1 GBP = 89.20 INR                       

BREAKING NEWS

തപാലില്‍ എത്തിയ ഹൗസ്ഹോള്‍ഡ് എന്‍ക്വയറി ഫോം ചുരുട്ടി കൂട്ടി കളഞ്ഞോ? എങ്കില്‍ 1000 പൗണ്ട് പിഴ അടയ്ക്കാന്‍ ഒരുങ്ങിക്കോളൂ; എത്രയും വേഗം പൂരിപ്പിച്ച് നല്‍കിയില്ലെങ്കില്‍ പണി കിട്ടും

Britishmalayali
kz´wteJI³

യുകെയിലുള്ള മിക്ക വീടുകളിലേക്കും ജൂലൈയ്ക്കും നവംബറിനുമിടയിലെത്തുന്ന ഒരു ഹൗസ്‌ഹോള്‍ഡ് എന്‍ക്വയറി ഫോമിനെ അവഗണിക്കരുതെന്ന കടുത്ത നിര്‍ദേശമേകി മണി സേവിംഗ് എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ് രംഗത്തെത്തി. തപാലില്‍ എത്തുന്ന ഈ ഹൗസ്ഹോള്‍ഡ് എന്‍ക്വയറി ഫോം നിങ്ങള്‍ ചുരുട്ടി കൂട്ടി ചവറ്റ് കുട്ടയിലേക്ക് കളഞ്ഞെങ്കില്‍ 1000 പൗണ്ട് പിഴ അടയ്ക്കാന്‍ ഒരുങ്ങാനാണ് ലെവിസ് മുന്നറിയിപ്പേകുന്നത്. ഈ ഫോം എത്രയും വേഗം പൂരിപ്പിച്ച് നല്‍കിയില്ലെങ്കില്‍ പണി കിട്ടുമെന്നും ബിബിസി ലൈവ് റേഡിയോയിലെ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് അദ്ദേഹം താക്കീതേകുന്നു.

ഇലക്ടോറല്‍ കമ്മീഷന്‍ പ്രതിവര്‍ഷം നടത്തുന്ന  കാന്‍വാസിന്റെ ഭാഗമായി അതതിടങ്ങളിലെ ലോക്കല്‍ കൗണ്‍സില്‍ ഓരോ വീടുകളിലേക്കും അയക്കുന്ന ഹൗസ്‌ഹോള്‍ഡ് എന്‍ക്വയറി ഫോമാണിത്. നിലവിലുള്ള ഇലക്ടോറല്‍ റോള്‍ ശരിയാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ഈ ഫോം വര്‍ഷം തോറും അയക്കുന്നത്. അര്‍ഹരായവരാണ് വോട്ടിനായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നതെന്നും ഈ അന്വേഷണത്തിലൂടെ കൗണ്‍സിലുകള്‍ സ്ഥിരീകരിക്കുന്നു. നിലവില്‍ ഇത്തരം ഫോമുകള്‍ മിക്ക കൗണ്‍സിലുകളും വീടുകളിലേക്ക് അയച്ച്  കഴിഞ്ഞുവെന്നും അതിനാല്‍ ഇവയെ ചവറ്റ് കുട്ടയിലേക്ക് എറിയരുതെന്നും ബന്ധപ്പെട്ടവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.

ഇത്തരം ഫോം ലഭിച്ചാല്‍ നിയമപ്രകാരം നിങ്ങള്‍ അത് രണ്ട് പ്രാവശ്യം പരിശോധിക്കുകയും ഇതിലെ വിവരങ്ങള്‍ ശരിയാണെന്നുറപ്പ് വരുത്തി തിരിച്ചയക്കുകയുമാണ് ചെയ്യേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ ഫോമില്‍  പ്രതിപാദിച്ചിരിക്കുന്ന വസ്തുതകള്‍ക്ക് മാറ്റങ്ങളൊന്നുമില്ലെങ്കില്‍  പോലും ഇവ തിരിച്ചയക്കണമെന്നാണ് നിര്‍ദേശം.  ഭൂരിഭാഗം പേരും വരുന്ന കത്തുകള്‍  വായിക്കുക പോലും ചെയ്യാതെ ചവറ്റ് കുട്ടയില്‍ തള്ളുന്ന ഇക്കാലത്ത് ഈ ഫോം അടങ്ങിയ കത്തിനെ അവഗണിക്കരുതെന്ന് പ്രത്യേകം ഓര്‍ക്കുക. ഇത്തരം ഫോമുകള്‍ നവംബര്‍ അവസാനത്തിന് മുമ്പാണ് തിരിച്ചയക്കേണ്ടത്.

ഈ ഫോം തിരിച്ചയക്കുന്നതിനായുള്ള റിമൈന്‍ഡറുകള്‍ നിങ്ങള്‍ തുടര്‍ച്ചയായി അവഗണിച്ചാല്‍ 1000 പൗണ്ട് പിഴ നല്‍കേണ്ടി വരുമെന്നതില്‍ സംശയമില്ലെന്നും ലെവിസ് ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു. ദൗര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് ഈ ഫോം അവസാന തിയതിക്ക് മുമ്പ് തിരിച്ചയക്കാന്‍ സാധിച്ചില്ലെങ്കിലോ അല്ലെങ്കില്‍ അത് ചവറ്റ് കുട്ടയിലിട്ട് പോയെങ്കിലോ പരിഭ്രമിക്കേണ്ടതില്ല. മറിച്ച് ഉടന്‍ തന്നെ നിങ്ങളുടെ കൗണ്‍സിലുമായി കഴിയുന്നതും വേഗം ബന്ധപ്പെടണം. തല്‍ഫലമായി ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ നിര്‍ദേശിക്കുന്നതായിരിക്കും. തുടര്‍ന്ന് വീണ്ടും ഫോം ലഭിച്ചയുടന്‍ ഇത് പരിശോധിച്ച് മടക്കി അയക്കേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category