1 GBP = 93.20 INR                       

BREAKING NEWS

ലൈംഗിക ചൂഷണം കാരണം ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടത് ഒരു വര്‍ഷം മുന്‍പ്; റോഡില്‍ കൂടി നടന്ന് പോയ യുവതിയെ തട്ടിക്കൊണ്ട് പോയി കാറില്‍ വെച്ച് ബലാത്സംഗം ചെയ്തത് നാലംഗ സംഘം; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപേക്ഷിച്ചത് റോഡില്‍; ബീഹാറില്‍ യുവതി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത

Britishmalayali
kz´wteJI³

പാറ്റ്ന: നിരന്തരമായി ലൈംഗിക ചൂഷണം നടന്ന് കൊണ്ടിരുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് രക്ഷപ്പെട്ട യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ശനിയാഴ്ച തട്ടിക്കൊണ്ട് പോയ യുവതിയെ നാലംഗ സംഘമാണ് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം റോഡില്‍ ഉപേക്ഷിച്ചത്. ബീഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. പരാതിയെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകുന്നേരം റോഡില്‍ കൂടി നടന്ന് പോകുകയായിരുന്ന യുവതിയെ സ്‌കോര്‍പിയോ കാറില്‍ എത്തിയ മുഖംമൂടി ധരിച്ച നാല് പേര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ബലമായി പിടിച്ച് വലിച്ചിഴച്ച് കാറില്‍ കയറ്റുകയും കാറിനുള്ളില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു. മുഖം മൂടി ധരിച്ച നാല് പേരില്‍ രണ്ട് പേരുടെ മുഖം മൂടി യുവതി വലിച്ചുകീറി. തുടര്‍ന്ന് മറ്റ് രണ്ട് പേരും മുഖംമൂടികള്‍ നീക്കം ചെയ്തു. ഇത് പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും പൊലീസിനെ സമീപിച്ചാല്‍ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അതിന് ശേഷം കാറില്‍ നിന്ന് ചവിട്ടി പുറത്തിടുകയും ചെയ്തു.

അടുത്ത ദിവസം യുവതി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷമാണ് മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമ്ില്‍ നിന്ന് യുവതിയെ രക്ഷപ്പെടുത്തിയത്. ഇവിടെ ലൈംഗിക ചൂഷണം നടക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെയുള്ള എല്ലാവരേയും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയെ കുടുംബത്തിന് കൈമാറുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category