1 GBP = 91.20 INR                       

BREAKING NEWS

ഒപ്പമുണ്ടായിരുന്ന പാചകക്കാരനെയും വീട് ജയില്‍ ആയതോടെ പറഞ്ഞയച്ചു; ഉപയോഗിക്കാന്‍ സാധിക്കുന്നത് ഒരു മുറിയും ശുചിമുറിയും മാത്രം; നിയമസഹായം ലഭ്യമാക്കാന്‍ എത്തുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും കാണാന്‍ അനുമതിയില്ല; ഫറൂഖ് അബ്ദുള്ളയുടെ വീട് ജയിലാക്കി മാറ്റിയത് പ്രത്യക ഉത്തരവ് പ്രകാരം; ഒരു തടവുകാരന് ലഭ്യമാകുന്ന എല്ലാ സ്വാതന്ത്ര്യവും അബ്ദുള്ളക്ക് ലഭ്യമാകുമെന്ന് അധികൃതര്‍; തടവില്‍ ഇട്ടിരിക്കുന്നത് പൊതുസുരക്ഷാ നിയമ പ്രകാരം

Britishmalayali
kz´wteJI³

ശ്രീനഗര്‍: പൊതു സുരക്ഷാ നിയമപ്രകാരം തടവിലായ ഫറൂഖ് അബ്ദുള്ളയുടെ വീട് ഇപ്പോള്‍ ജയിലാണ്. ഒരു മുറിയും ശുചിമുറിയും മാത്രമാണ് ഫറൂഖ് അബ്ദുള്ളക്ക് ഇനി ഉപയോഗിക്കാന്‍ സാധിക്കുക. വീട്ടിലെ മറ്റ് മുറികള്‍ അടച്ചു.സംസ്ഥാനത്തിന്റെ പൊതു സുരക്ഷക്ക് ഭീഷണിയാവുന്നവരെന്ന് കരുതുന്നവരെ രണ്ട് വര്‍ഷത്തോളം വിചാരണയില്ലാതെ തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ക്രമസമാധാന നിലയക്ക് ഭംഗമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഫറൂഖ് അബ്ദുള്ളയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന പ്രധാന കുറ്റം.


കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ സമയം മുതല്‍ വീട്ടു തടങ്കലില്‍ ആയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന പാചകക്കാരനെയും വീട് ജയില്‍ ആയതോടെ പറഞ്ഞയച്ചു. നിയമസഹായം ലഭ്യമാക്കാന്‍ എത്തുന്നവരെയല്ലാതെ മറ്റാരേയും കാണാന്‍ ഇനി ഫറൂഖ് അബ്ദുള്ളക്ക് അനുമതിയില്ല. ഓഗസ്റ്റ് 5 മുതല്‍ ശ്രീനഗറിലെ ഗുപ്കര്‍ റോഡിലെ വസതിയില്‍ വീട്ടുതടങ്കലിലായിരുന്നു ഫറൂഖ് അബ്ദുള്ള. പ്രത്യേക ഉത്തരവ് പ്രകാരമാണ് ഫറൂഖ് അബ്ദുള്ളയുടെ വീട് ജയിലാക്കി മാറ്റിയത്. ഒരു തടവുകാരന് ലഭ്യമാകുന്ന എല്ലാ സ്വാതന്ത്ര്യവും ഫറൂഖ് അബ്ദുള്ളക്ക് ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമമില്ലാത്ത നിയമം എന്ന പ്രത്യേക നിയമം കശ്മീരില്‍ പ്രാവര്‍ത്തികമാക്കിയത് ഫറൂഖ് അബ്ദുള്ളയുടെ പിതാവായ ഷേയ്ക്ക് അബ്ദുള്ളയാണ്. പൊതു സുരക്ഷാ നിയമപ്രകാരമാണ് ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയിട്ടുള്ളത്. ശനിയാഴ്ച രാത്രിയോടെയാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കാന്‍ തീരുമാനമായതെന്നാണ് സൂചന. സുപ്രീം കോടതിയില്‍ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നടപടി. ബന്ധുക്കളുമായും സുഹൃത്തുക്കളെ കാണുന്നതിനും സംസാരിക്കുന്നതിനും ഫറൂക്ക് അബ്ദുള്ളക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനുച്ഛേദം 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിനാണ് ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഗൗരവമേറിയ പൊതു സുരക്ഷ നിയമം കൂടി ചുമത്തി ഫറൂഖ് അബ്ദുള്ളയെ ചുമത്തിയിരിക്കുകയാണ് പൊലീസ്. വൈക്കോയുടെ ഹേബിയസ് കോര്‍പസ് ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായാണ് ജമ്മു കാശ്മീര്‍ പൊലീസ് തീരുമാനം കൈക്കൊണ്ടത്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജമ്മു കാശ്മീരിലെ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം കഴിഞ്ഞശേഷമേ തെരഞ്ഞെടുപ്പ് നടത്തൂവെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category