1 GBP = 93.80 INR                       

BREAKING NEWS

മോശം പെരുമാറ്റത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ സ്വയം നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം പൊലീസ് ഉദ്യോഗസ്ഥന് തന്നെ; പരാതിയുമായി വരുന്നവരോട് സഭ്യമല്ലാത്ത രീതിയില്‍ പെരുമാറരുത്; ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായിരിക്കണം പ്രവര്‍ത്തനങ്ങള്‍; ഉദ്യോഗസ്ഥര്‍ക്ക് പുത്തന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ് വകുപ്പ്

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം പൊലീസ് ഉദ്യോഗസ്ഥനു തന്നെയായിരിക്കുമെന്ന് ലോക്നാഥ് ബെഹ്റ. അന്വേഷണ കാലയളവില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തു നിന്നു മാറ്റിനിര്‍ത്താന്‍ യൂണിറ്റ് മേധാവി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഏത് സാഹചര്യത്തിലും സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പരാതിക്കാര്‍ക്ക് സഹാനുഭൂതി നല്‍കുന്ന തരത്തിലായിരിക്കണം സംസാരിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഏതെങ്കിലും കേസിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ആളോട് പൊലീസ് ആസ്ഥാനവും സര്‍ക്കാരും മനുഷ്യാവകാശ കമ്മിഷനുകളും നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വേണം പെരുമാറാന്‍. സ്റ്റേഷനിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും അധികാരപ രിധിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായിരിക്കണം ഇവയെല്ലാം. ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പരാതി നല്‍കാനും വിവരങ്ങള്‍ കൈമാറാനും കഴിയുന്നരീതിയിലുള്ള സംവിധാനം എല്ലാ യൂണിറ്റുകളിലും ഉണ്ടാക്കണം. പരാതിയുമായി എത്തുന്നവരോട് നല്ല രീതിയില്‍ വേണം പെരുമാറാന്‍. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം.

സാമുദായികസംഘര്‍ഷങ്ങളിലും രാഷ്ട്രീയപ്രശ്‌നങ്ങളിലും കാരണങ്ങള്‍ കണ്ടെത്തി നടപടിയെടുക്കണം. പൊലീസ് സ്റ്റേഷന്‍, സബ് ഡിവിഷന്‍, ജില്ലാതലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ തങ്ങളുടെ നടപടികളെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തണം. ജനമൈത്രി ബീറ്റ് പൊതുജന സഹകരണത്തോടെ ശക്തിപ്പെടുത്തണം. പൊലീസിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സമൂഹ മാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category