1 GBP = 91.20 INR                       

BREAKING NEWS

നാല് ഫ്ളാറ്റുകള്‍ പൊളിച്ചാല്‍ താമസ സ്ഥലം നഷ്ടമാകുക 12 പ്രവാസികളുടെ ഭാര്യമാര്‍ക്ക് അടക്കം 294 കുടുംബങ്ങള്‍ക്ക്; ജെയിന്‍ ഫ്ളാറ്റില്‍ താമിക്കുന്നവരില്‍ ഒരു വിധവയും; ഹോളിഫെയ്ത്തിലെ താമസക്കാരില്‍ 12 വൃദ്ധരും 126 കുട്ടികളും; ആല്‍ഫാ വെഞ്ചേഴ്സിലുള്ളത് 82ഉം ഗോള്‍ഡണ്‍ കായലോരത്തില്‍ 41ഉം ഫ്ളാറ്റുകള്‍; തീരദേശ പരിപാലന ചട്ടം ലംഘിച്ച കെട്ടിടങ്ങള്‍ പൊളിച്ചാലും അവിടെ വീണ്ടും കെട്ടിടം ഉയര്‍ത്താമെന്ന് സൂചന; മരടിലെ സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: മരടിലെ നാല് ഫ്ളാറ്റുകള്‍ പൊളിച്ചാല്‍ താമസ സ്ഥലം നഷ്ടപ്പെടുക 294 കുടുംബങ്ങള്‍ക്ക്. അഞ്ചാമത്തെ ഫ്ളാറ്റിന് നിര്‍മ്മാണ അനുമതി മാത്രമേ കിട്ടയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇവിടെ താമസക്കാരുമില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ താമസക്കാരുള്ളത് ഹോളി ഫെയ്ത്തിലാണ്. ഇവിടെ 98 കുടുംബങ്ങളാണ് ഉള്ളത്. ജെയിന്‍ ബില്‍ഡേഴ്സില്‍ 73ഉം. ആല്‍ഫാ വെഞ്ചേഴ്സില്‍ 82 കുടുംബവും ഗോള്‍ഡണ്‍ കായലോരത്ത് 41 കുടുംബവുമുണ്ട്. ഇവരുടെ വിശദമായ കണക്കുകള്‍ സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു.

73 ഫ്ളാറ്റുള്ള ജെയിന്‍ ബില്‍ഡേഴ്സില്‍ 45 താമസക്കാര്‍ മാത്രമാണുള്ളത്. ഇതില്‍ നാല് കുടുംബങ്ങള്‍ വാടകയ്ക്കും താമസിക്കുന്നു. ഒരു വിധവയും ഉണ്ട്. ഭര്‍ത്താവ് വിദേശത്തുള്ള 12 സ്ത്രീകളും കുടുംബമായി താമസിക്കുന്നു. 15 മുതിര്‍ന്ന പൗരന്മാരും 4 ഗര്‍ഭിണികളും 5 ഹൃദ് രോഗികളും ഇവിടെയുണ്ട്. ഹോളിഫെയ്ത്തിലെ 98 ഫ്ളാറ്റുകളില്‍ 65 ഇടത്ത് ആള്‍ താമസമുണ്ട്. ബാക്കിയെല്ലാം പൂട്ടികിടക്കുകയാണ്. ഇതില്‍ 12 വൃദ്ധകളും 126 കുട്ടികളും ഉള്‍പ്പെടുന്നു. ആല്‍ഫാ വെഞ്ചേഴ്സിലേയും ഗോള്‍ഡണ്‍ കായലോരത്തിലേയും വിശദമായ കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നതേയുള്ളൂ. തീരദേശ പരിപാലന നിയമത്തിന്റെ ലംഘനത്തിന്റെ തോതും സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരട് നഗരസഭയാണ് കണക്കെടുപ്പും മറ്റും നടത്തുന്നത്.

ജെയിന്‍ ഫ്ളാറ്റിന് തീരപരിപാലന മേഖലയുമായി 1.5 മീറ്റര്‍ അകലം മാത്രമാണുള്ളത്. അതായത് വളന്തക്കാട്, നെട്ടൂര്‍ കായലിന് തൊട്ടടുത്താണ് ഈ കെട്ടിടങ്ങള്‍. ആല്‍ഫയ്ക്ക് 11.50 മീറ്റര്‍ അകലമേ പാലിക്കാനായിട്ടുള്ളൂ. കുണ്ടന്നൂര്‍, ചിലയന്നൂര്‍ പുഴകളുടെ തീരത്താണ് ഇത്. ഹോളി ഫെയ്ത്തിന് സമീപമുള്ളതും ഇതേ പുഴകളാണ്. 9.60 മീറ്റര്‍ മാത്രമാണ് അകലം. ഗോള്‍ഡണ്‍ കായലോരം ചമ്പക്കര കനാലിന് സമീപത്താണ്. 10.50 മീറ്റര്‍ മാത്രമാണ് അകലം പാലിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ കോടതി വിധി പാലിക്കപ്പെട്ടാല്‍ മരട് നഗരസഭയിലെ മിക്കവാറും എല്ലാ ഫ്ളാറ്റുകളും പൊളിക്കേണ്ടി വരും. ദൂരപരിധി മിക്കവരും പാലിച്ചിട്ടല്ലെന്നാണ് മരട് നഗരസഭ പ്രാഥമികമായി മനസ്സിലാക്കുന്നത്.

തീര മേഖലാ പരിപാലന ചട്ടം ലംഘിച്ചതിനു മരടിലെ 4 ബഹുനില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയാലും അതേ സ്ഥലത്തു കായലിനോടു ചേര്‍ന്നു ബഹുനില കെട്ടിടം പണിയാമെന്നും വിലയിരുത്തലുണ്ട്. ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാനും പരിസ്ഥിതി സംരക്ഷണത്തിനുമായി നിയമലംഘനത്തിനു നടപടിയെടുക്കുന്നു എന്നാണു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ അതേ സ്ഥലത്ത് ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ അടുത്തു കെട്ടിടം നിര്‍മ്മിക്കാന്‍ നിലവില്‍ നിയമം അനുവദിക്കുന്നു. തീരപരിപാലന ചട്ടത്തിന്റെ 1991ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു മരടിലെ 5 ബഹുനില കെട്ടിടങ്ങള്‍ക്കെതിരെ കേസ്. ഇതില്‍ പണി പൂര്‍ത്തിയായ 4 കെട്ടിടങ്ങള്‍ പൊളിക്കണം. 1991ല്‍ മരട് പഞ്ചായത്താണ്. തീര പരിപാലന നിയമത്തില്‍ മേഖല 3 ല്‍ വരുന്ന പ്രദേശം. ഉയര്‍ന്ന വേലിയേറ്റ പരിധിയില്‍ നിന്നു ചുരുങ്ങിയത് 200 മീറ്റര്‍ അകലം പാലിക്കണം. എന്നാല്‍ 2010ല്‍ മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി. അതോടെ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് ചട്ടത്തിലെ മേഖല 2ലേക്കു മാറി.
2011ല്‍ തീരപരിപാലന നിയമത്തിന്റെ പുതിയ വിജ്ഞാപനത്തില്‍ തീരമേഖല 2ാം വിഭാഗത്തില്‍ കെട്ടിടങ്ങളുടെ ദൂര പരിധി, പരമാവധി വേലിയേറ്റ പരിധിയില്‍ നിന്നു 50 മീറ്ററായി കുറച്ചു. 50 മീറ്റര്‍ അല്ലെങ്കില്‍, നിലവിലുള്ള റോഡ്, അംഗീകൃത കെട്ടിടം എന്നിവ പരിധിവച്ചും പുതിയ നിര്‍മ്മാണം അനുവദിക്കാം. 2019 ല്‍ ഈ നിയന്ത്രണം വീണ്ടും 20 മീറ്ററായി കുറച്ചു. തീരമേഖലാ പരിപാലന ചട്ടത്തില്‍ മേഖല 2ല്‍ ആണെങ്കിലും മരടിനു ദ്വീപിന്റെ ആനുകൂല്യം ലഭിക്കും. എന്നാല്‍ കേസിന് ആധാരമായ കാലത്തെ നിയമപ്രകാരം കെട്ടിടം പൊളിച്ചുനീക്കിയേ പറ്റൂ. അവിടെ പുതിയൊരു കെട്ടിടം പണിയുന്നതിനു തടസമില്ലാത്തതിനാല്‍ ഇപ്പോഴുള്ള നിയമപ്രകാരം ഉടമകള്‍ക്കു കെട്ടിടം പണിയാം. 1991ല്‍ തീരത്തുനിന്ന് 200 മീറ്റര്‍ മാറിയേ പണിയാമായിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ 20 മീറ്ററോ നിലവിലുള്ള റോഡോ കെട്ടിടമോ ആണു പരിധി. ഇതെല്ലാം ഫ്ളാറ്റ് ഉടമകളും പരിഗണിക്കുന്നത്.

്അതിനിടെ മരടിലെ പ്രതിസന്ധിക്ക് കാരണം കേരള സര്‍ക്കാര്‍ നിയോഗിച്ച സമിതി എന്ന് ഫ്ളാറ്റ് നിര്‍മ്മാതാക്കളായ ജെയിന്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ആരോപണം ഉന്നയിക്കുന്നുണ്ട്. തെറ്റായ റിപ്പോര്‍ട്ടാണ് സമിതി കോടതിയില്‍ നല്‍കിയതെന്നും ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ് എംഡി സന്ദീപ് മേത്ത പറഞ്ഞു. മരടിലെ ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കുന്നതില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി പരാജയപ്പെട്ടത് തിരിച്ചടിയായെന്നാണ് ജെയിന്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ആരോപണം. മരട് നഗരസഭ താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് നല്‍കിയത് നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുന്ന കാര്യം പരിഗണിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്താന്‍ ശ്രമിക്കുമെന്നും സന്ദീപ് മേത്ത പറഞ്ഞു.

അതിനിടെ മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഫ്ളാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിനു മുന്നിലാണ് ആവശ്യം ഉന്നയിച്ചത്. മരട് സ്വദേശിയായ എന്‍.ജി. അഭിലാഷ് എന്നയാളാണ് ഫ്ളാറ്റ് പൊളിക്കുന്നതിനു മുമ്പ് അതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫ്ളാറ്റിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നയാള്‍ എന്ന നിലയിലാണ് അഭിലാഷ് ഹര്‍ജി നല്‍കിയത്. 60 വര്‍ഷമായി തന്റെ കുടുംബം മരട് താമസിക്കുന്നവരാണെന്നും ഫ്ളാറ്റ് പൊളിക്കുന്നതു തന്റെ കുടുംബത്തെയും ഇവിടെ താമസിക്കുന്നവരെയും ബാധിക്കാനിടയുണ്ട് എന്നതും ഇതില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടു തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് ഉത്തരവിടണമെന്നായിരുന്നു ആവശ്യം. പാരിസ്ഥിതിക പഠനത്തിന് എന്‍ഇഇആര്‍, ഐഐടി, എന്‍ഐടി തുടങ്ങി ഏതെങ്കിലും വിദഗ്ധ സംഘത്തെ നിയോഗിക്കണം. പാരിസ്ഥിതിക നഷ്ടത്തിന് നിയമ ലംഘനം നടത്തിയവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ.കെ.നായരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. ഫ്‌ളാറ്റ് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും തല്‍സ്ഥിതി തുരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസംങ്ങളില്‍ നടത്തിവന്ന സമരം താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കുടിയൊഴിപ്പിക്കല്‍ നടപടികളുമായി നഗരസഭ മുന്നോട്ട് പോയാല്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമറിയിച്ച് 13 കമ്പനികള്‍ എത്തിയെങ്കിലും സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ടെണ്ടര്‍ നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് നഗരസഭയുടെ തീരുമാനം. താത്പര്യപത്രം നല്‍കിയ കമ്പനികളുടെ യോഗ്യതയാകും അടുത്ത ഘട്ടത്തില്‍ പരിഗണിക്കുക. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെ ക്കൂടി അറിയിച്ച് മുന്നോട്ട് പോകാനാണ് മരട് നഗരസഭയുടെ തീരുമാനം. ഇതുകൂടാതെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള നടപടികള്‍ ചീഫ് സെക്രട്ടറി അടുത്ത ദിവസം തന്നെ സുപ്രീംകോടതിയെ അറിയിക്കും.

ഫ്ളാറ്റ് ഒഴിയാന്‍ അഞ്ച് ദിവസത്തെ സമയപരിധിയാണ് നഗരസഭ താമസക്കാര്‍ക്ക് നല്‍കിയത്. ഈ നോട്ടീസിന്റെ സമയപരിധി അവസാനിച്ചതോടെ, താത്കാലിക പുനരധിവാസ സൗകര്യം ആവശ്യമുള്ളവര്‍ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ മറ്റൊരു നോട്ടീസ് കൂടി പതിച്ചിരുന്നു. അതിന്റേയും സമയപരിധി അവസാനിച്ചെങ്കിലും താമസക്കാരില്‍ ഒരാള്‍ പോലും മറുപടി നല്‍കിയില്ല. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് മുന്‍പില്‍ ഇനി രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതിയിലേക്ക് വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category