1 GBP = 93.80 INR                       

BREAKING NEWS

നാട്ടിന്‍ പുറത്തുകാരന്‍ മലയാളി നേടിയത് ലോകത്തെ ഏറ്റവും വലിയ സൈക്ലിങ്ങ് മത്സരത്തിലെ മിന്നുന്ന ജയം; 1219 കിലോമീറ്റര്‍ ദൂരം നോര്‍ത്ത് പറവൂര്‍ സ്വദേശി കെ.ഡി. ലെജു താണ്ടിയത് 83 മണിക്കൂറുകള്‍ കൊണ്ട്; അഭിമാന താരത്തിന് ആദരവ് നല്‍കി നെടുമ്പാശേരിയിലെ മാരിയറ്റ് പോര്‍ട്ട്മുസിരിസ് ഹോട്ടല്‍

Britishmalayali
kz´wteJI³

കൊച്ചി: കുടുംബത്തോടൊപ്പം ചെറിയൊരു ഹോട്ടല്‍ നടത്തുന്ന നാട്ടിന്‍ പുറത്തുകാരന്‍ മലയാളി നേടിയത് ലോകത്തെ ഏറ്റവും വലിയ സൈക്ലിങ്ങ് മത്സരത്തിലെ മിന്നുന്ന ജയം. 1219 കിലോമീറ്റര്‍ ദൂരം നോര്‍ത്ത് പറവൂര്‍ സ്വദേശി കെ.ഡി. ലെജു താണ്ടിയത് 83 മണിക്കൂറുകള്‍ കൊണ്ട്. ഇപ്പോഴിതാ നാടിന്റെ അഭിമാന താരത്തിന് ആദരം നല്‍കിയിരിക്കുകയാണ് കേരളം. നെടുമ്പാശേരിയിലെ മാരിയറ്റ് പോര്‍ട്ട്മുസിരിസ് ഹോട്ടല്‍ മുന്‍കൈയുടുത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുസിരിസ് സൈക്ലിസ്റ്റ്‌സ് ക്ലബിലെ അംഗങ്ങളും ലെജുവിന്റെ കുടുംബാംഗങ്ങളും പോര്‍ട്ട് മുസിരിസ് മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.

പ്രാദേശിക സൈക്ലിങ് ക്ലബില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ സൈക്ലിങ് റൈഡില്‍ പങ്കെടുത്ത് ഉജ്വല നേട്ടം കൈവരിച്ച ലെജുവിനെ ആദരിക്കുന്നതിലൂടെ അതിരുകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ സന്ദേശമാണ് പോര്‍ട്ട് മുസിരിസ് ഹോട്ടല്‍ നല്‍കുന്നതെന്ന് പോര്‍ട്ട് മുസിരിസ് മള്‍ട്ടി പ്രോപ്പര്‍ട്ടി ജനറല്‍ മാനേജര്‍ ഹരീഷ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരമൊരു സ്വീകരണത്തിന് വേദിയൊരുക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് പോര്‍ട്ട് മുസിരിസ് ഡയറക്ടര്‍ ഓഫ് സെയില്‍സ് അനൂപ് ജോസഫ് പറഞ്ഞു.

1219 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പരിപാടിയായിരുന്നു പിബിപി 2019. ഇത് 90 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവരാണ് വിജയികളാകുന്നത്. 83 മണിക്കൂര്‍ 12 മിനിറ്റിനുള്ളില്‍ റൈഡ് പൂര്‍ത്തിയാക്കിയ ലെജു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തിയ മലയാളി താരമായി മാറി. പിബിപിയില്‍ മികച്ച നേട്ടം കൈവരിച്ച 10 ഇന്ത്യക്കാരിലെ ഏക മലയാളിയും അഞ്ചാം സ്ഥാനക്കാരനുമാണ് ലെജു. ലെജുവിനൊപ്പം കാക്കനാട് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായ ഫെലിക്‌സ് അഗസ്റ്റിന്‍ (88 മണിക്കൂര്‍ 16 മിനിറ്റ്), നോര്‍ത്ത് പറവൂരിലെ ബിസിനസുകാരനായ ഗാലിന്‍ എബ്രഹാമും (86 മണിക്കൂര്‍ 32 മിനിറ്റ്) പിബിപി റൈഡ് ഫിനിഷ് ചെയ്തിരുന്നു.

നോര്‍ത്ത് പറവൂര്‍ പെരുമ്പടന്നയില്‍ ഐശ്വര്യ എന്ന ചെറിയ ഹോട്ടല്‍ നടത്തുകയാണ് ലെജു. കേരളത്തില്‍ നിന്ന് കൂടുതല്‍ സൈക്ലിസ്റ്റുകള്‍ക്ക് പി ബി പി റൈഡില്‍ പങ്കെടുക്കാന്‍ പ്രചോദനമാകുമെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് ലെജു പറഞ്ഞു. ഭാര്യ ഷീബയും മകള്‍ റിന്നിയും ബന്ധുക്കളും ഗുരുക്കന്മാരും ലെജുവിനൊപ്പം എത്തി. എറണാകുളത്തെ നോര്‍ത്ത് പറവൂര്‍ കേന്ദ്രമാക്കി ഒരു വര്‍ഷം മുമ്പാണ് മുസിരിസ് സൈക്ലിങ് ക്ലബ് രൂപീകരിച്ചത്. വിവിധ പ്രായത്തിലുള്ള നൂറിലധികം അംഗങ്ങളാണ് ക്ലബിലുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category