1 GBP = 89.20 INR                       

BREAKING NEWS

സൗദി എണ്ണപ്പാടത്തേക്ക് ഡ്രോണ്‍ അയച്ചത് ഇറാന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് അമേരിക്ക; ഇറാനിയന്‍ സൈനിക കേന്ദ്രത്തില്‍ നിന്നും ഡ്രോണ്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്ത്; യെമനില്‍ നിന്നും മിസൈല്‍ അയക്കുക അസാധ്യമെന്നും റിപ്പോര്‍ട്ട്; ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങി സൗദിയും അമേരിക്കയും

Britishmalayali
kz´wteJI³

നിയാഴ്ച രാവിലെ സൗദിയിലെ ഓയില്‍ ടൗണായ അബ്ഖായിഖിലെ സൗദി ആരാംകോയുടെ ഖുറൈസ്, അബ്കായിക് പ്ലാന്റുകളില്‍ ഡ്രോണ്‍ ആക്രമണം നടത്തി വന്‍ തോതില്‍ ക്രൂഡ് ഓയില്‍ നശിപ്പിച്ചത് ഇറാന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക രംഗത്തെത്തി. സൗദി എണ്ണപ്പാടത്തേക്ക് ഇറാന്റെ ഡ്രോണ്‍ ഇറാക്കിന് സമീപത്തുള്ള ഇറാനിയന്‍ സൈനിക കേന്ദ്രത്തില്‍ നിന്നും ഉയരുന്ന ദൃശ്യങ്ങള്‍ തെളിവായി പുറത്ത് വന്നിട്ടുമുണ്ട്. ഇറാന്‍ പറയുന്നത് പോലെ യെമനില്‍ നിന്നാണ് ആക്രമണമുണ്ടായിരിക്കുന്നതെന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും കാരണം യെമനില്‍ നിന്നും ഈ പ്ലാന്റുകളിലേക്ക് മിസൈല്‍ അയക്കുക അസാധ്യമാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഇറാനാണ് പ്രതിയെന്ന് നിസംശയം തെളിഞ്ഞതോടെ ഇറാനെ ഏത് നിമിഷവും ആക്രമിക്കാന്‍ ഒരുങ്ങി സൗദിയും അമേരിക്കയും കച്ചകെട്ടിയിറങ്ങിയിട്ടുമുണ്ട്. സൗദി ഓയില്‍ പ്ലാന്റുകളിലേക്ക് ഡ്രോണ്‍ അയച്ചത് ഇറാന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് യുഎസ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ നടത്തിയ സൂക്ഷ്മമായ അന്വേഷണത്തെ തുടര്‍ന്നാണ്. സൗദി എണ്ണപ്പാടത്തെ ലക്ഷ്യമിട്ട് കൊണ്ടുള്ള മിസൈലുകള്‍ സതേണ്‍ ഇറാഖിനും കുവൈത്തി എയര്‍സ്പേസിനും മുകളില്‍ കൂടി പറന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്നാണ് ഒഫീഷ്യലുകള്‍ വിശ്വസിക്കുന്നത്.

ലക്ഷ്യം നിറവേറ്റുന്നതിന് മുമ്പ് പേര്‍ഷ്യന്‍ ഗള്‍ഫിലെ ശക്തമായ റഡാറിനെ ഒഴിവാക്കുന്നതിനാണീ ഈ വഴി മിസൈലുകളെ അയക്കാന്‍ ഇറാന്‍ തീരുമാനിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കുവൈത്തില്‍ നിന്നുമുള്ള വീഡിയോ വിദഗ്ധര്‍ ഈ അന്വേഷണത്തിന്റെ ഭാഗമായി പഠിക്കുന്നുണ്ട്. ഇതില്‍ മിസൈലുകള്‍ മുകളിലൂടെ പറക്കുന്നതിന്റെ സ്വരം കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. സൗദിയിലെ എണ്ണപ്പാടത്ത് കണ്ടെത്തിയ മിസൈല്‍ അവശിഷ്ടത്തിന്റെ യഥാര്‍ത്ഥ ചിത്രം ഈ വീഡിയോയില്‍ കണ്ടെത്താനും അന്വേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്.ഇറാനാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തെളിയിക്കുന്നതിന് തെളിവുകള്‍ യുഎസ് ശേഖരിച്ചിട്ടുണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഒഫീഷ്യല്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

അതായത് അടുത്ത ആഴ്ച യുഎന്‍ ജനറല്‍ അസംബ്ലി കൂടുമ്പോള്‍ പ്രത്യേകിച്ച് യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് മുമ്പില്‍ ഇക്കാര്യം പ്രത്യേകം ബോധിപ്പിക്കുമെന്നും ഒഫീഷ്യല്‍ വെളിപ്പെടുത്തുന്നു. ഇറാഖിന് സമീപമുള്ള ഇറാനിയന്‍ സൈനിക കേന്ദ്രത്തില്‍ നിന്നും അയക്കപ്പെട്ട മിസൈലുകളും ഡ്രോണുകളും ആക്രമണത്തില്‍ ഭാഗഭാക്കായിരുന്നുവെന്നാണ് മറ്റൊരു ഉറിവിടം സിഎന്‍എന്നിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് വീഡിയോകളെ അടിസ്ഥാനമാക്കി കുവൈത്തി ഒഫീഷ്യലുകളും ഇത് സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ട്.

സൗദിയിലെ എണ്ണപ്പാടത്ത് ആക്രമണം നടക്കുന്നതിന് തൊട്ട് മുമ്പ് തങ്ങളുടെ ടെറിട്ടെറിക്ക് മുകളിലൂടെ മിസൈലുകളോ ഡ്രോണുകളോ പറക്കുന്ന സ്വരം തിരിച്ചറിയാന്‍ അവര്‍ക്ക് ഇതിലൂടെ സാധിക്കുകയും ചെയ്തിട്ടുണ്ട്. സൗദി എണ്ണപ്പാടം ആക്രമിച്ചതിന് പുറകില്‍ ഇറാനാണെന്ന് തെളിഞ്ഞാല്‍ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പേകിയിരുന്നു. ഇറാനെ ആക്രമിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന്  സൗദി അറേബ്യയും വെളിപ്പെടുത്തിയിട്ടുണ്ട്.

യെമനില്‍ നിന്നും സൗദിയെ ആക്രമിക്കുക അസാധ്യം
യെമനില്‍ സൗദിക്കെതിരെ പോരാടുന്ന ഇറാന്റെ പിന്തുണയുള്ള ഹൂതി റിബലുകളായിരുന്നു തുടക്കത്തില്‍ എണ്ണപ്പാട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. എന്നാല്‍ യെമനില്‍ നിന്നും സൗദിയെ ആക്രമിക്കുക അസാധ്യമാണെന്നും മറിച്ച്  ഇറാനില്‍ നിന്നു തന്നെയാണ് ഈ ആക്രമണം നടന്നതെന്നുമാണ് ഇപ്പോള്‍ നടത്തിയ അന്വേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. എണ്ണപ്പാടത്ത് ആക്രമണം നടത്തിയിരിക്കുന്നത് ഹ്രസ്വദൂര കുഡ്സ്-1  ക്രൂയിസ് മിസൈല്‍ പോലുള്ള ഒന്നാണെന്നും അതിനെ യെമനില്‍ നിന്നും സൗദിക്ക് നേരെ പ്രയോഗിക്കാനാവില്ലെന്നും മറിച്ച് ഇറാനില്‍ നിന്നാണ് പ്രയോഗിച്ചതെന്നുമാണ് ജെയിംസ് മാര്‍ട്ടിന്‍ സെന്റര്‍ ഫോര്‍ നോണ്‍പ്രൊഫിലിയേഷന്‍ സ്റ്റഡീസിലെ ഫാബിയന്‍ ഹിന്‍സ് വിശദീകരിക്കുന്നത്.

ഹൂതികളാണ് ആക്രമണത്തിന് പുറകിലെന്ന വെളിപ്പെടുത്തലുകളെ തുടക്കത്തില്‍ തന്നെ വാഷിംഗ്ടണ്‍ നിഷേധിച്ചിരുന്നു. ഇറാനില്‍ നിര്‍മിച്ച ഒരു പറ്റം മിസൈലുകളും ഡ്രോണുകളും സംയുക്തമായിട്ടാണ് ഈ ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് അമേരിക്ക നേരത്തെ തന്നെ ആരോപിച്ചിരുന്നത്. ഇപ്പോള്‍ നടത്തിയ വിശദമായ അന്വേഷണങ്ങളിലൂടെ അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതോടെ അമേരിക്കയും സൗദിയും ഏത് നിമിഷവും ഇറാന് തിരിച്ചടി നല്‍കിയേക്കാമെന്നും അത് വഴി ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നയിക്കപ്പെട്ടേക്കാമെന്നുമുള്ള ആശങ്കകള്‍ ശക്തമായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category