kz´wteJI³
പെരുകുന്ന പൊണ്ണത്തടി കാരണം യുകെയിലെ 40 വയസില്‍ താഴെ പ്രായമുള്ള എട്ടിലൊന്ന് പേര്‍ക്കും ഡയബറ്റിസ് ബാധിച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മക്കള്‍ക്ക് വളരെ ചെറുപ്പം മുതല്‍ തന്നെ ജങ്ക് ഫുഡ് വാങ്ങി നല്കുന്ന മാതാപിതാക്കളെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. ജങ്ക് ഫുഡ് ശീലമാക്കുന്നവര്‍ക്ക് പൊണ്ണത്തടിയും അതിലൂടെ ഡയബറ്റിസും പിടിപെടുന്നതിന് പുറമെ മറ്റ് നിരവധി ദുരന്തങ്ങള്‍ കാത്തിരിക്കുന്നുവെന്ന് തെളിയിക്കുന്ന എത്രയോ ദുരനുഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്.
രണ്ട് വയസ് മുതല്‍ ക്രിസ്പും ചോക്കളേറ്റും ശീലമാക്കിയ കൗമാരക്കാരന് അന്ധനായത് ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്. ഭക്ഷണശീലം തകര്‍ക്കുന്ന തലമുറയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് പുറത്ത് വന്നിരിക്കുന്നത്. 2000ത്തിനും 2017നും ഇടയിലുള്ള കാലത്തെ 3,70,000 ടൈപ്പ് 2 ഡയബറ്റിക്സ് കേസുകളെ അവലോകനം ചെയ്തതിന് ശേഷമാണ് യൂണിവേഴ്സിറ്റി ഓഫ് ലെയ്സെസ്റ്റര്‍, മെല്‍ബണ്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ പുതിയ പഠനഫലം പുറത്ത് വിട്ടിരിക്കുന്നത്. പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം 2017ല്‍ എട്ടിലൊന്ന് ഡയബറ്റിക്സ് കേസുകളും ഉണ്ടായിരിക്കുന്നത് 18നും 40നും ഇടയിലുള്ള പ്രായത്തിലാണ്.
എന്നാല്‍ 2000ത്തില്‍ അതായത് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പ്രായക്കാര്‍ക്കിടയില്‍ ഇത് പത്തിലൊന്ന് കേസുകളിലായിരുന്നു റിപ്പോട്ട് ചെയ്യപ്പെട്ടിരുന്നത്.പ്രായമേറെ ആയതിന് ശേഷം ടൈപ്പ് 2 ഡയബറ്റിസ് ബാധിക്കുന്നവരേക്കാള്‍ ഏറെ ശരീരഭാരമുള്ളവരാണ് ഈ ചെറുപ്പക്കാരെന്നും ഇവര്‍ ജങ്ക്ഫുഡ് ഏറെ കഴിക്കുന്നവരാണെന്നും പഠനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഇതിന് പുറമെ ഇവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദവും മോശം കൊളസ്ട്രോളും അടങ്ങിയിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ഇവര്‍ക്ക് ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കുമുണ്ടാകുന്നതിന് സാധ്യതയേറെയുമാണ്. ഇക്കാരണത്താല്‍ മധ്യവയസിലുണ്ടാകുന്ന രോഗമല്ല ഡയബറ്റിസെന്ന് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ഇതിനെതിരെ നടപടി ശക്തമാക്കണമെന്നാണ് കാംപയിനര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
.jpg)
2017ല്‍ ഡയഗ്നോസ് ചെയ്യപ്പെട്ട ടൈപ്പ 2 ഡയബറ്റിസില്‍ 12.5 ശതമാനവും 18-40 പ്രായപരിധിയിലുള്ളവരാണ്. എന്നാല്‍ 2000ത്തില്‍ ഇത് 9.5 ശതമാനം മാത്രമായിരുന്നു. ടൈപ്പ് 2 ഡയബറ്റിസുള്ള ഏതാണ്ട് നാലില്‍ മൂന്ന് ഭാഗം യുവജനങ്ങള്‍ക്കും മോശപ്പെട്ട ലോ ഡെന്‍സിറ്റി കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ ഉണ്ടെന്നും ഈ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.ഇവരില്‍ നാലില്‍ മൂന്ന് ഭാഗം പേരും പൊണ്ണത്തടിയുള്ളവരുമാണ്. എന്നാല്‍ 70 വയസിലുള്ള പകുതിയോളം പേര്‍ക്ക് മാത്രമേ പൊണ്ണത്തടിയുളളൂ.
രണ്ട് വയസ് മുതല്‍ ക്രിസ്പും ചോക്കളേറ്റും ശീലമാക്കിയ കൗമാരക്കാരന് അന്ധനായി
ഗ്ലോസ്റ്ററിലെ ഹാര്‍വി ഡൈയെര് എന്ന 18കാരന് അന്ധനായെന്ന് റിപ്പോര്‍ട്ട്. രണ്ട് വയസ് മുതല്‍ ചിപ്സും, ക്രിസ്പും ചോക്കളേറ്റും മാത്രം പതിവായി കഴിച്ചിരുന്ന വ്യക്തിയായിരുന്നു ഹാര്വിയെന്നും അതാണ് കാഴ്ച നഷ്ടപ്പെടാനിടയാക്കിയതെന്നും സ്ഥിരീരിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണം തീരെ കഴിക്കാത്തതിനെ തുടര്‍ന്നുണ്ടായ പോഷകരാഹിത്യമാണ് ഇതിന് വഴിയൊരുക്കിയതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഹാര്‍വിക്ക് പൊടുന്നനെ ഒരു നാള് കാഴ്ച നഷ്ടപ്പെട്ടത്. നിര്‍ണായകമായ മിനറലുകളും വൈറ്റമിനുകളും ഇല്ലാതായതിനെ തുടര്‍ന്നാണ് ഹാര്‍വിക്ക് ഈ ദുര്യോഗമുണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
അവോയ്ഡന്റ്/റെസ്ട്രിക്ടീവ് ഫുഡ് ഇന്‍ടേക്ക് ഡിസ്ഓര്ഡര് (എആര്‍എഫ്ഐഡി) എന്ന രോഗാവസ്ഥയാണ് ഹാര്വിക്കുണ്ടായത്. ഭക്ഷണത്തിലെ ക്രമരാഹിത്യം മൂലമുണ്ടാകുന്ന പുതിയൊരു അസുഖമാണിത്. രണ്ട് വയസ് മുതല്‍ ഹാര്‍വി, ക്രിസ്പ്, ചിപ്സ്, ചോക്കളേറ്റ് എന്നിവയും ചിലപ്പോള്‍ മാത്രം യോഗര്‍ട്ടും കഴിച്ചിരുന്നുവെന്നാണ് അമ്മ കെറി ജെയിംസ് വെളിപ്പെടുത്തുന്നത്. നല്ല ഭക്ഷണം കഴിപ്പിക്കാന്‍ താന്‍ ശ്രമിക്കുമ്പോള്‍ ഹാര്‍വി ഛര്‍ദിക്കുകയും ഒഴിഞ്ഞ് മാറുകയുമായിരുന്നു ചെയ്തതെന്നും അമ്മ പരിതപിക്കുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam