1 GBP = 93.20 INR                       

BREAKING NEWS

നാല് വര്‍ഷം മാത്രം പ്രായം; ആവശ്യത്തിന് പരിചയവും പ്രവര്‍ത്തന മികവുമില്ല; എന്തുവിശ്വസിച്ചാണ് കിഫ്ബി പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ടെറനസിന് ചുമതല കൊടുത്തത്? സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് എട്ട് കോടി ഫീസ് നല്‍കിയതിലും അഴിമതിയുടെ മണം? പ്രതിപക്ഷം വടിയെടുത്തതോടെ കമ്പനിയെ കണ്ടെത്തിയത് തങ്ങളല്ലെന്ന് പറഞ്ഞ് കൈകഴുകി കിഫ്ബി സിഇഒ കെ.എം.എബ്രഹാം; സമ്പൂര്‍ണ ഓഡിറ്റ് നിഷേധിച്ചതിന് പിന്നാലെ പുതിയ വിവാദം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് 45,619 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ അംഗീകരിച്ചതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും മൂല്യനിര്‍ണയം നടത്താന്‍ ടെറനസ് കമ്പനിയെ ഏല്‍പ്പിച്ചതിന് പിന്നില്‍ അഴിമതിയെന്ന ആരോപണം ചൂടുപിടിക്കുന്നു. ടെറനസിന് സര്‍ക്കാര്‍ എട്ട് കോടി രൂപ ഫീസായി നല്‍കിയതാണ് പദ്ധതിയില്‍ അഴിമതി മണക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് കാരണം.

ആവശ്യത്തിന് പ്രവര്‍ത്തി പരിചയമോ, മികവോ ഇല്ലാത്ത ടെറനസ് കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ കിഫ്ബിയുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികളും മറ്റും അവലോകനം ചെയ്യാന്‍ ചുമതലപ്പെടുത്തിയത് എന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നാലുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം മാത്രമാണ് ടെറനസിന് ഉള്ളത്. കിഫ്ബിയുടെ പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2016 ഓഗസ്റ്റില്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്തുന്നതിന് ഏകദേശം ഒരു വര്‍ഷം മുമ്പ് മാത്രമാണ് ഈ കമ്പനി രൂപീകരിക്കുന്നത്.

പദ്ധതികളുടെ അവലോകന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോജക്ട് അപ്രൈസല്‍ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട ടെറനസിന് കിഫ്ബി നേരിട്ട് 63,38,697രൂപയും സെന്റര്‍ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന 6.06 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് നിയമസഭാ സമ്മേളനത്തിനിടെ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ഇതുവരെ കിഫ്ബിയുടെ 32,000 കോടിയുടെ മുടക്കു വരുന്ന അഞ്ഞൂറോളം പദ്ധതികളാണ് ടെറനസ് പരിശോധിക്കുന്നത്.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ടെറനസിന് ധന വകുപ്പില്‍നിന്നു വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയരുന്നിരുന്നു. സേവനങ്ങള്‍ സ്വീകരിച്ച വകയില്‍ മാത്രം കിഫ്ബി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 9,66,50,815 കോടി രൂപയാണ് കഴിഞ്ഞ ജനുവരി വരെ നല്‍കിയത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മറവില്‍നിന്ന് യോഗ്യതയില്ലാത്ത നിരവധി സ്വകാര്യ കമ്പനികളും പണം സ്വന്തമാക്കിയതായി പറയുന്നു. കണക്കുകളനുസരിച്ച് പദ്ധതി അവലോകനം, ഉപദേശവും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും പരിശീലനം എന്നിവയ്ക്കായി സി.എം.ഡിക്ക് മാത്രം 15,38,38,672 കോടി രൂപയാണ് കിഫ്ബി നല്‍കിയിട്ടുള്ളത്. കിഫ്ബി പദ്ധതികളുടെ മൂല്യനിര്‍ണയം നടത്താനുള്ള കരാര്‍ കൈമാറിയതു സുതാര്യമായ ടെന്‍ഡര്‍ വ്യവസ്ഥകളോടെയാണെന്നാണ് ധനവകുപ്പിന്റെ അവകാശവാദം. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് സ്ഥാപനത്തെയാണു മൂല്യനിര്‍ണയ കമ്പനിയെ കണ്ടെത്താന്‍ നിയോഗിച്ചത്. അവര്‍ ടെന്‍ഡറിലൂടെ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ടെറനസ് കമ്പനിയെ തിരഞ്ഞെടുത്തുവെന്നും ധനവകുപ്പ് പറയുന്നു.

കിഫ്ബിയുടെ സമ്പൂര്‍ണ ഓഡിറ്റ് സി.എ.ജിക്ക് നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടും വിവാദമായിരിക്കുകയാണ്. കിഫ്ബിയിലെ തീര്‍ത്തും ദുരൂഹമായ ഇടപാടുകള്‍ സി.എ.ജി ഓഡിറ്റ് ചെയ്താല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഭയന്നാണ് സര്‍ക്കാര്‍ സമ്പൂര്‍ണ ഓഡിറ്റ് സി.എ.ജിക്ക് നിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗ്യതയില്ലാത്ത കമ്പനിയെ പദ്ധതികളുടെ അവലോകന ചുമതല ഏല്‍പ്പിച്ചതെന്ന ആരോപണവും ഉയരുന്നത്.

എന്നാല്‍, കിഫ്ബി പദ്ധതികളുടെ മൂല്യനിര്‍ണയം ടെറനസിനെ ഏല്‍പ്പിച്ചത് സുതാര്യമായെന്ന് കിഫ്ബി സിഇഒ കെ.എം.എബ്രഹാം ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കമ്പനിയെ കണ്ടെത്തിയത് കിഫ്ബിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന് പങ്കാളിത്തമുള്ള സെന്റര്‍ ഫോര്‍ മനേജ്മെന്റ് ഡവലപ്മെന്റ് എന്ന സ്ഥാപനമാണ് കമ്പനിയെ കണ്ടെത്തിയതെന്നും മൂല്യനിര്‍ണയം വഴി 3000 കോടിരൂപയുടെ അധികച്ചെലവ് ഒഴിവാക്കാനായെന്നും കെ.എം.എബ്രഹാം പറയുന്നു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 50 കോടി രൂപയ്ക്ക് മീതെ ചെലവു വരുന്ന പദ്ധതികളുടെ പുരോഗതി ഇന്നലെ സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. ഇതിനകം 45,619 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചത്. ഇതില്‍ 31,344 കോടി രൂപയുടെ 588 പദ്ധതികള്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. വ്യവസായത്തിനുള്ള പശ്ചാത്തല സൗകര്യവികസനത്തിന് 14,275 കോടി രൂപയുടെ 3 പദ്ധതികളും നടപ്പാക്കുന്നു.
പൊതുമരാമത്ത് മേഖലയിലാണ് കൂടുതല്‍ പദ്ധതികള്‍ക്ക് - 278 പദ്ധതികള്‍. ചെലവ് 11,936 കോടി രൂപ. വൈദ്യുതി - 5200 കോടി രൂപ, ജലവിഭവം 4753 കോടി, പൊതുവിദ്യാഭ്യാസം 2037 കോടി, ആരോഗ്യം - 2036 കോടി, ഐടി - 1412 കോടി തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ മുതല്‍ മുടക്ക് വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category