1 GBP = 91.50 INR                       

BREAKING NEWS

ആഷ്ഫോര്‍ഡില്‍ ഓണാഘോഷ 'പൂരം' കൊടിയേറുമ്പോള്‍ കാണാന്‍ നിങ്ങളും ഉണ്ടാവണം; ബംഗറാ ഡാന്‍സുള്‍പ്പെടെ നൃത്ത സംഗീത വിസ്മയങ്ങളും മാറ്റൊലിയേകും

Britishmalayali
kz´wteJI³

ആഷ്ഫോര്‍ഡ്: കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15-ാമത് ഓണാഘോഷം പൂരം 2019 ശനിയാഴ്ച രാവിലെ 9. 30 മുതല്‍ ആഷ്ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (മാവേലി നഗര്‍) വച്ച് സമുചിതമായി ആഘോഷിക്കുന്നു. രാവിലെ 9. 30ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ പൂരം 2019ന് തുടക്കം കുറിക്കും. ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സജികുമാര്‍ (പ്രസിഡന്റ്) ആന്‍സി സാം (വൈസ് പ്രസിഡന്റ്) ജോജി കോട്ടക്കല്‍ (സെക്രട്ടറി) സുബിന്‍ തോമസ് (ജോയിന്റ് സെക്രട്ടറി) ജോസ് കാനുക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും.

മാവേലി, വിവിധ പ്രഛന്ന വേഷധാരികള്‍, ബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, കലാരൂപങ്ങള്‍, ചെണ്ടമേളം എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. തുടര്‍ന്ന് നാന്‍ പാട്ടുകള്‍, കുട്ടികള്‍ മുതല്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളെയും ഉള്‍പ്പെടുത്തി മൂന്നു തലമുറയെ ഒരേ വേദിയില്‍ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫ്ളാഷ് മോബ് എന്നിവയ്ക്കു ശേഷം കുട്ടികളുടെയും പുരുഷന്മാരുടെയും സ്ത്രീകളുടെയും വാശിയേറിയ വടംവലി മത്സരവും തൂശനിലയില്‍ വിളമ്പി കൊണ്ടുള്ള വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കും.

ഉച്ച കഴിഞ്ഞ് 2.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിദ്ധ പത്രപ്രവര്‍ത്തകരും വാഗ്മിയും ലൗട്ടന്‍ മുന്‍ മേറുമായ ഫിലിപ്പ് എബ്രഹാം മുഖ്യാതിഥി ആയിരിക്കും. ശേഷം 3.30ന് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റ മുന്‍ സെക്രട്ടറിയും ഇപ്പോഴത്തെ പ്രസിഡന്റുമായ സജികുമാര്‍ ഗോപാലന്‍ രചിച്ച് ബിജു കൊച്ചുതള്ളിയില്‍ സംഗീതം നല്‍കിയ അവതരണ ഗാനം, സൗമ്യാ ജിബി, ജെസ്സിന്താ ജോമി എന്നിവര്‍ ചിട്ടപ്പെടുത്തി അമ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോട് പൂരം 2019ന് തിരശ്ശീല ഉയരും.

തിരുവാതിര, ബംഗറാ ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റുകള്‍ എന്നിവ കോര്‍ത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാല്‍ പൂരം 2019 കലാ ആസ്വാദകര്‍ക്ക് സമ്പന്നമായ ഓര്‍മ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് അറിയിച്ചു. എവിടെയും കനക വിപഞ്ചികളുടെ നാദങ്ങള്‍, ചിലങ്കയുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും താളവും മാറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയില്‍ നിന്ന് ഈമാസം 21നു ശനിയാഴ്ച അരങ്ങിലെത്തും. മനസ്സിനും കണ്ണിനും കരളിനും കുളിരേകുന്ന ദൃശ്യ ശ്രാവ്യ വിഭവങ്ങളുമായി ആഷ്ഫോര്‍ഡ് അണിഞ്ഞൊരുങ്ങുകയാണ്.

ഈ മഹാ ദിനത്തിലേക്ക് കലാ സ്നേഹികളായ മുഴുവന്‍ ആളുകളെയും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്സി. കമ്മറ്റി അംഗങ്ങളും അറിയിച്ചു.
പരിപാടി നടക്കുന്ന വേദിയുടെ വിലാസം
The Norton Knatchbull School, Hythe Road, Ashford, Kent,TN24 0QJ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category