1 GBP = 91.20 INR                       

BREAKING NEWS

പാലായില്‍ മാണിയുടെ രണ്ടില കൊഴിഞ്ഞെങ്കിലും പീരുമേട്ടില്‍ ജയലളിതയുടെ രണ്ടില തളിര്‍ത്തു; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി എഐഎഡിഎംകെ പ്രതിനിധി ഒരു പഞ്ചായത്തിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; പീരുമേട് പഞ്ചായത്ത് പ്രസിഡന്റായി തമിഴ് പാര്‍ട്ടിയുടെ പ്രതിനിധി പ്രവീണ തെരഞ്ഞെടുക്കപ്പെടുമ്പോള്‍

Britishmalayali
kz´wteJI³

പീരുമേട്: കേരളത്തില്‍ കേരളാ കോണ്‍ഗ്രസാണ് രണ്ടിലയുടെ അവകാശികള്‍. എന്നാല്‍ പാലാ തെരഞ്ഞെടുപ്പിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നമില്ല. കെ എം മാണിയുടെ ചിഹ്നമായ രണ്ടില കേസിലും വഴക്കിലും കുടുങ്ങുകയാണ്. ഇതോടെ രണ്ടിലയ്ക്ക് തളര്‍ച്ച പറ്റുമെന്ന വിലയിരുത്തലും എത്തുന്നു. എന്നാല്‍ തമിഴ്നാട്ടിലെ രണ്ടില കേരളത്തില്‍ പച്ചപിടിക്കുകയാണ്. ഏതായാലും ചരിത്ര നേട്ടമാണ് എഐഎഡിഎംകെ നേടുന്നത്. സംസ്ഥാനത്ത് ആദ്യമായി എ.ഐ.എ.ഡി.എം.കെ.അംഗം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കാണ് എ.ഐ.എ.ഡി.എം.കെ. അംഗം എസ്.പ്രവീണ തിരഞ്ഞെടുക്കപ്പട്ടത്.

പഞ്ചായത്തിലെ ഒന്നാംവാര്‍ഡിനെ പ്രതിനിധീകരിച്ചാണ് എസ്.പ്രവീണ ഭരണസമിതിയിലെത്തിയത്. പ്രസിഡന്റായിരുന്ന സിപിഎമ്മിലെ രജനി വിനോദിനെതിരേ യു.ഡി.എഫ്. നല്‍കിയ അവിശ്വാസ പ്രമേയം പാസായതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 17-അംഗ ഭരണസമിതിയില്‍ രണ്ടംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂറുമാറ്റനിയമ പ്രകാരം അയോഗ്യരാക്കിയിരുന്നു. അതോടെ കക്ഷിനില എല്‍.ഡി.എഫ്.-7, കോണ്‍ഗ്രസ്-7, എ.ഐ.എ.ഡി.എം.കെ. ഒന്ന് എന്നിങ്ങനെയായി. പ്രാദേശികധാരണ പ്രകാരം എ.ഐ.എ.ഡി.എം.കെ. യു.ഡി.എഫിനൊപ്പമായിരുന്നു.

പഞ്ചായത്തില്‍ പ്രസിഡന്റുസ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. കോണ്‍ഗ്രസില്‍ പട്ടികജാതി വനിതാ അംഗം ഇല്ലാത്തതിനാല്‍ എ.ഐ.എ.ഡി.എം.കെ. അംഗമായ എസ്.പ്രവീണയെ പിന്തുണയ്ക്കുകയായിരുന്നു. എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി രജനി വിനോദിനെ ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് എസ്.പ്രവീണ പരാജയപ്പെടുത്തിയത്. അങ്ങനെ കേരളത്തില്‍ ആദ്യമായി എഐഎഡിഎംകെയ്ക്ക് പ്രസിഡന്റിനെ കിട്ടി. പീരുമേടിലെ തമിഴ് ഭൂരിപക്ഷ മേഖലയില്‍ നിന്നാണ് പ്രവീണ ജയിച്ചു കയറിയത്. ഏതായാലും പ്രവീണയുടെ നേട്ടം എഐഎഡിഎംകെയുടെ പ്രതീക്ഷകള്‍ക്കാണ് പുതു ജീവന്‍ വയ്ക്കുന്നത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അധികാരത്തിലെത്തിയ പഞ്ചായത്തില്‍ നേരത്തേ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെ യു.ഡി.എഫിന് ഭരണം നഷ്ടമാകുകയായിരുന്നു. ഏഴുമാസങ്ങള്‍ക്ക് മുമ്പാണ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ ടി.എസ്.സുലേഖയും വൈസ് പ്രസിഡന്റ് രാജു വടുതലയും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. തുടര്‍ന്ന് സിപിഎമ്മിലെ രജനി വിനോദ് പ്രസിഡന്റായി.

നിയമപ്രകാരം ആറുമാസത്തെ കാലാവധിക്കുശേഷം യു.ഡി.എഫ്. അവിശ്വാസപ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതോടെ നഷ്ടപ്പെട്ട ഭരണം യു.ഡി.എഫ്. തിരിച്ചുപിടിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category