1 GBP = 89.20 INR                       

BREAKING NEWS

കേരളത്തിലെ സഭാ തര്‍ക്ക കേസില്‍ ഇനി ഒരുകോടതിയും ഒരുകേസും കേള്‍ക്കരുത്; എന്തെങ്കിലും കേസുകള്‍ പെന്‍ഡിങ് ഉണ്ടെങ്കില്‍ ഉടന്‍ സുപ്രീം കോടതിയെ അറിയിക്കണം; എല്ലാ പള്ളിത്തര്‍ക്കവും സുപ്രീംകോടതി വിധിയുടെ ഭാഗമാണ്; ഹൈക്കോടതി അടക്കം ഒരുകോടതിയും ഇനി വേറിട്ടൊരു വിധി നല്‍കാന്‍ പാടില്ല; കണ്ടനാട് പള്ളിക്കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയത് സഭാകേസിലെ അവസാനത്തെ പഴുതുകളും അടച്ചുകൊണ്ടുള്ള വിധി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മലങ്കര സഭയ്ക്ക് കീഴിലെ പള്ളി തര്‍ക്കത്തില്‍ വിധി പാലിക്കാന്‍ എല്ലാ കോടതികളും ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി. ഈ തര്‍ക്കത്തില്‍ ഇനിയൊരുകേസും പാടില്ല. ഹൈക്കോടതി അടക്കം ഒരുകോടതിയും വിധിയെ മറികടക്കുന്ന ഉത്തരവുകള്‍ ഇറക്കരുത്. വിധിയെ ലംഘിക്കുന്ന ഉത്തരവുണ്ടായാല്‍, ഗൗരവത്തോടെ കാണുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് നിര്‍ദ്ദേശിച്ചു. കണ്ടനാട് പള്ളിക്കേസില്‍ ഹൈക്കോടതിയുത്തരവ് റദ്ദാക്കി ഈമാസം ആറിന് പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീംകോടതി ഇത് വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധി മറികടക്കാന്‍ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിനുള്ളതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാന്‍ ഹൈക്കോടതി ജഡ്ജി ആരാണെന്നും ആറിലെ വിധിയില്‍ സുപ്രീം കോടതി വിമര്‍ശിച്ചു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍മിശ്ര ഹൈക്കോടതി ജഡ്ജിക്കെതിരെ ഉന്നയിച്ചത്. അതോടൊപ്പം ജുഡീഷ്യല്‍ അച്ചടക്കത്തെക്കുറിച്ച് ജഡ്ജിക്ക് അറിയില്ലേ എന്നും കോടതി ചോദിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞിരുന്നു. രാജ്യത്തെ സിവില്‍, ജുഡീഷ്യല്‍ അഥോറിറ്റികള്‍ സുപ്രീംകോടതിക്ക് സഹായകരമായാണ് പ്രവര്‍ത്തിക്കേണ്ടത്. സുപ്രീംകോടതിയുടെ ഉത്തരവുകളും വിധികളും പാലിക്കാന്‍ എല്ലാവര്‍ക്കും ഭരണഘടനാപരമായ ബാധ്യതയുണ്ട്. കണ്ടനാട് പള്ളിയില്‍ യാക്കോബായ വിഭാഗത്തിനും പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയ കേരള ഹൈക്കോടതിയുത്തരവ് റദ്ദാക്കിയ വിധിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

സഭാ തര്‍ക്കത്തിലെ സമാനമായ കേസുകളെല്ലാം സുപ്രീംകോടതിയുടെ 2017 ജൂലായ് മൂന്നിന്റെ വിധിക്കനുസരിച്ച് തീര്‍പ്പാക്കണം. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ കേരളത്തിലെ കോടതികളിലുണ്ടെന്ന കണക്ക് മൂന്നു മാസത്തിനകം സമര്‍പ്പിക്കാനും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് ആവശ്യപ്പെട്ടു. മലങ്കര സഭയ്ക്ക് കീഴിലെ പള്ളികള്‍ 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധിക്കെതിരേ യാക്കോബായ സഭക്കാര്‍ പലതവണ സുപ്രീംകോടതിയിലെത്തിയെങ്കിലും അപ്പോഴെല്ലാം ജസ്റ്റിസ് അരുണ്‍ മിശ്ര ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് യാക്കോബായ വിശ്വാസികള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കിക്കൊണ്ട് കണ്ടനാട് പള്ളിക്കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഹൈക്കോടതി എന്ത് ജുഡീഷ്യല്‍ അച്ചടക്കമാണ് പാലിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് വിധിന്യായത്തില്‍ സുപ്രീംകോടതി പറയുന്നു.

സഭാതര്‍ക്ക കേസിലെ ഉത്തരവ് നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെയും അരുണ്‍മിശ്ര വിമര്‍ശിച്ചിരുന്നു.സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ചീഫ്സെക്രട്ടറി ജയിലില്‍ പോകേണ്ടിവരുമെന്ന് ആവര്‍ത്തിച്ച ജസ്റ്റിസ് അരുണ്‍മിശ്ര കേരളം നിയമത്തിന് അതീതരാണോയെന്നും ചോദിച്ചു. മാര്‍ച്ച് എട്ടിലെ ഇടക്കാല ഉത്തരവിനെതിരെ സെന്റ് മേരിസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് വികാരി ഫാ. ഐസക് മറ്റമ്മേല്‍ കോര്‍ എപ്പിസ്‌കോപ്പയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കണമെന്ന് 2017ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ് വിധി.കട്ടച്ചിറ പള്ളിക്കേസില്‍ യാക്കോബായ വിഭാഗം നല്‍കിയ പുനഃപരിശോധനാഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.

ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചത് എന്തിന്?
ജുഡീഷ്യറിയിലെ അച്ചടക്കലംഘനത്തിന്റെ പേരിലാണു ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ടിവരുമെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നല്‍കി. മലങ്കര സഭയിലെ പള്ളികള്‍ 1934-ലെ സഭാഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന 2017-ലെ സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ, കണ്ടനാട് പള്ളിയില്‍ യാക്കോബായ വിഭാഗത്തിനും പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവാണു ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയത്. കേരളത്തില്‍ കോടതിവിധികള്‍ നിരന്തരം ലംഘിക്കപ്പെടുകയണെന്നും പള്ളിക്കേസില്‍ മാത്രമല്ല, മറ്റു നിരവധി കേസുകളിലും അതാണ് അനുഭവമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

'സുപ്രീം കോടതിയുടെ വിധി മറികടന്ന് ഉത്തരവിറക്കാന്‍ ഹൈക്കോടതിക്ക് എന്തധികാരം? ഇതു ജുഡീഷ്യറിയിലെ അച്ചടക്കത്തിന്റെ ലംഘനമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നു നിങ്ങളുടെ ജഡ്ജിമാരോടു പറയുക'- ഹൈക്കോടതിയിലെ ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ പേരു പരാമര്‍ശിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനോടു പറഞ്ഞു.മലങ്കര സഭയിലെ പള്ളികളില്‍ യാക്കോബായ വിഭാഗത്തിന്റെ സമാന്തര ഭരണം പാടില്ലെന്നും 2017-ലെ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പള്ളിത്തര്‍ക്ക കേസുകള്‍ ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പരിഗണിക്കാവൂ എന്നു പിന്നീടും നിര്‍ദ്ദേശിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category