1 GBP = 91.50 INR                       

BREAKING NEWS

ഫേഷ്യല്‍ റെക്കഗനീഷ്യന്‍ സ്‌കാനിംഗുമായി ഗാറ്റ്വിക്ക്; ടിക്കറ്റും പാസ്‌പോര്‍ട്ടും കയ്യില്‍ പിടിച്ചു വെറുതെയങ്ങ് കയറി പോയാല്‍ ചെക്ക് നടക്കും; എയര്‍പോര്‍ട്ടിലെ ക്യൂവിന് പരിഹാരമാകും

Britishmalayali
kz´wteJI³

ഫേഷ്യല്‍ റെക്കഗനീഷ്യന്‍ സ്‌കാനിംഗ് ഏര്‍പ്പെടുത്തുന്ന യുകെയിലെ ആദ്യ എയര്‍പോര്‍ട്ടായി ഗാറ്റ്വിക്ക് മാറുന്നു. യാത്രക്കാര്‍ ബോര്‍ഡിംഗില്‍ എത്തുന്നതിനു മുന്‍പായി ഐഡി ചെക്കിംഗിനെത്തുന്ന സ്ഥാനത്താണ് ഫേഷ്യല്‍ റെക്കഗനീഷ്യന്‍ കാമറകള്‍ ഉപയോഗിക്കുക. കഴിഞ്ഞ വര്‍ഷം ഈസിജെറ്റുമായി സഹകരിച്ച് ഇതിന്റെ ട്രയല്‍ നോക്കിയിരുന്നു. അതിന്റെ വിജയത്തെ തുടര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

തിരക്കുള്ള സമയങ്ങളില്‍ അടക്കം യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. ഇതിന് ഒരു പരിഹാരമാകുന്നതായിരിക്കും പുതിയ പദ്ധതി. അതേസമയം, യാത്രക്കാര്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതാണ്.

തൊണ്ണൂറു ശതമാനത്തോളം യാത്രക്കാരും പുതിയ സാങ്കേതിക വിദ്യയെ നല്ല രീതിയിലാണ് സ്വീകരിച്ചിരിക്കുന്നത്. ഇതു യാത്രക്കാരെ ഏറെ നേരം ക്യൂവില്‍ നിര്‍ത്തുന്നത് ഒഴിവാക്കുമെന്നാണ് ഏറെ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അടുത്ത ആറു മാസത്തിനുള്ളില്‍ ഗാറ്റ്വിക്കില്‍ സെക്കന്റ് ട്രയല്‍ നടത്തുവാനാണ് തീരുമാനം. ഇതിനു ശേഷമായിരിക്കും നോര്‍ത്ത് ടെര്‍മിനലിലെ എട്ട് ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ ഓട്ടോ ബോര്‍ഡിംഗ് സാങ്കേതികവിദ്യ സ്ഥാപിക്കുക.

ഫേഷ്യല്‍ റെക്കഗനീഷ്യന്‍ സ്‌കാനിംഗ് പ്രവര്‍ത്തിക്കുമ്പോഴും യാത്രക്കാര്‍ ബാഗ് ചെക്ക് സെക്യൂരിറ്റി സോണിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ആ സമയത്ത് അവര്‍ക്ക് ബോര്‍ഡിംഗ് പാസ് ഹാജരാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടാതെ, ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ പാസ്‌പോര്‍ട്ടിലെ ഫോട്ടോ സ്‌കാന്‍ ചെയ്യുന്നതാണ്. യഥാര്‍ത്ഥ മുഖവും പാസ്‌പോര്‍ട്ടിലെ മുഖവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്നു സിസ്റ്റത്തിന് പരിശോധിക്കുന്നതിനാണിത്. യുകെയിലെ ഏതാനും എയര്‍പോര്‍ട്ടുകളിലുള്ള ഇ-പാസ്‌പോര്‍ട്ട് സംവിധാനത്തിന്റെ നടപടി ക്രമങ്ങളോട് സമാനമായ രീതിയിലുള്ള സംവിധാനമാണ് ഫേഷ്യല്‍ റെക്കഗനീഷ്യനും ഉപയോഗിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category