1 GBP = 89.20 INR                       

BREAKING NEWS

രണ്ട് വീല്‍ പേവ്മെന്റില്‍ കയറ്റി പാര്‍ക്ക് ചെയ്താലും പണി കിട്ടും; പേവ്മെന്റ് പാര്‍ക്കിംഗിന് 70 പൗണ്ട് പിഴ ഈടാക്കാന്‍ ആലോചിച്ച് സര്‍ക്കാര്‍

Britishmalayali
kz´wteJI³

പേവ്മെന്റിനോട് ചേര്‍ന്നുള്ള റോഡില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാറിന് പോകാന്‍ വീതിയുണ്ടാവുമോ എന്ന് ഭയന്ന് മുമ്പിലത്തെയും പുറകിലത്തെയും ഇടത് വീലുകള്‍ പേവ്മെന്റില്‍ കയറ്റി പാര്‍ക്ക് ചെയ്ത് ശീലിച്ചവരാണ് നിങ്ങളെങ്കില്‍ വേഗം നിര്‍ത്തേണ്ടി വരും. അങ്ങനെ പാര്‍ക്ക് ചെയ്യുന്നവര്‍ക്കും 70 പൗണ്ട് പിഴ ഈടാക്കാനുള്ള ശുപാര്‍ശ പോയിക്കഴിഞ്ഞിരിക്കുന്നു. ഏത് നിമിഷവും ഈ പുതിയ പിഴ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇംഗ്ലണ്ടിലെവിടെയും ഡ്രൈവര്‍മാര്‍ പേവ്മെന്റില് പാര്‍ക്ക് ചെയ്താല്‍ അവരെ 70 പൗണ്ട് പിഴക്കീടാക്കണമെന്ന ശുപാര്‍ശയുമായി എംപിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.പേവ്മെന്റ് പാര്‍ക്കിംഗില്‍ ലണ്ടനില്‍ 1974 മുതല്‍ തന്നെ നിയമവിരുദ്ധമാണ്. എന്നാല്‍ ഭിന്നശേഷിയുളളവരോ, വയോജനങ്ങളോ അല്ലെങ്കില്‍ വള്‍നറബിളായിട്ടുള്ളവരോ ആരുമാകട്ടെ ഏവരെയും ഇത്തരം പേവ്മെന്റ് പാര്‍ക്കിംഗ് പിഴകള്‍ക്ക് ഇരകളാക്കണമെന്നാണ് മിനിസ്റ്റര്‍മാര്‍ ഇപ്പോള്‍ കര്‍ക്കശമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന സര്‍ക്കാരിനെ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്.

പേവ്മെന്റ് പാര്‍ക്കിംഗ് വര്‍ധിച്ച് വരുന്നതിനാല്‍ ചിലര്‍ തങ്ങളുടെ വീട് വിട്ട് പോകാന്‍ തന്നെ ഭയപ്പെടുന്നുണ്ടെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി എടുത്ത് കാട്ടുന്നത്.ഇത്തരത്തില്‍ പേവ്മെന്റുകളില്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം നടപ്പാതയില്ലാതാകുന്നുവെന്നും കൂടാതെ വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്കും പ്രാമുകള്‍ ഉന്തിപ്പോകുന്നവര്‍ക്കും ഇടമില്ലാതെ പോകുന്ന ദുരവസ്ഥയും സംജാതമാകുന്നുവെന്നാണ് എംപിമാര്‍ മുന്നറിയിപ്പേകുന്നത്. ഇത്തരം ദുരവസ്ഥ വര്‍ധിച്ച് വരുന്നതിനാല്‍ ഇംഗ്ലണ്ടിലുടനീളം പേവ്മെന്റ് പാര്‍ക്കിംഗ് നിരോധിക്കണമെന്നാണ് എംപിമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.

സാമൂഹ്യവിരുദ്ധമായ ഈ പാര്‍ക്കിംഗ് സ്വഭാവം തീര്‍ത്തും ഇല്ലാതാക്കുന്നതിനുള്ള അധികാരം ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് നല്‍കണമെന്നും എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.പേവ്മെന്റ് പാര്‍ക്കിംഗില്ലാതാക്കുന്നതിന് ഫലപ്രദമായ നടപടികളെടുക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുന്നതില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയുടെ ചെയര്‍മാനായ ലിലിയന്‍ ഗ്രീന്‍വുഡ് എംപി എടുത്ത് കാട്ടുന്നത്. പേവ്മെന്‍ര് പാര്‍ക്കിംഗ് ഇല്ലാതാക്കുമെന്നത് ഗവണ്‍മെന്‍രിന്റെ ദീര്‍ഘകാല വാഗ്ദാനമായി അവശേഷിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പുതിയ നിയമം നടപ്പിലായാല്‍ നിയമവിരുദ്ധമായ പേവ്മെന്റ് പാര്‍ക്കിംഗ്അടിച്ചമര്‍ത്തുന്നതിന് ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരം ലഭിക്കുന്നതായിരിക്കും. തലസ്ഥാനത്തിന് പുറത്ത് ലോറികള്‍ക്ക് മാത്രമാണ് പേവ് മെന്റുകള്‍ക്ക് മേല്‍ പാര്‍ക്ക് ചെയ്യുന്നതിന് അനുവാദമുള്ളത്. എന്നാല്‍ അപകടകരമായ രീതിയിലും അല്ലെങ്കില്‍ തടസമുണ്ടാക്കുന്ന രീതിയിലും പേവ്മെന്‍രിന് മേല്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും പിഴയീടാക്കാനുള്ള നിയമം നിലവിലുണ്ടെങ്കിലും അത് കര്‍ക്കശമായി നടപ്പിലാക്കുന്നില്ലെന്നാണ് ആരോപണം. ഇത് സംബന്ധിച്ച നിയമം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ കാല്‍നട യാത്രക്കാരുടെ കാര്യമാണ് കൂടുതല്‍ കഷ്ടത്തിലായിരിക്കുന്നതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി മുന്നറിയിപ്പേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category