1 GBP = 89.20 INR                       

BREAKING NEWS

നരേന്ദ്ര മോദിയുടെ ജന്മദിനത്തിന് ഒന്നരക്കിലോ ഭാരമുള്ള സ്വര്‍ണക്കിരീടം ഹനുമാന്‍ ക്ഷേത്രത്തില്‍ നല്‍കി യുവാവ്; രണ്ടാം തവണയും മോദി അധികാരത്തിലെത്തിയാല്‍ വാഗ്ദാനം ചെയ്ത കിരീടം നല്‍കുന്നത് ജന്മദിനത്തോടനുബന്ധിച്ച്; പ്രധാനമന്ത്രി തന്റെ ജന്മദിനം ആഘോഷിക്കുന്നത് ഗുജറാത്തില്‍

Britishmalayali
kz´wteJI³

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനത്തോടനുബന്ധിച്ച് വാരാണസിയിലെ സങ്കട് മോചന്‍ ഹനുമാന്‍് ക്ഷേത്രത്തില്‍ 1.25 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ്ണ കിരീടം നല്‍കി യുവാവ്. അരവിന്ദ് സിംഗാണ് സ്വര്‍ണക്കിരീടം നല്‍കിയിരിക്കുന്നത്. നേരത്തെ വാരണാസി പാര്‍ലമെന്ററി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മോദി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഹനുമാന് സ്വര്‍ണ്ണ കിരീടം നല്‍കുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സ്വര്‍ണ്ണക്കിരീടം നിര്‍മ്മിച്ച് എത്തിച്ചത്.

കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ചെയ്യാത്ത വിധത്തില്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നയാളാണ് പ്രധാനമന്ത്രി. അതിനാല്‍, ഈ കിരീടം ഹനുമാന്‍ പ്രഭുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഒരു ദിവസം മുമ്പ് നല്‍കാമെന്ന് തീരുമാനിച്ചു. ഇനി മുതല്‍ ഇന്ത്യയുടെ ഭാവി സ്വര്‍ണം പോലെ തിളങ്ങണം. ഇത് കാശിയിലെ ജനങ്ങളില്‍ നിന്നുള്ള സമ്മാനമാണ് ഇതെന്ന് ഒരു പുരോഹിതന്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി മോദി അഹമ്മദാബാദിലെത്തിയത്. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്തും മുഖ്യമന്ത്രി വിജയ് രൂപാനിയും വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. മോദിയുടെ ജന്മദിനം സെപ്റ്റംബര്‍ 14 മുതല്‍ സെപ്റ്റംബര്‍ 20 വരെ ബിജെപി ആഘോഷിക്കുന്നുണ്ട്. പ്രധാനമന്ത്രി തന്റെ 69-ാം ജന്മദിനം ഗുജറാത്തിലാണ് ആഘോഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category