1 GBP = 93.20 INR                       

BREAKING NEWS

അമ്മ മരിച്ചപ്പോള്‍ രോഗബാധിതനായ അച്ഛന്‍ കൊണ്ടാക്കിയത് ശ്രീചിത്ര ഹോമില്‍; ഒരു വര്‍ഷം മുന്‍പ് അച്ഛനും മരിച്ചതോടെ കൈ പിടിച്ചുയര്‍ത്താന്‍ എത്തിയത് വിതുര സ്വദേശി; ആഘോഷപൂര്‍വ്വം പ്രവീണയുടെ വിവാഹം നടന്നപ്പോള്‍ ആശംസുമായി എത്തിയത് മന്ത്രി കെ.കെ.ശൈലജയും മേയര്‍ വി.കെ. പ്രശാന്തും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ പ്രവീണ കഴിഞ്ഞ 12 വര്‍ഷമായി ഇവിടെയാണ്. അമ്മ മരിച്ചപ്പോള്‍ രോഗിയായ അച്ഛന്‍ കൊണ്ടാക്കിയതാണ് ഇവിടെ. എന്നാല്‍ ഇനി മുതല്‍ പ്രവീണയുടെ ജീവിതം മാറുകയാണ്. തന്റെ സന്തോഷത്തിലും ദുഃഖത്തിലും പങ്ക് ചേരാന്‍ പ്രവീണയ്ക്ക് കിഷോറിനെ കിട്ടി. ഇരുവരുടേയും വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയതോ മന്ത്രി കെ.കെ.ശൈലജയും മേയര്‍ വി.കെ. പ്രശാന്തും. വിതുര സ്വദേശിയാണ് കിഷോര്‍ കുമാര്‍.

പ്രവീണയുടെ അമ്മ മരിച്ചതോടെ ആറാം ക്ലാസുകാരിയായ പ്രവീണയെയും സഹോദരിയെയും രോഗബാധിതനായ അച്ഛന്‍ ഇവിടെ ആക്കി. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് കടുത്ത രോഗബാധയെത്തുടര്‍ന്ന് അച്ഛനും മരിച്ചു. പ്രവീണയുടെ വിവാഹ നിശ്ചയ സമയത്തായിരുന്നു അച്ഛന്റെ മരണം. അച്ഛന്റെ വിയോഗം താങ്ങാനാകാതെ അവള്‍ കഴിഞ്ഞത് കാലങ്ങളോളം. എങ്കിലും പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന പ്രവീണ ഓള്‍ സെയിന്റ്സ് കോളജില്‍ നിന്ന് പ്രവീണ ബിഎസ്സി സുവോളജി പൂര്‍ത്തിയാക്കി.

വരനും കുടുംബാംഗങ്ങളും എത്തി വളരെ ആഘോഷ പൂര്‍വ്വമായിരുന്നു ചടങ്ങുകള്‍. മന്ത്രി കെകെ ഷൈലജയും മേയറും സ്ഥലത്തെത്തുകയും ഇരുവരേയും അഭിനന്ദിക്കുകയും ചെയ്തു. പോരാത്തതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള കത്തും നവദമ്പതികളെ തേടി എത്തി. വിവാഹസമ്മാനമായി നാല് പവന്‍ സ്വര്‍ണവും അലമാരയും വസ്ത്രങ്ങളും ഹോമില്‍ നിന്ന് തന്നെ നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category