1 GBP = 91.50 INR                       

BREAKING NEWS

കംപ്യൂട്ടര്‍ തകര്‍ത്ത് മോഷ്ടിച്ചത് രാജ്യത്ത് നിര്‍മ്മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌കുകള്‍; നിര്‍മ്മാണ ഘട്ടത്തിലെ കപ്പലില്‍ സുരക്ഷാ വിവരങ്ങള്‍ ഒന്നുമില്ലെന്ന് വിശദീകരണം; മെഷീന്‍ ഗണ്ണുമായി കണ്ണില്‍ എണ്ണയൊഴിച്ച് സൈന്യം കാവല്‍ നില്‍ക്കുന്ന കപ്പലിലെ കവര്‍ച്ചാ വിവരം കേട്ട് മൂക്കത്ത് വിരല്‍ വച്ച് കേരളാ പൊലീസ്; ചൈനയെ നിരീക്ഷിക്കാന്‍ തയ്യാറാകുന്ന ഷിപ്പിലെ മോഷണത്തിന് പിന്നില്‍ ചാരവൃത്തിയും സംശയം; ഐഎന്‍എസ് വിക്രാന്തില്‍ ഉണ്ടായത് വന്‍ സുരക്ഷാ വീഴ്ച; തലകുനിച്ച് ഇന്ത്യന്‍ നേവി

Britishmalayali
kz´wteJI³

കൊച്ചി: രാജ്യത്ത് നിര്‍മ്മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാര്‍ഡ് ഡിസ്‌കുകള്‍ കംപ്യൂട്ടര്‍ തകര്‍ത്ത് മോഷ്ടിച്ചുവെങ്കിലും കപ്പല്‍ നാവികസേനയ്ക്ക് കൈമാറാത്തതിനാല്‍ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് നാവികസേന അറിയിച്ചു. അതെപ്പറ്റി ആശങ്ക വേണ്ട. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ മാത്രമാണിതെന്നും വ്യക്തമാക്കി. എങ്കിലും ഗൗരവത്തോടെയാണ് കേസ് അന്വേഷണം നടത്തുന്നത്.

നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനി ക്കപ്പലിലാണ് മോഷണം. ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്. കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പി.ക്ക് കൈമാറി. കപ്പല്‍ ശാലയില്‍ മോഷ്ടാക്കള്‍ക്ക് പോലും കടക്കാനായി എന്നത് ഏറെ ഗൗരവതരമാണ്. നിര്‍മ്മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത്. നിര്‍മ്മാണ ജോലികള്‍ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ടാണ് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയതായി പൊലീസിന് കപ്പല്‍ശാലയുടെ പരാതി ലഭിക്കുന്നത്. 2009-ലാണ് കപ്പലിന്റെ പണി കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2021-ല്‍ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആരംഭം മുതല്‍ കനത്ത സുരക്ഷയിലായിരുന്നു കപ്പല്‍ശാല. സംഭവത്തില്‍ അട്ടിമറി സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റു വസ്തുക്കള്‍ ഒന്നും മോഷ്ടിക്കാതെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് എടുത്തത് സംശയാസ്പദമാണ്.

കപ്പല്‍ നേവിക്ക് കൈമാറാത്തതിനാല്‍ നേവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കല്ലില്ലെന്നാണ് സൂചന. കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ളതാണ് നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്‌കുകള്‍. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് 2021ല്‍ നാവികസേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. വിക്രാന്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ പുരോഗമിക്കേയാണ് മോഷണ വിവരം പുറത്താകുന്നത്.

ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ഇന്ത്യ. നിരീക്ഷിക്കാന്‍ വേണ്ട കൂടുതല്‍ സംവിധാനങ്ങള്‍ ഉടന്‍ നടപ്പിലാക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്ത്രപ്രധാന ഭാഗങ്ങളില്‍ കപ്പലുകള്‍ സ്ഥിരമായി നിലയുറപ്പിക്കാനാണ് നേവിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് നിശ്ചയിച്ച പ്രകാരം 2021ല്‍ തന്നെ കമ്മീഷന്‍ ചെയ്യുമെന്നാണ് സൂചന്. റഷ്യയില്‍ നിന്നും കരാര്‍ പ്രകാരം ലഭിക്കേണ്ട സാമഗ്രികള്‍ വൈകുന്നത് വിക്രാന്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാം പരിഹരിച്ച് കപ്പല്‍ രണ്ടു വര്‍ഷത്തിനകം നാവികസേനയുടെ ഭാഗമാകും.

40,000 ടണ്‍ ഭാരമുള്ള സ്റ്റോബാന്‍ വിഭാഗത്തില്‍പെട്ട ഐഎന്‍എസ് വിക്രാന്തിന് 3,500 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. 30 പോര്‍വിമാനങ്ങള്‍, പത്തോളം ഹെലികോപ്ടറുകള്‍ ഒരേസമയം ലാന്‍ഡ് ചെയ്യിക്കാന്‍ വിക്രാന്തിന് ശേഷിയുണ്ട്. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച ഈ വിമാനവാഹിനിക്കപ്പലിന് ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ച ശേഷം റഷ്യയില്‍ നിന്നും ഉരുക്കെത്തിക്കാനുള്ള പദ്ധതി ആദ്യം തകിടം മറഞ്ഞു. ഡിആര്‍ഡിഒയുടെ സഹായത്തില്‍ കപ്പലിന് ആവശ്യമായ ഉരുക്ക് സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്. ഈ തടസ്സങ്ങളൊക്കെ നീങ്ങിയപ്പോഴേക്കും 2011ല്‍ നിശ്ചയിച്ചിരുന്ന നീറ്റിലിറക്കല്‍ 2013 ഓഗസ്റ്റ് 12 വരെ നീണ്ടു.

ഇതിനു പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ഏവിയേഷന്‍ സാമഗ്രികളുടെ ഇറക്കുമതിയിലുണ്ടായ കാലതാമസം വീണ്ടും ഐഎന്‍എസ് വിക്രാന്തിനെ വൈകിപ്പിച്ചത്. വിക്രാന്ത് കൂടി വരുന്നതോടെ കടലില്‍ ചൈനയ്ക്കെതിരെ വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്. 262 മീറ്റര്‍ നീളമുള്ള കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കപ്പലിന് ഏകദേശം 1500 നാവികരെ വഹിക്കാനാവും. കൂടാതെ 30 എയര്‍ക്രാഫ്റ്റുകളും വഹിക്കാന്‍ ഐഎന്‍എസ് വിക്രാന്തിന് പറ്റും.

കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്തിന് കരുത്തേകുന്നത് റഷ്യന്‍ സാങ്കേതിക വിദ്യകളെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കുന്നതു ബെംഗളുരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ് (ഭെല്‍). കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളെയും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനുള്ള സംവിധാനമാണ് ഐപിഎംഎസ്. പവര്‍ മാനേജ്മെന്റ് സംവിധാനവും ഉള്‍പ്പെടുന്ന ഐപിഎംഎസ് ആണു ഐഎന്‍എസ് വിക്രാന്തിനു വേണ്ടി ബെല്‍ തയാറാക്കുന്നത്.

2009 ഫെബ്രുവരി 28നാണു ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണജോലികള്‍ കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2013 ഓഗസ്റ്റ് 12ന് ഔദ്യോഗിക ലോഞ്ചിങ് നടത്തി. ആദ്യഘട്ട ജോലികള്‍ പൂര്‍ത്തിയായതോടെ കഴിഞ്ഞ ജൂണില്‍ കപ്പല്‍ വീണ്ടും നീറ്റിലിറക്കിയിരുന്നു. കപ്പലിന്റെ രണ്ടാംഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വെള്ളത്തിലെ സഞ്ചാരത്തിനുള്‍പ്പെടെയുള്ള സംവിധാനങ്ങളുമെല്ലാം രണ്ടാംഘട്ടത്തിലാണ് ഒരുക്കുക. ഇതിനു ശേഷമാണു മൂന്നാം ഘട്ടത്തില്‍ കടലിലെ പരീക്ഷണങ്ങള്‍ക്കു വേണ്ടി കപ്പല്‍ മാറ്റുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category