1 GBP = 92.40 INR                       

BREAKING NEWS

വി എസ് എന്ന യുഗപുരുഷനും പ്രേമചന്ദ്രന്‍ ടിഎന്‍ പ്രതാപന്‍ എന്നീ നട്ടെല്ലുള്ള നേതാക്കളും സിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയും നല്‍കുന്നത് കേരളത്തിന് ഇനിയും പ്രതീക്ഷിക്കാന്‍ ബാക്കിയുണ്ടെന്ന് തന്നെ; എം സ്വരാജ് എന്ന വിഗ്രഹം തകര്‍ന്നടിഞ്ഞ് വീണതിന്റെ പ്രതിഫലനം എന്ന് അവസാനിക്കും? സത്യം സാവധാനം ആണ് നടന്ന് വന്നതെങ്കിലും ഇതുവരെ നുണ പറഞ്ഞ ഫ്‌ളാറ്റ് ഉടമകള്‍ പോലും നിലപാട് തിരുത്തി കാണുമ്പോള്‍ ആര്‍ക്കാണ് പ്രതീക്ഷ തോന്നാത്തത്? ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്ക് ഏറെ അഭിമാനം തോന്നുന്ന ഒരു ദിവസമാണ് ഇന്ന്. മറുനാടന്‍ മലയാളി എടുത്ത ഒരു നിലപാട് മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സ്വീകരിച്ച് തുടങ്ങി എന്ന് തന്നെയാണ് ഇന്നത്തെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഞങ്ങള്‍ ഏതാനം ദിവസം മുന്‍പ് പറഞ്ഞ് തുടങ്ങിയ വസ്തുത എല്ലാവരും പറഞ്ഞ് തുടങ്ങി. ഇന്ന് സോഷ്യല്‍ മീഡിയ ഞങ്ങള്‍ ഏതാനം ദിവസങ്ങള്‍ കൊണ്ട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് കളയുക എന്ന സുപ്രം കോടതി വിധി കേരളത്തിന് എതിരെ ഉള്ള വിധിയല്ല നിയമലംഘകരായ രു കൂട്ടം മുതലാളിമാര്‍ക്ക് എതിരെയുള്ള വിധിയാണ് എന്ന യാഥാര്‍ത്ഥ്യം.

അവിടെ താമസിക്കുന്ന 350ഓളം വരുന്ന ഫ്ളാറ്റ് ഉടമകളെ മുന്‍പില്‍ നിര്‍ത്തിക്കൊണ്ട് അഞ്ച് കോടീശ്വരന്മാരായ ഫ്ളാറ്റ് കമ്പനി മുതലാളികള്‍ നടത്തിയ കള്ളക്കളി ഇന്ന് പുറം ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ആ കള്ളക്കളിക്ക് ഓശാന പാടിക്കൊണ്ട് ഫ്ളാറ്റ് വാങ്ങിയവരെ ബലിയാടാക്കിക്കൊണ്ട് കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ നാടകവും പൊളിഞ്ഞടുങ്ങിയിരിക്കുന്നു. കേരളത്തിന്റെ വീരപുരുഷനായ യുഗപുരുഷനായ വിഎസിന്റെ രംഗപ്രവേശനത്തോടു കൂടി സത്യം കൂടുതല്‍ ശക്തിയില്‍ തെളിഞ്ഞ് നില്‍ക്കുന്നു. വി എസ് വളരെ വ്യക്തമായി ചില വസ്തുതകള്‍ പറഞ്ഞിട്ടുണ്ട്.

അനധികൃത നിര്‍മ്മാതാക്കള്‍ എല്ലാം നടത്തുന്ന കള്ളക്കളി പ്രമുഖരായ ചിലര്‍ക്ക് സൗജന്യമായി ഫ്ളാറ്റ് കൊടുക്കുകയും അവരെ കാണിച്ചുകൊണ്ട് ഇവര്‍ നിയമലംഘനം നടത്തുകയും സാധാരണക്കാരായ ചിലരെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അവര്‍ സത്യം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം നടത്തുകയും ചെയ്യുന്നു. ഏറ്റവും അഭിമാനകരമാ. കാര്യം കേരളം തെരഞ്ഞെടുത്ത് വിട്ട 20 എംപിമാരില്‍ രണ്ട് പേരെങ്കിലും സത്യത്തോട് ഒപ്പം ഉറച്ച് നിന്നു എന്നത് തന്നെയാണ്. എറണാകുളത്തെ എംപിയായ ഹൈബി ഈഡന്‍ ഫ്ളാറ്റ് മുതലാളിമാര്‍ക്ക് വേണ്ടി കൊല്ലത്തെ എംപിയായ എന്‍കെ പ്രേമചന്ദ്രനേയും തൃശ്ശൂര്‍ എംപിയായ ടിഎന്‍ പ്രതാപനേയും വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഞങ്ങള്‍ ഭരണഘടനയേയും നിയമവ്യവസ്ഥയേയും ആദരിക്കുന്നത്കൊണ്ട് ഈ നിവേദനത്തില്‍ ഒപ്പിടാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നാണ്.


ഭാഗ്യവശാല്‍ നെറികേടിന് കൂട്ടുനില്‍ക്കുന്ന ഈ നിവേദനത്തില്‍ ഒപ്പിടാന്‍ രാഹുല്‍ ഗാന്ധിയോട് ചോദിക്കാത്തത് കോണ്‍ഗ്രസിന്റെ സമയം തെളിഞ്ഞത്കൊണ്ടാണ് എന്ന് പറയേണ്ടി വരും. പ്രേമചന്ദ്രനും പ്രതാപനും നട്ടെല്ലുള്ള നേതാക്കളാണ് എന്ന് പറയേണ്ടി വരും. ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ജനപ്രതിനിധികളാണ് എന്ന് തെളിയിച്ചപ്പോള്‍ അതിന് ഊര്‍ജ്ജം പകര്‍ന്ന്കൊണ്ട് വി എസ് അച്ചുതാനന്ദന്‍ ഏതൊരു ചെറുപ്പക്കാരനേയും പേലെ രംഗത്ത് എത്തിയിരിക്കുന്നു. 96 വയസ്സുണ്ടായിട്ടും കേരളം ഭീതിതമായ അവസ്ഥയെ നേരിടുമ്പോള്‍ നട്ടെല്ല് നിവര്‍ത്തിപ്പിടിച്ചുകൊണ്ട് സത്യം ഉറക്കെ വിളിച്ച് പറയാന്‍ ഒരു വി എസ് മാത്രമെ ഉള്ളു എന്ന് നിരാശാജനകമാണ്.

ഒരു വി എസ് എങ്കിലും നമുക്ക് ഉണ്ടല്ലോ എന്ന് നമുക്ക് ആശ്വസിക്കുകയും ചെയ്യാം. ഒപ്പം എടുത്ത് ചൂണ്ടിക്കാണിക്കേണ്ടത് സിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടാണ്. ഈ വിഷയത്തില്‍ മാത്രമല്ല കേരളം ഭൂമാഫിയകളുടെ കയ്യില്‍ പോകുന്ന ഓരോ സാഹചര്യത്തിലും ജനവികാരത്തിനൊപ്പം ഉറച്ച് നില്‍ക്കാനുള്ള തന്റേടം ആ പാര്‍്ട്ടി കാണിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാലണയ്ക്ക് വേണ്ടി ഈ നാടിനേയും ഇതിന്റെ പ്രകൃതിയേയും നിയമ സംവിധാനങ്ങളേയും ഒറ്റിക്കൊടുക്കുമ്പോള്‍ അതിന് കൂട്ട് നില്‍്ക്കാതെ വേറിട്ട നിലപാടെടുത്തു എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തുക തന്നെ ചെയ്യും. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

fgfdg 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category