1 GBP = 93.20 INR                       

BREAKING NEWS

കോണ്‍ഗ്രസ്സ് നേതാക്കളുടെ പേരിലുള്ള ട്രസ്റ്റുകള്‍ക്ക് നിയന്ത്രണം വരുന്നു; സാമ്പത്തിക സമാഹരണം നടത്തുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഭാരവാഹികളായുള്ള ട്രസ്റ്റുകള്‍ക്ക് പാര്‍ട്ടിയുടെ നിരീക്ഷണ സംവിധാനം ഉണ്ടാകും; ചെറുപുഴയിലെ ലീഡര്‍ കെ.കരുണാകരന്‍ സ്മാരക ട്രസ്റ്റ് വിവാദത്തിലായതോടെ ഇനി എല്ലാത്തിനും പാര്‍ട്ടി നിയന്ത്രണം

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും നയിക്കുന്ന ട്രസ്റ്റുകളെ കെപിസിസി. യും ഡി.സി.സി.കളും ഇനി മുതല്‍ നിരീക്ഷണ വിധേയമാക്കും. ചെറുപുഴയില്‍ നിര്‍മ്മാണ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായത് കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികളായതോടെയാണ് പാര്‍ട്ടി നേതാക്കളുടെ സ്മരണ നിലനിര്‍ത്താന്‍ രൂപീകരിക്കപ്പെട്ട ട്രസ്റ്റുകള്‍ക്ക് മേലെ പാര്‍ട്ടി നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസ്സ് നിര്‍ബന്ധിതമാകുന്നത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ പേരില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ട്രസ്റ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവക്കുമേല്‍ ഇതുവരെ പാര്‍ട്ടി നിയന്ത്രണം കാര്യമായുണ്ടായില്ല.

ചെറുപുഴയിലെ കെ.കരുണാകരന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസ്സിന് അവമതിപ്പുണ്ടാക്കിയെങ്കിലും ഡി.സി.സി. ജോസഫിന്റെ കുടുംബത്തോട് നീതി കാട്ടുകയായിരുന്നു. 60 ലക്ഷം രൂപയുടെ ആദ്യഗഡുവും ഫ്‌ളാറ്റും ജോസഫിന്റെ കുടുംബത്തിന് നല്‍കി. രോഗിയായ മകന് കെപിസിസി. യും ഡി.സി.സി.യും ചേര്‍ന്ന് 10 ലക്ഷം രൂപ നല്‍കുമെന്നും ജോസഫിന്റെ ഭാര്യക്ക് ജോലി നല്‍കാനും ഡി.സി.സി. പ്രസിഡണ്ട് ഇടപെട്ട് തീരുമാനമെടുത്തിട്ടുണ്ട്. സമാനമായ സംഭവം ഇനി ഉണ്ടാകരുതെന്ന രീതിയില്‍ ഡി.സി.സി. പ്രസിഡണ്ട് കെപിസിസി. ക്കും എ.ഐ.സി.സി. ക്കും വിശദമായ കത്ത് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നിയന്ത്രണമില്ലാത്ത ട്രസ്റ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

ട്രസ്റ്റുകളുടെ പേരില്‍ സാമ്പത്തിക സമാഹരണം നടത്തുന്നതും പാര്‍ട്ടി നിരീക്ഷണ വിധേയമാക്കും. ലീഡര്‍ കെ. കരുണാകരന്റെ പേരില്‍ ചെറുപുഴയിലെ നേതാക്കള്‍ ചേര്‍ന്ന് ഉണ്ടാക്കിയ ട്രസ്റ്റിന്റെ വീഴ്ചയില്‍ കെ. മുരളീധരന്‍ എം. പി. കെപിസിസി. നേതൃത്വത്തെ തന്റെ നീരസം അറിയിച്ചിരുന്നു. അതേ സമയം ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന പ്രാദേശിക ട്രസ്റ്റുകളെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടു വരാന്‍ പാര്‍ട്ടി നേതൃത്വം ഉദ്ദേശിക്കുന്നില്ല. കെപിസിസി. നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ചെറുപുഴയില്‍ അന്വേഷണം നടത്തിയപ്പോള്‍ കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ക്ക് ഗുരുതരമായ നോട്ടക്കുറവുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യമെല്ലാം രേഖപ്പെടുത്തിയ വിശദ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ കെപിസിസി. ക്ക് സമര്‍പ്പിക്കും. ട്രസ്റ്റിന്റെ സാമ്പത്തിക കണക്കുകളില്‍ വീഴ്ചകളൊന്നും കണ്ടെത്തിയില്ലെങ്കിലും എന്ത് ഉദ്ദേശത്തിന് വേണ്ടി ട്രസ്റ്റ് ആരംഭിച്ചുവോ അതില്‍ നിന്നും വഴിവിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യം അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ വി.എ. നാരായണന്‍, കെ.പി. അനില്‍കുമാര്‍, ടി.സിദ്ദിഖ്, എന്നിവര്‍ സമ്മതിക്കുന്നില്ല. ചെറുപുഴക്ക് പുറമേ ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂള്‍ വാങ്ങുന്നതിന് വേണ്ടി രൂപീകരിച്ച ട്രസ്റ്റിനെക്കുറിച്ചും ആരോപണമുയര്‍ന്നിട്ടുണ്ട്. സ്‌ക്കൂള്‍ വാങ്ങാനായി പിരിച്ചെടുത്ത പണം തിരിച്ച് കൊടുത്തില്ലെന്നാണ് ആരോപണം. സ്‌ക്കൂള്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും വാങ്ങല്‍ നടക്കാത്തതിനാല്‍ ട്രസ്റ്റ് ഭാരവാഹികള്‍ ഗള്‍ഫില്‍ നിന്നും മറ്റും പണം സ്വരൂപിച്ചിരുന്നു. എന്നാല്‍ പിന്നീട് പണം ചിലര്‍ക്ക് തിരിച്ച് കൊടുത്തില്ലെന്നാണ് ആരോപണം.

ട്രസ്റ്റ് പിരിച്ചെടുത്ത പണം ആര്‍ക്കെങ്കിലും നല്‍കിയിട്ടില്ലെങ്കില്‍ അവര്‍ പരാതിയുമായി വരട്ടെയെന്നാണ് ഡി.സി.സി. പ്രസിഡണ്ട് സതീശന്‍ പാച്ചേനി പറയുന്നത്. എല്ലാവര്‍ക്കും പണം തിരിച്ച് കൊടുത്തുവെന്നാണ് അറിയുന്നത്. എന്നാല്‍ ഇതുവരെ ആരും ഞങ്ങളോട് പരാതിപ്പെട്ടിട്ടില്ല. ഊഹാപോഹങ്ങളുടെ പേരില്‍ വിവാദങ്ങളുണ്ടാക്കരുതെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category