1 GBP = 93.10 INR                       

BREAKING NEWS

1918ല്‍ അഞ്ച് കോടി ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂ തിരിച്ചു വരുന്നു; ഏത് നിമിഷവും ലോകത്തില്‍ ആഞ്ഞു വീശാവുന്ന പനിയില്‍ വീണ് 36 മണിക്കൂര്‍ കൊണ്ട് 80 കോടി ജനങ്ങള്‍ മരിക്കും; ലോകത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തിന്റെ ചുരുളഴിയുമ്പോള്‍

Britishmalayali
kz´wteJI³

രു നൂറ്റാണ്ട് മുമ്പ് അഥവാ 1918ല്‍ അഞ്ച് കോടി ജനങ്ങളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂ തിരിച്ച് വരുന്നുവെന്ന മുന്നറിയിപ്പ് ശക്തമായി. ഏതു നിമിഷവും ലോകത്തില്‍ ആഞ്ഞ് വീശാവുന്ന പനിയില്‍ വീണ് 36 മണിക്കൂര്‍ കൊണ്ട് 80 കോടി ജനങ്ങള്‍ മരിക്കുമെന്ന ആശങ്കയും ശക്തമാണ്. ലോകത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തിന്റെ ചുരുളഴിയുകയാണ് ഇവിടെ. ഇന്നത്തെ ആധുനിക ലോകത്ത് ജനങ്ങളില്‍ മിക്കവരും വ്യാപകമായി സഞ്ചരിക്കുന്നതിനാല്‍ ഇത്തരം ഫ്ലൂ പണ്ടത്തേതിനേക്കാള്‍ വേഗത്തില്‍ പടരുമെന്നും ഇതിലൂടെ സ്ഥിതിഗതികള്‍ വഷളാകുമെന്നുമുള്ള ആശങ്കയും ശക്തമായിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് നയിക്കുന്ന ദി ഗ്ലോബല്‍ പ്രിപ്പേര്‍ഡ്നെസ് മോണിറ്ററിംഗ് ബോര്‍ഡ് (ജിപിഎംബി) എന്ന പേരിലുള്ള ഒരു സംഘം ഹെല്‍ത്ത് എക്സ്പര്‍ട്ടുകളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കി ഈ ഫ്ലൂവിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ലോകനേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു ഫ്ലൂ ഇപ്പോള്‍ വന്നാല്‍ എളുപ്പം പടര്‍ന്ന് പിടിക്കുമെന്നും അത് മില്യണ്‍ കണക്കിന് പേരെ നാമാവശേഷമാക്കുമെന്നും രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ത്ത് രാജ്യസുരക്ഷ അവതാളത്തിലാക്കി അസ്ഥിരതയുണ്ടാക്കുമെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു.

എബോള പോലുളള മാരകരോഗങ്ങളെ തടയുന്നതില്‍ കടുത്ത പാളിച്ചകളുണ്ടായിട്ടുള്ളതിനാല്‍ സ്പാനിഷ് ഫ്ലൂവിനെ തടയാന്‍ നിലവിലെ സംവിധാനങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്നാണ് 'എ വേള്‍ഡ് അറ്റ് റിസ്‌ക്' എന്ന പേരിലുള്ള റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നത്. ലോകാരോഗ്യ സംഘടനയുടെ മുന്‍ ഡയറക്ടര്‍ ജനറലും മുന്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രിയുമായ ഡോ. ഗ്രോ ബാര്‍ലെം ബ്രുന്‍ഡ്ട്ലാന്‍ഡും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസിന്റെ സെക്രട്ടറി ജനറലുമായ അല്‍ഹാഡ്ജ് അസിയുമായണ് ജിപിഎംബിയെ നയിക്കുന്നത്.

ഇത് സംബന്ധിച്ച മുന്നറിയിപ്പ് തങ്ങള്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ലോക നേതാക്കള്‍ അവഗണിക്കുകയായിരുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടിന് പുറകില്‍ പ്രവര്‍ത്തിച്ചവര്‍ ആരോപിക്കുന്നത്. തങ്ങള്‍ ഇത് സംബന്ധിച്ച് മുന്നോട്ട് വച്ച മിക്ക നിര്‍ദേശങ്ങളും നടപ്പിലാക്കാതിരിക്കുകയും അല്‍പം മാത്രം നടപ്പിലാക്കുകയുമായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ലോകമാകമാനമുള്ള നല്ലൊരു വിഭാഗം ജനസഞ്ചയത്തെ കൊന്നൊടുക്കാന്‍ പ്രാപ്തിയുളളതും വരും വര്‍ഷങ്ങളില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ളതുമായ രോഗങ്ങളെക്കുറിച്ചുള്ള പ്രവചനം ഈ റിപ്പോര്‍ട്ടിലുണ്ട്. എബോള, സിക, നിപാ വൈറസ്, അഞ്ച് തരത്തിലുള്ള ഫ്ലൂ എന്നിവയാണിതില്‍ ഉള്‍പ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category