍ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരന്‍ ബൈസണ്‍വാലി പൊട്ടന്‍കാട് ഇരുപതേക്കര്‍ മുണ്ടയ്ക്കല്‍ വീട്ടില്‍ എം.എം. ലംബോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിനു രൂപ വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി വ്യാജ പട്ടയത്തിലൂടെ സ്വന്തമാക്കിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. വില്ലേജ് ഓഫിസിലെ രേഖകള്‍ കീറിമാറ്റിയെന്നും നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മന്ത്രി എംഎം മണിയുടെ സഹോദരന്‍ എംഎം ലംമ്പോദരന്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഇടുക്കി ജില്ലയില്‍ കയ്യേറിയതിന്റെ വിശദാംശങ്ങള്‍േ മറുനാടന്‍ മലയാളി നേരത്തെ പുറത്തു വിട്ടിരുന്നു. കുട്ടിക്കാലത്ത് ദാദിദ്രം കൊണ്ട് കഷ്ടപ്പെട്ടിരുന്ന ലംമ്പോദരന്‍ ഇന്ന് മൂന്നാറിലെ രാജാവാണ്. എന്ത് നടക്കണമെന്ന് തീരുമാനിക്കുന്ന ശക്തി. ഇടുക്കിയിലെ രാഷ്ട്രീയത്തില്‍ കാല്‍നൂറ്റാണ്ടായി നിറയുന്ന ചേട്ടന്റെ സ്വാധീനക്കരുത്തിലാണ് ലംമ്പോദരന്‍ കോടീശ്വരനായതെന്നാണ് ആക്ഷേപം ശക്തമാണെന്നതാണ് വസ്തുത. ലംബോദരന്റെ സ്വത്തുക്കളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മറുനാടന് അന്ന് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത്. ചിന്നക്കനാല്‍ വേണാട്ട് 18 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏലത്തോട്ടം സ്ഥാപിച്ചു , ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ 90 സെന്റ് പട്ടയത്തിന്റെ മറവില്‍ 11 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി. ഇത് വ്യാജരേഖയാണെന്നും വിവരമുണ്ട്. ബൈസന്‍ വാലി പഞ്ചായത്തില്‍ ചൊക്രമുടിയില്‍ 100 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി 50 ഏക്കറില്‍ യൂക്കാലി നട്ടുപിടിപ്പിച്ചു. ബൈസന്‍ വാലി 20 ഏക്കര്‍ എന്ന സ്ഥലത്ത് 80 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏലത്തോട്ടം നിര്‍മ്മിച്ചതായുമുള്ള വിശദാംശങ്ങളുമാണ് പുറത്തു വന്നത്. ഇതെല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വിജിലന്‍സ് കേസും.

2004-05 കാലയളവിലാണ് ഇപ്പോഴത്തെ കേസിന് ആസ്പദമായ ക്രമക്കേട് നടന്നത്. ശാന്തന്‍പാറ പൊലീസാണ് തുടക്കത്തില്‍ കേസ് അന്വേഷിച്ചത്. 2007 ല്‍ വി എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ ദൗത്യസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് എം.എം. ലംബോദരന്റെ ഭൂമി ഇടപാടുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയതും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതും. കയ്യേറ്റമൊഴിപ്പിക്കാനുള്ള വിഎസിന്റെ തീരുമാനത്തിനെതിരെ, അന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി പരസ്യമായി രംഗത്തെത്തിയിരുന്നു. 12 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ കാലയളവില്‍ 13 ഉദ്യോഗസ്ഥരാണു കേസ് അന്വേഷിച്ചത്. കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതോടെ കുറ്റപത്ര സമര്‍പ്പണം വൈകി. ഇടുക്കി ജില്ലയില്‍ ദേവികുളം ബ്ലോക്കില്‍ ഉള്‍പ്പെടുന്നതാണു ചിന്നക്കനാല്‍ പ്രദേശം. ചിന്നക്കനാല്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 2 കേസുകളില്‍ കൂടി ഇനി കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്.
കയ്യേറിയ സര്‍ക്കാര്‍ ഭൂമിയില്‍ എം.എം. ലംബോദരന്റെ ഭാര്യാസഹോദരന്‍ പി.എ.രാജേന്ദ്രന്‍ എല്‍എ 202/72 എന്ന നമ്പറില്‍ സര്‍വേ നമ്പര്‍ 151/1ലെ 3.98 സെന്റ് സ്ഥലത്തിനാണ് വ്യാജ പട്ടയം ഉണ്ടാക്കിയത്. ചിന്നക്കനാല്‍ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന സ്റ്റുവര്‍ട്ട് ജെ.ജേക്കബിന്റെ സഹായത്തോടെ 2002ല്‍ ചിന്നക്കനാല്‍ വില്ലേജിലെ തണ്ടപ്പേര്‍ രജിസ്റ്റര്‍ അഞ്ചിലെ, 474 നമ്പര്‍ തണ്ടപ്പേര്‍ പേജ് കീറി മാറ്റി. പകരം അതേ നമ്പറില്‍ രാജേന്ദ്രന്റെ പേരിലുള്ള പുതിയ പേജ് ഒട്ടിച്ചു ചേര്‍ക്കുകയായിരുന്നു. അതേ ദിവസം തന്നെ 2001-02 വര്‍ഷത്തെ കരവും ഒടുക്കി. പിന്നീട് 2004 ഡിസംബര്‍ 21ന് ഈ ഭൂമി എം.എം. ലംബോദരന്‍, രാജേന്ദ്രന്റെ കൈയില്‍ നിന്നു വാങ്ങി. വ്യാജപട്ടയമാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2005 ജനുവരി 10ന് ഈ ഭൂമി ലംബോദരന്‍ പോക്കുവരവ് നടത്തുകയും തുടര്‍ന്ന് 2006 ഒക്ടോബര്‍ എട്ടിന് മകന്‍ എം.എല്‍. ലെജീഷിന്റെ പേരില്‍ ആധാരം നടത്തുകയും ചെയ്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

സ്വിമ്മിംങ് പൂളുള്ള ലംബോധരന്‍
ബൈസന്‍വാലി 20 ഏക്കര്‍ എന്ന സ്ഥലത്ത് 50 സെന്റില്‍ 2 കോടിയോളം വിലമതിക്കുന്ന വീടാണ് ലംബോദരന്‍ പണിതുയര്‍ത്തിയിരിക്കുന്നത്. വീട്ടില്‍ സ്വിമ്മിംങ് പൂള്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണിത്. കെ.എല്‍ 58 -1212 നമ്പര്‍ ബെന്‍സും ലാന്‍സറും ഉള്‍പ്പടെ ആറ് ആഡംബര കാറുകള്‍ ലംബോദരന്റെ പേരിലുണ്ട്. പുലരി എന്റെര്‍പ്രൈസസ് എന്ന പേരില്‍ വളം, കീടനാശിനി വില്‍പ്പന നടത്തുന്ന സ്ഥാപനവും ലംബോദരന്റെ സ്വന്തമാണ്. ഈ സ്ഥാപനം ലംമ്പോദരന്റെ മക്കളാണ് നടത്തുന്നത്.

രാജക്കാട്-മുക്കുടിലില്‍ 50 ഏക്കര്‍ ഏലത്തോട്ടം ലംമ്പോദരന്റെ പേരിലുണ്ട്. ഈ സ്ഥലം മറുനാടന്‍ മലയാളി വാര്‍ത്താ സംഘം നേരിട്ടെത്തി പരിശോധിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് വാര്‍ത്താ സംഘം മുണ്ടക്കല്‍ എസ്റ്റേറ്റിനുള്ളില്‍ കടന്നത്. എസ്റ്റേറ്റില്‍ ഏല കൃഷിയാണ് ചെയ്യുന്നത്. എസ്റ്റേറ്റിനുള്ളില്‍ എസ്റ്റേറ്റ് ബംഗ്ലാവും പാടിയും കാണാനായി (തൊഴിലാളികള്‍ക്കുള്ള താമസ സ്ഥലം). എംഎം ലമ്പോദരന്റെ അളിയന്‍ (ഭാര്യ സഹോദരന്‍) സുരേന്ദ്രന്‍ പുല്ലംപ്ലാക്കന്റെ ഭാര്യ ഷൈലജ സുരേന്ദ്രന്‍ ബൈസന്‍വാലി-ചൊക്രമുടിയില്‍ 20 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അതില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചിട്ടുള്ളതായാണ് വിവരം. ഷൈലജ സുരേന്ദ്രന്‍ മഹിള അസോസിയേഷന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു. 1980-85 കാലഘട്ടത്തില്‍ സിപിഎം രാജാക്കാട് ഏരിയാ സെക്രട്ടറിയുമായിരുന്നു എംഎം ലംമ്പോദരന്‍. 1998- 2000 കാലയളവില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്നു. പിന്നീട് ഗോഗുലം ഗോപാലന്റെ കൂടെ ചേര്‍ന്ന ശ്രീ നാരായണ ധര്‍മ്മവേദി രൂപീകരിച്ചു പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ എക്‌സപോര്‍ട്ടിംങ്ങ് ബിസിനസിനായി 20 പേരുടെ അടുത്ത് നിന്ന് 5 ലക്ഷം രൂപ വെച്ച് ഷെയര്‍ വാങ്ങി. പണവും വാങ്ങി സ്ഥാപനം ആരംഭിച്ചില്ല. ഈ കാലത്താണ് വി എസ് അച്യൂതാനന്ദന്റ മൂന്നാര്‍ ഓപ്പറേഷന്‍ ആരംഭിക്കുന്നത്.
ചൊക്രമുടി, ചിന്നക്കനാല്‍, ഗ്യാപ്പ് റോഡിലെ കൈയേറ്റങ്ങളുടെ പേരില്‍ ലംബോദരനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ലംബോദരന്‍ നൈജീരിയയ്ക്ക് പോയി. ചൊക്രമുടിയില്‍ ഐഡ്യ അടക്കമുള്ള 3 കമ്പനികള്‍ക്ക് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് ലംബോദരന്‍ സൗകര്യം ചെയ്ത് നല്‍കുകയായിരുന്നു. മാസം തോറും വലിയ തുക ടവര്‍ സ്ഥാപിച്ചതിന്റെ സ്ഥല വാടകയും ഇയാള്‍ കമ്പനികളില്‍ നിന്ന് കൈപ്പറ്റിയിരുന്നു. മൊബൈല്‍ സേവന ദാതാക്കളുടെ ടവറുകള്‍ പൊളിച്ചുനീക്കിയാണ് മൂന്നാര്‍ 2007 ല്‍ ദൗത്യം ആരംഭിച്ചത്. 2 വര്‍ഷത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. മടങ്ങിയെത്തിയ ലംബോദരന്‍ കൃഷിക്കാരുടെ സംഘടന രൂപീകരിച്ചു. എസ്പി.സിയിലേക്ക് ചേരുന്നതിനുള്ള മെമ്പര്‍ഷിപ്പ് ഫീ ആയിരം രൂപയായിരുന്നു. എസ്പി.എ എന്ന പേരില്‍ വളക്കമ്പനി തുടങ്ങി. അത് പിരിഞ്ഞതിന് ശേഷമാണ് 2010 ല്‍ പുലരി എന്റെര്‍പ്രൈസസ് ആരംഭിക്കുന്നത്. എം.എം മണി മന്ത്രിയായതിന് ശേഷവും അദ്ദേഹത്തിന്റെ പേര് വെച്ചുള്ള മുതലെടുപ്പ ലംബോദരന്‍ തുടരുകയാണെന്നാണ് വിവരം. പള്ളിവാസലില്‍ വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ഗസ്റ്റ് ഹൗസുകള്‍ ബിനാമി പേരില്‍ സ്വന്തമാക്കി, വാടകയ്ക്ക് നല്‍കാന്‍ തയ്യാറെടുക്കുന്നതായും ആരോപണമെത്തി.

എം.എം മണി എന്ന തൊഴിലാളി നേതാവ് കുട്ടിക്കാലം ദാരിദ്രം നിറഞ്ഞതായിരുനനു. കിടങ്ങൂര്‍ എന്‍ എസ് എസില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഹൈറേഞ്ചില്‍ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തില്‍ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തില്‍ കൂലിവേല ചെയ്തു വളര്‍ന്നു, പിന്നീട് അവര്‍ക്കിടയില്‍ നിന്ന് കര്‍ഷക തൊഴിലാളി നേതാവായി. 1966 ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1970 ല്‍ ബൈസണ്‍വാലി, 1971 ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ല്‍ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി. സഖാവിനൊപ്പം പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുകയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയാവുകയും ചെയ്ത സഹോദരന്‍ എം എം ലംബോധരന്‍ പിന്നീട് പാര്‍ട്ടി വിട്ട്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉള്‍പ്പെടെ പലതരം കച്ചവടങ്ങളിലൂടെ സമ്പന്നനാവുകയായിരുന്നു. മണിയുടെ രാഷ്ട്രീയകരുത്ത് തന്നെയാണ് ലംബോധരന്റെ ഈ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഇതിനിടെ മണിയുടെ കോടികളുടെ ആസ്തിയുള്ള സഹോദരന് ലഭിച്ച കാര്‍ഷിക വായ്പാ ഇളവുകള്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു വേണ്ടപ്പെട്ടവര്‍ക്ക് ബാങ്കുകളും എന്ത് സഹായവും ചെയ്തു കൊടുക്കുമെന്നതിന്റെ തെളിവുകളും മറുനാടനാണ് പുറത്തു വിട്ടത്. ഇതും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ലംബോദരനും മക്കള്‍ക്കും എല്ലാം കൂടി അഞ്ച് വായ്പ വിടുതലാണ് എസ് ബി ടി നല്‍കിയിട്ടുള്ളത്. 1.72 ലക്ഷം രൂപയുടെ ചെറിയ സഖ്യയാണ് ഇത്. എന്നാലും കോടികളുടെ ആസ്തിയുള്ള ലംബോദരനേയും മക്കള്‍ക്കും ഇത്തരം ഇളവുകള്‍ നല്‍കേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ലംബോദരന് മാത്രം 35089.77രൂപയുടേയും 34501.66 രൂപയുടേയും രണ്ട് വായ്പാ വിടുതലുകള്‍ എസ് ബി ടി നല്‍കിയിരിക്കുന്നു. ലെനീഷ് ലംബോദരന് 34043.7 രൂപയുടേയും ലെഗീഷ് ലംബോദരന് 34504.89 രൂപയുടേയും ഇളവ് ലഭിച്ചു. സരോജനി ലംബോദരന് കിട്ടിയത് 34504.87 രൂപയുടെ ഇളവാണ്. ഇത്തരത്തിലെ ഇളവിന് ഇവരാരും സാമ്പത്തികപരമായി നോക്കിയാല്‍ അര്‍ഹരല്ല. പാവപ്പെട്ട കര്‍ഷകരില്‍ നിന്ന് കണക്ക് പറഞ്ഞ് വായ്പ തിരിച്ചടയ്പ്പിക്കുന്ന ബാങ്കാണ് രാഷ്ട്രീയ സ്വാധീനമുള്ള കോടിപതിക്ക് ഇളവ് നല്‍കിയിട്ടുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category