1 GBP = 93.10 INR                       

BREAKING NEWS

സ്ഥലം വിട്ടു തരില്ലെന്ന് പറഞ്ഞ് മതില്‍ തകര്‍ത്ത് ആദ്യ ഭീഷണി; പിന്നെ മതപരിവര്‍ത്തനത്തിന്റെ രണ്ടാം എപ്പിസോഡ്; കറുത്ത തുണികൊണ്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഫാദറിനെ കൊണ്ടു വന്നത് കൈവിലങ്ങുകള്‍ അണിയിച്ച് തീവ്രവാദിയെ പോലെ; പേസ് മേക്കറുമായി ജീവിത യാത്ര തുടരുന്ന അച്ഛന്‍ അഴിക്കുള്ളില്‍ അനുഭവിക്കേണ്ടി വന്നത് ചികില്‍സാ നിഷേധത്തിന്റെ മനുഷ്യാവകാശ ലംഘനം; ഒടുവില്‍ രക്ഷകനായി എത്തി ജയിലറും; ഝാര്‍ഖണ്ഡിലെ പൊലീസ് ക്രൂരതകള്‍ ഫാ. ബിനോയി ജോണ്‍ വടക്കേടത്തു പറമ്പില്‍ ഓര്‍ത്തെടുക്കുമ്പോള്‍

Britishmalayali
kz´wteJI³

ഭഗല്‍പുര്‍: ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി ജോണ്‍ വടക്കേടത്തു പറമ്പിലിന് പറയാനുള്ള പൊലീസിന്റെ ക്രൂരതയുടെ കഥ. ജയിലര്‍ മുണ്ട സാഹിബ് ഇടപെട്ടാണു മരണത്തിന്റെ വക്കിലെത്തിയ അച്ചനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

പരിശോധിച്ച ഡോക്ടര്‍ അഡ്മിറ്റ് ചെയ്തു.  ഛര്‍ദിച്ച് അവശനായി. പിറ്റേന്നു ജാമ്യത്തിനു ശ്രമിച്ചെങ്കിലും പൊലീസ് പരമാവധി എതിര്‍ത്തു. ഒടുവില്‍ തിങ്കളാഴ്ച വൈകിട്ട് ജാമ്യം ലഭിച്ചു. ലാല്‍മട്ടിയയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സയിലാണിപ്പോള്‍. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്താനാണ് അച്ചന്റെ ആലോചന. തൊടുപുഴ വെട്ടിമറ്റത്ത് യോഹന്നാന്മേരി ദമ്പതികളുടെ മകനാണു ഫാ. ബിനോയി ജോണ്‍.

ഭഗല്‍പുര്‍ രൂപതയുടെ കീഴിലുള്ള രാജധ മിഷനില്‍ ഒന്നര വര്‍ഷമായി വൈദികനായിരുന്നു ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി ജോണ്‍ വടക്കേടത്തു. 2010ല്‍ ആണു മിഷന്‍ സ്ഥാപിക്കുന്നതിനായി രൂപത ഇവിടെ 22 ഏക്കര്‍ സ്ഥലം വാങ്ങിയത്. ഒന്നര മാസം മുന്‍പ്, ചിലര്‍ ഇവിടെ എത്തി മതില്‍ തകര്‍ത്തു. ഈ സമയം പ്രധാന വികാരിയും അസി. വികാരിയും അവധിയിലായിരുന്നു. മതില്‍ തകര്‍ത്തവരുടെ ഭാഷ എനിക്കറിയില്ല. സ്ഥലം വിട്ടുതരില്ലെന്നും നിര്‍മ്മാണം നടത്താന്‍ അനുവദിക്കില്ലെന്നുമൊക്കെ അവര്‍ ഉച്ചത്തില്‍ പറഞ്ഞു.

തൊട്ടു പിന്നാലെ ഇവര്‍ ഗൊദ്ദ ജില്ലയിലെ ദേവദാദ് പൊലീസ് സ്റ്റേഷനില്‍ എനിക്കെതിരെ പരാതി നല്‍കി. പൊലീസ് എന്നെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ഭാഷ അറിയാത്തതിനാല്‍, ഇടവകാംഗങ്ങളായ ജാര്‍ഖണ്ഡ് സ്വദേശികള്‍ മുന്ന ഹസ്ത, ചാര്‍ളി എന്നിവരുമൊത്താണു സ്റ്റേഷനിലെത്തിയത്. സ്ഥലം വാങ്ങിയതു സംബന്ധിച്ച എല്ലാ രേഖകളും പൊലീസിനെ കാട്ടി. ശരിയാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു കേസെടുത്തില്ല.

ഈ മാസം 3 ന് അവിടത്തെ പ്രധാന മാധ്യമത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഫാ. ബിനോയി ജോണ്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വാര്‍ത്ത. ആറാം തീയതി രാവിലെ കുര്‍ബാനയ്ക്കു ശേഷം പുറത്തിറങ്ങുമ്പോള്‍ പൊലീസ് വന്നു. ഗൊദ്ദ ജില്ലയിലെ എസ്പിയുടെ മുന്നിലെത്തണമെന്നും എസ്പിക്കു സംസാരിക്കണമെന്നും പറഞ്ഞു. ഞാനും മുന്നയും കൂടി പൊലീസുകാര്‍ക്കൊപ്പം പോയി. ദേവദാദ് പൊലീസ് സ്റ്റേഷനില്‍ എത്തി. രാവിലെ 8 മുതല്‍ പിറ്റേന്ന് ഉച്ചയ്ക്ക് 12 വരെ ഞങ്ങളിരുവരെയും സ്റ്റേഷനിലിരുത്തി.

തുടര്‍ന്ന് എസ്പി ഓഫിസിലെത്തിച്ചു. പ്രവേശന കവാടത്തില്‍ വച്ചു കൈവിലങ്ങ് അണിയിച്ച്, കറുത്ത തുണി കൊണ്ടു തലകള്‍ മൂടിയ ശേഷമാണ് എസ്പിയുടെ മുന്നിലെത്തിച്ചത്. എസ്പി, മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി. മതപരിവര്‍ത്തനത്തിന്റെ പേരില്‍ 2 പേരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞു. കറുത്ത തുണി മാറ്റി ഞങ്ങളുടെ ചിത്രം പകര്‍ത്താന്‍ എസ്പി മാധ്യമങ്ങള്‍ക്ക് അവസരമൊരുക്കി.

പൊലീസുകാര്‍ ഞങ്ങളെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെ കാണിക്കാതെ ചീട്ടെഴുതി വാങ്ങിയ ശേഷം മജിസ്ട്രേട്ടിനു മുന്‍പാകെ ഹാജരാക്കി. വൈദ്യപരിശോധന നടത്തിയില്ലെന്നു മജിസ്ട്രേട്ടിനോടു ഞാന്‍ പറഞ്ഞപ്പോള്‍, അദ്ദേഹം പൊലീസിനോടു ചൂടായി. ഹൃദ്രോഗിയാണെന്നും പേസ്മേക്കറിന്റെ സഹായത്തോടെയാണു ജീവിക്കുന്നതെന്നും മജിസ്ട്രേട്ടിനോടു ഞാന്‍ പറഞ്ഞപ്പോള്‍, ജയിലില്‍ നല്ല സൗകര്യങ്ങളുണ്ടെന്നു പറഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ റിമാന്‍ഡ് ചെയ്തു. ജയിലിലെത്തിച്ച് ഏഴാം ദിനം എനിക്ക് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടു. ജയിലിലെ കംപൗണ്ടര്‍ എത്തി എന്റെ തുടയില്‍ വേദനസംഹാരി കുത്തിവച്ചു. കുഴഞ്ഞു വീണു. ഞായറാഴ്ചയായപ്പോള്‍ നില വഷളായി. എന്നിട്ടും എന്നെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലെന്ന് അച്ഛന്‍ പറയുന്നു.

''മരണത്തിന്റെ വക്കിലായിരുന്നു ഞാന്‍. നെഞ്ചുവേദന എടുക്കുന്നുവെന്നും ആശുപത്രിയിലെത്തിക്കണമെന്നും മരിച്ചു പോകുമെന്നും കരഞ്ഞു പറഞ്ഞപ്പോള്‍ പനിക്കുള്ള ഗുളിക മാത്രമാണു നല്‍കിയത്. പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന എന്നെ ചികിത്സിച്ചത് ജയിലിലെ കംപൗണ്ടറായിരുന്നു. ജയിലില്‍ നിന്നു 2 മിനിറ്റ് യാത്ര മാത്രമേ ജില്ലാ ആശുപത്രിയിലേക്കുള്ളൂ. പക്ഷേ, ആശുപത്രിയിലെത്തിക്കാതെ എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അവരുടെ ഉദ്ദേശ്യം. നല്ലവനായ ജയിലര്‍ ഇടപെട്ടതിനാലാണു ഞാന്‍ രക്ഷപ്പെട്ടത്-ഫാദര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category