1 GBP = 89.20 INR                       

BREAKING NEWS

സ്ത്രീ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങിയത് ജീവനോടെയുള്ള മുന്‍ ഭര്‍ത്താവിന്റെ പേരില്‍; ഇരുവരുടേയും ദാമ്പത്യബന്ധം അവസാനിച്ചത് 2003 ല്‍; ജീവനോടെയിരിക്കെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുകൊല്ലം സ്വദേശിക്ക്; ജീവിച്ചിരിക്കുന്ന വ്യക്തിയുടെ മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങിയതിന് സ്ത്രീക്കെതിരെ കേസ് എടുത്ത് പൊലീസ്

Britishmalayali
kz´wteJI³

ചാരുമൂട്: സ്ത്രീ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങിയത് ജീവനോടെയുള്ള മുന്‍ ഭര്‍ത്താവിന്റെ പേരില്‍. തുടര്‍ന്ന് ചുനക്കര പഞ്ചായത്ത് സെക്രട്ടറി ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ അജിതകുമാരിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും വിവാഹമോചനം നേടിയതാണ്. ഇപ്പോള്‍ മുന്‍ ഭര്‍ത്താവിന്റെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റ്് വാങ്ങാന്‍ ശ്രമിച്ചിരിക്കുകയാണ് ഇവര്‍.

അജിതകുമാരിയാണ് രജിസ്‌ട്രേഷനായി അപേക്ഷിച്ചത്. ജോസ് മാര്‍ട്ടിന്‍ എന്നയാള്‍ക്കാണ് താന്‍ ജീവിച്ചിരിക്കെ തന്നെ പഞ്ചായത്തിന്റെ മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതോടെ ഇയാള്‍ പരാതി നല്‍കി. 12 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവില്‍ 2003 ലാണ് ഇവര്‍ രണ്ട് പേരും വേര്‍ പിരിഞ്ഞത്. മുന്‍ ഭാര്യ അജിത കുമാരി, പഞ്ചായത്ത് മുന്‍ സെക്രട്ടറി റീത്താ പവിത്രന്‍, ചുനക്കര പഞ്ചായത്ത് അംഗം രാജേഷ്, അജിതയുടെ ബന്ധു സിപിഎം ലോക്കല്‍ സെക്രട്ടറി ഗോപകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജോസ് മാര്‍ട്ടിന്‍ പരാതി നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category