1 GBP = 97.40 INR                       

BREAKING NEWS

കുട്ടികള്‍ വളര്‍ന്നപ്പോള്‍ മികച്ച സ്‌കൂളുകള്‍ തേടി മലയാളികളുടെ പരക്കം പാച്ചില്‍; ഗ്രാമര്‍ സ്‌കൂള്‍ തേടി കവന്‍ട്രിക്കടുത്തു റഗ്ബിയില്‍ ആളുകള്‍ എത്തിയപ്പോള്‍ വില കൂടിയത് ഏഴിരട്ടി; ഏറ്റവും കുറഞ്ഞ വില മൂന്നു ലക്ഷം പൗണ്ട്; ശരാശരി വില പാതി മില്യണ്‍; ഈ വിലയ്ക്ക് വാങ്ങുന്നതും വന്‍ ലാഭത്തിന് അവസരമൊരുക്കും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യുകെ മലയാളികള്‍ പുതിയൊരു നെട്ടോട്ടത്തിലാണ്. കൈക്കുഞ്ഞുങ്ങളുമായി ഇടത്തരം വീടുകളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ കുട്ടികള്‍ മുതിര്‍ന്ന ക്ലാസില്‍ പോകാന്‍ തുടങ്ങിയതോടെ മികച്ച സ്‌കൂളുകള്‍ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ മികച്ച പഠന നിലവാരമുള്ള സെക്കന്ററി സ്‌കൂളുകള്‍ക്ക് നന്നേ പഞ്ഞമുള്ള രാജ്യം കൂടിയാണ് ബ്രിട്ടന്‍ എന്നതും മലയാളി സമൂഹത്തിനു പുതിയ അറിവാണ്. ഇംഗ്ലണ്ടില്‍ ആകെയുള്ള സ്‌കൂളുകളില്‍ വെറും 703 എണ്ണം മാത്രമേ കുട്ടികളെ ''വിശ്വസിച്ചു'' വിടാവുന്നതു ഉള്ളൂ എന്ന കണക്കു തന്നെ ഞെട്ടിക്കുന്നതാണ്.

ഇതില്‍ ഗ്രാമര്‍ സ്‌കൂളുകളും അല്ലാത്ത സ്‌കൂളുകളും ചേര്‍ന്ന കണക്കു കൂടിയാണ്. ഇതോടെ അടുത്തകലാതായി വര്‍ധിച്ച ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള നെട്ടോട്ടം വരും വര്‍ഷങ്ങളില്‍ യുകെ മലയാളികളുടെ കൂട്ടയോട്ടമായി മാറും എന്നുറപ്പാണ്. ഇതിന്റെ തുടക്കമെന്നോണം മികച്ച സ്‌കൂളുകളുടെ ദൂരപരിധി നോക്കി വീടുകള്‍ വാങ്ങുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. പ്രധാനമായും കവന്‍ട്രി, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, കെന്റ്, സട്ടന്‍, എസസ്സ്, ചെംസ്ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ഈ തള്ളിക്കയറ്റം ദൃശ്യമാകുന്നത്.

ഗ്രാമര്‍ സ്‌കൂള്‍ അടക്കമുള്ള മികച്ച സ്‌കൂളുകളില്‍ പ്രവേശനം കിട്ടാന്‍ പ്രവേശന പരീക്ഷകളില്‍ മാര്‍ക്ക് കുറവായിരുന്നാലും സ്‌കൂള്‍ പ്രവര്‍ത്തന പരിധിയിലാണ് താമസം എങ്കില്‍ പ്രവേശന സാധ്യത വര്‍ധിക്കും എന്നതാണ് മികച്ച സ്‌കൂള്‍ ഉള്ള സ്ഥലങ്ങളില്‍ വീടിനു തീവില ഉയരാന്‍ കാരണം. മലയാളികള്‍ അടക്കമുള്ള ഏഷ്യക്കാരും ആഫ്രിക്കന്‍ വംശജരും ഇത്തരം സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ കൂടു മാറുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ ട്രെന്റിന് വേഗം കൂടിയതോടെ ഇപ്പോള്‍ അധികം വീടുകള്‍ വിപണിയില്‍ എത്തുന്നില്ല എന്ന പ്രശ്‌നവുമുണ്ട്. ഇങ്ങനെ വീട് വാങ്ങുന്നവരാരും ഉടനെ വീണ്ടും വില്‍ക്കാന്‍ സാഹചര്യം ഇല്ലാത്തതാണ് മികച്ച സ്‌കൂളുകളുടെ പോസ്റ്റ് കോഡില്‍ വീട് വില്‍പ്പനക്കായി എത്താത്തതിന് കാരണം.

എത്തിയാല്‍ തന്നെ ഒന്നോ രണ്ടോ ദിവസത്തിനകം വിറ്റുപോകുകയും ചെയ്യും. ഇത്തരം വീടുകള്‍ വില്‍പ്പനക്ക് എത്തിയാല്‍ വിപണിയില്‍ പോകും മുന്‍പ് തങ്ങളെ അറിയിക്കണമെന്ന് ചട്ടം കെട്ടുകയാണ് പലരും. വിലപേശല്‍ ഇല്ലാതെ ചോദിക്കുന്ന വിലക്ക് വീട് എടുക്കും എന്ന ഓഫര്‍ കൂടി നല്‍കുന്നതോടെ ഏജന്‍സികളും ഇത്തരം ഉപയോകതാക്കളുടെ പ്രത്യേക ലിസ്റ്റ് തന്നെ തയാറാക്കി വീടുകളുടെ വില്‍പ്പന വിവരങ്ങള്‍ നേരിട്ടറിയിക്കുന്ന പതിവും തുടങ്ങിയിരിക്കുകയാണ്.

ദേശവ്യാപകമായി ഈ ട്രെന്‍ഡ് ഇപ്പോള്‍ ശക്തമാണെങ്കിലും മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളില്‍ ഇതിന്റെ തീവ്രത കൂടുതലാണ്. നാലും അഞ്ചും മുറികള്‍ ഉള്ള വലിയ വീടുകള്‍ അഞ്ചു ലക്ഷം മുതല്‍ ആറര ലക്ഷം പൗണ്ട് വരെ മുടക്കിയാണ് മലയാളികള്‍ വാങ്ങുന്നത്. ഇത്രയും വലിയ തുക മുടക്കിയാലും നഷ്ടമില്ലെന്നാണ് ഇവര്‍ പറയുന്നത്. കാരണം രണ്ടു വര്‍ഷത്തിനുള്ളില്‍ പല വീടിനും അരലക്ഷം പൗണ്ട് വരെ വില ഉയര്‍ന്നിരിക്കുയാണ്. കവന്‍ട്രിയില്‍ മികച്ച സെക്കണ്ടറി സ്‌കൂളുകള്‍ ഉള്ള റഗ്ബി പ്രദേശത്തു സിവി 23 എന്ന പോസ്റ്റ് കോഡില്‍ തന്നെ രണ്ടു വര്‍ഷത്തെ ശരാശരി വിലയായ 3.10 000 എന്ന വിലയിലേക്ക് എത്താന്‍ 46809 പൗണ്ടാണ് വര്‍ദ്ധിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഈ പ്രത്യേക പോസ്റ്റ് കോഡ് തിരക്കി അധികമാളുകളും എത്തി തുടങ്ങിയതോടെയാണ് വില്‍പ്പന വിലയും കുതിച്ചുയരുന്നത്. ഈ പ്രദേശത്തു അറിയപ്പെടുന്ന നാല് സ്‌കൂളുകള്‍ ഉള്ളതിനാല്‍ നൂറുകണക്കിന് കുടുംബങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കഴിയുന്നത്. അടുത്തിടെ ഇവിടെ ആറു ലക്ഷം പൗണ്ട് വരെ മുടക്കിയാണ് മലയാളികള്‍ വീട് വാങ്ങിയിരിക്കുന്നത്. യുകെയിലെ മലയാളി സമൂഹത്തിന്റെ പര്‍ച്ചേസിംഗ് പവര്‍ ഉയരുന്നതിന്റെ സൂചന കൂടിയാണ് ഇത്തരം ട്രെന്റുകള്‍ വ്യക്തമാക്കുന്നത്.

വാര്‍വിക്ഷെയറില്‍ ഇത്തരത്തില്‍ ശരാശരി വില്‍പ്പന വില വര്‍ധന ഏഴിരട്ടി വരെയായി ഉയര്‍ന്നിരിക്കുകയാണ്. ഈ പ്രദേശത്തു കഴിഞ്ഞ വര്‍ഷം വില്‍പ്പന നടന്ന 61 വസ്തുക്കളുടെ ശരാശരി വില എടുക്കുമ്പോള്‍ തന്നെ 31 0000 ആയി ഉയരുന്നുണ്ട്. പല മലയാളികളും ഇപ്പോള്‍ വീട് നോക്കി ഒറ്റപ്പെട്ട പ്രദേശങ്ങളും തിരഞ്ഞെടുക്കുന്നുണ്ട്. മുന്‍പ് മലയാളി വീടുകളുടെ സാന്നിധ്യമായിരുന്നു ആകര്‍ഷണമെങ്കില്‍ ഇപ്പോള്‍ അത്തരം മുന്‍ഗണനകള്‍ പലരും ഒഴിവാക്കുകയാണ്.

കുട്ടികള്‍ വളര്‍ന്നു തുടങ്ങിയതോടെ ഒറ്റപ്പെട്ടു കഴിയുന്നതാകും കൂടുതല്‍ നല്ലതെന്നു ചിന്തിക്കുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളും പങ്കുവയ്ക്കാനുണ്ട്. ക്രോയിഡോണില്‍ നിന്നും സട്ടനിലേക്കും മാഞ്ചസ്റ്ററില്‍ നിന്നും ആള്‍ട്രിമിലേക്കും ഒക്കെ മലയാളികള്‍ ഇത്തരത്തില്‍ കൂടു മാറി എത്തുന്നുണ്ട്. മുന്‍പ് മലയാളികള്‍ ഒഴിവാക്കിയിരുന്ന ചെംസ്ഫോര്‍ഡ് പോലെയുള്ള ലണ്ടനിലെ വിലകൂടിയ പ്രദേശങ്ങളിലും ഇപ്പോള്‍ വലിയ വീടുകള്‍ സ്വന്തമാക്കുന്നവരുടെ എണ്ണം ഉയരുകയാണ്.

ഇത്രയും ഉയര്‍ന്ന തുക നല്‍കി വാങ്ങുന്ന വീടുകള്‍ ഒരിക്കലും നഷ്ടക്കച്ചവടമല്ല എന്നാണ് ദേശീയ തലത്തില്‍ നടന്ന പഠനങ്ങള്‍ വക്തമാക്കുന്നത്. ശരവേഗത്തില്‍ ഇത്തരം വീടുകളുടെ വില ഉയരുന്നതിനാല്‍ മികച്ച നിക്ഷേപം ആയി പോലും ഇത്തരം വീടുകള്‍ മാറുകയാണ്. ഏതാനും വര്‍ഷം താമസിച്ച ശേഷം മറിച്ചു വില്‍ക്കാന്‍ വിപണിയില്‍ ഇട്ടാലും ലക്ഷങ്ങളാകും കയ്യില്‍ എത്തുക. ഈ സാധ്യത മുതലെടുക്കാന്‍ ഇപ്പോള്‍ കേരളത്തില്‍ ആകെയുണ്ടായിരുന്ന പാരമ്പര്യമായി കിട്ടിയ വീടുകളും വസ്തുവകകളും വരെ വിറ്റുപെറുക്കി യുകെയില്‍ എത്തിക്കുന്നവരും ഏറെയാണ്.

മികച്ച സ്‌കൂളുകള്‍ ഉള്ള പല പ്രദേശങ്ങളും സാമൂഹ്യമായും ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന സ്ഥലങ്ങള്‍ കൂടിയാണ് എന്നതും മലയാളികളെ ഇത്തരം വീടുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ആദ്യം വാങ്ങിയ വീടിന്റെ വായ്പ ഏറെക്കുറെ പലര്‍ക്കും തീരാറായതോടെ ആ വീട് റീമോര്‍ട്ടഗേജ് എടുത്തു ആ തുക കൊണ്ട് വലിയ വീടുകളിലേക്ക് മാറുകയാണ് പലരുടെയും തന്ത്രം.

മോര്‍ട്ട്‌ഗേജ് സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുവാനും മികച്ച ഉപദേശങ്ങള്‍ക്കും അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസുമായി ബന്ധപ്പെടാവുന്നത്. തികച്ചും സൗജന്യമായ സേവനമായിരിക്കും ഇത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category