1 GBP = 93.20 INR                       

BREAKING NEWS

ശബരിമല വിധി വന്നപ്പോ ഇതൊന്നും അല്ലായിരുന്നു തള്ളല്‍ മ്മള് മറന്നിട്ടില്ലെ... നിങ്ങള്‍ക്ക് ഞാനും വോട്ടു ചെയിതിട്ടുണ്ട്; നാണം ഇല്ലേ വാക്ക് മാറ്റി പറയാന്‍.. ശബരിമലയും സുപ്രീം കോടതി വിധി തന്നെ ആയിരുന്നല്ലോ അപ്പൊ ഇങ്ങനെയല്ലലോ പറഞ്ഞത്; എന്തുകൊണ്ട് മരട് ഫ്ളാറ്റ് വിധി നടപ്പാക്കുന്നില്ലെന്ന് ചോദിച്ച് പിണറായിയുടെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശന വര്‍ഷം; പൊങ്കാല നിലയ്ക്കാത്ത രാത്രി കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നപ്പോള്‍, അത് നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ കടമ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. എന്നാല്‍, മരട് ഫ്ളാറ്റ് വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നപ്പോള്‍, അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഈ വിഷയത്തിലെ പിണറായിയുടെയും ഇടത് സര്‍ക്കാരിന്റെയും ഇരട്ടത്താപ്പായിരുന്നു ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലെ ചൂടേറിയ സംവാദവിഷയം. ശബരിമല വിധി നടപ്പിലാക്കാമെങ്കില്‍ മരട് ഫ്‌ളാറ്റ് സംബന്ധിച്ച വിധി എന്തു കൊണ്ട് നടപ്പാക്കി കൂടാ എന്ന കാനം രാജേന്ദ്രന്റെയും സിപിഐയുടെയും ചോ ചോദ്യമാണ് പലരും എടുത്തിട്ടത്.

'ഇതുപോലെ ഒരു സര്‍വകക്ഷി വിളിച്ചു ശബരിമല വിഷയവും തീര്‍ക്കാമായിരുന്നില്ലേ...
ഫ്ളാറ്റ് ഉടമകള്‍ക്ക് ഫ്ളാറ്റിനു അനുമതികൊടുത്ത ബന്ധപ്പെട്ടവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി നഷ്ടം നികത്തികൊടുത്തു , സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ആര്‍ജവം കാണിക്കു CM'

'സുപ്രീംകോടതി വിധി വന്നാല്‍ അത് നടപ്പിലാക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ എന്ന് ശബരിമല വിധി വന്നപ്പോള്‍ താങ്കള്‍ മൊഴിഞ്ഞതോ. ഇപ്പം എന്താ ഇങ്ങനെ'

'10 വര്‍ഷം മുന്‍പ് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായി മൂലമ്പിള്ളിയില്‍ നിന്നും കുടിയൊഴിപ്പിച്ച 316 സാധാരണക്കാരായ കുടുംബത്തോടില്ലാത്ത അനുകമ്പ ഫ്ളാറ്റ് നിര്‍മ്മാണക്കാരാല്‍ വഞ്ചിതരായ ഈ കോടീശ്വരന്മാരോട് ആവശ്യമുണ്ടോ മുഖ്യമന്ത്രീ?

'ശബരിമല പൊളിക്കാന്‍പറഞ്ഞിരുന്നേല്‍ നുമ്മ അക്ഷരം പ്രതി അനുസരിച്ചേനെ.. ഇത് മരടിലെ നമ്മളെ സ്വന്ത ക്കാരുടെ ഫ്ളാറ്റ് ആയി പോയിലെ'

'ശബരിമല വിഷയത്തിലെന്തേ സവിശേഷ നിലപാട് കണ്ടില്ല..? നവോത്ഥാന നായകനാകാനുള്ള സുവര്‍ണാവസരമായിരുന്നല്ലോ അത് അല്ലേ...? എന്നിട്ടെന്തായി..? നഷ്ടങ്ങള്‍ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ... പാലായില്‍ തോല്‍വി മാത്രമല്ല.. ഉള്ളവോട്ടില്‍ വന്‍ ചോര്‍ച്ചയും ഉണ്ടാവും... ഇതുകൊണ്ടൊന്നും തീരില്ല'

'പൊളിച്ചുകളയണം സാര്‍, താമസ്സക്കാരോടുള്ള മാനുഷികപരിഗണനയാണ് വിഷയമെങ്കില്‍ നിര്‍മ്മാണക്കമ്പനിയുടെപക്കല്‍നിന്ന് തക്കതായ നഷ്ടപരിഹാരം മേടിച്ച് താമസ്സക്കാര്‍ക്കു കൊടുക്കുകയും നിര്‍മ്മാണക്കമ്പനിക്കെതിരെ കേസെടുക്കുകയുംവേണം....അതുമല്ലെങ്കില്‍ ഇതേ നിര്‍മ്മാണക്കമ്പനിയുടെ പൂര്‍ത്തിയായതും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതുമായ ഒട്ടേറെ ഫ്‌ളാറ്റുകളുണ്ട് അവ പിടിച്ചെടുത്ത് അതിലേയ്ക്ക് മരടിലെ താമസക്കാരെ പുനരധിവസിപ്പിക്കണം.അരപ്പട്ടിണിക്കാരന്‍ തലചായ്ക്കാന്‍ ഒരുസെന്റുസ്ഥലത്തില്‍ ഒരു കീറപ്പായ വലിച്ചുകെട്ടിയാല്‍ ഇല്ലാത്ത നിയമവും നിയമപുസ്തകങ്ങളും പൊക്കിപ്പിടിച്ചുവന്നു അത് വലിച്ചുകീറി അവരെ പെരുവഴിയിലാക്കിയിട്ടുപോകുന്ന ഉദ്യോഗസ്ഥലോബിയെ വെറുതെ വിടരുത്, ചങ്കുറപ്പുള്ള ഒരു കമ്മ്യൂണിസ്റ്റുസര്‍ക്കാരിനു ചേര്‍ന്നതല്ല ഈ നിലപാട്'

'ശബരിമലയില്‍ മാത്രം കണ്ടില്ലലോ ഈ ഉത്സാഹം. ഒരു സര്‍വ കക്ഷിയെയും കണ്ടില്ല. എവിടെ 144 ?? എവിടെ കോടതി വിധി. അടിച്ചോടിക്കണം എല്ലാത്തിനേം. എന്താ പട്ടില്ലലെ. ഒരിക്കലും മറക്കില്ല'

'സഖാവേ ദേശീയപാത സ്വകാര്യ വല്‍ക്കരിച്ചു ചുങ്കപാത ആക്കുമ്പോള്‍ വീടുകളും കച്ചവടസ്ഥാപങ്ങളും അടക്കം ഒരു ലക്ഷത്തില്‍ അധികം കെട്ടിടങ്ങള്‍ ആണ് പൊളിക്കേണ്ടിവരുക. അതിന് പാരിസ്ഥിതിക പഠനമോ സാമൂഹിക ആഘാത പഠനോമോ വേണ്ട എന്നല്ലേ താങ്കള്‍ പറഞ്ഞത്.'

'മരടിലെ പൂട്ടിക്കിടക്കുന്ന 200 ബിനാമി പേരുകളില്‍ ഉള്ള ഫ്ളാറ്റുകള്‍ പൊളിക്കും എന്നായപ്പോള്‍ സഖാവിന് ഇതെല്ലാം വേണമല്ലേ.'

ഏതായാലും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചാല്‍ ഭൂരിപക്ഷം കമന്റുകളും ശബരിമല വിധി നടപ്പാക്കിയ സര്‍ക്കാര്‍ എന്തുകൊണ്ട് ഫ്ളാറ്റ് വിധി നടപ്പിലാക്കുന്നില്ല എന്ന് തന്നെയാണ് ചോദിക്കുന്നത്. സര്‍ക്കാരിന്റെ മുന്നില്‍ രണ്ടുവിധിയും ഒരുപോലെ തന്നമെയല്ലേ എന്നും ചോദിക്കുന്നു ചിലര്‍. ജനവികാരം ഫ്ളാറ്റ് ഉടമകള്‍ക്ക് എതിരാണെന്നാണ് സര്‍ക്കാരിന് കൂടി ബോധ്യപ്പെടുന്നതാണ് ഭൂരിപക്ഷം പ്രതികരണങ്ങളും.
ചൊവ്വാഴ്ച സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി ഇട്ട ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ:
മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ അറിയിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നതിന് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കാനും യോഗത്തില്‍ ധാരണയായി.

ഫ്ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും കോടതിയുടെ അംഗീകാരത്തോടെയും ആയിരിക്കും. മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്.

പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തിനു വേണ്ടി സുപ്രീംകോടതിയിലെ ഉന്നതനായ അഭിഭാഷകന്‍ തന്നെ ഹാജരാകും. നിയമപരമായി ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്.

സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. എന്നാല്‍ ഈ കേസില്‍ സവിശേഷമായ ചില പ്രശ്നങ്ങള്‍ കാണാവുന്നതാണ്. നേരത്തെയുള്ള കോടതി വിധികളെല്ലാം ഫ്ളാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഫ്ളാറ്റ് വാങ്ങി താമസിച്ചുവരുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് പ്രധാന പ്രശ്നം. ഒരു ഭാഗത്ത് ഭവനരഹിതര്‍ക്ക് വീടുവെച്ചു കൊടുക്കുകയും മറുഭാഗത്ത് വാസഗൃഹങ്ങള്‍ പൊളിച്ചുകളയുകയും ചെയ്യുന്ന സമീപനം ഒരു സര്‍ക്കാരിനും സ്വീകരിക്കാനാകില്ല. അനധികൃത നിര്‍മ്മാണം നടത്തിയ ബില്‍ഡര്‍മാര്‍ രക്ഷപ്പെടുകയും ഫ്ളാറ്റിലെ താമസക്കാര്‍ ഭവനരഹിതരാകുകയും ചെയ്യുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണ്.

ഈ പ്രശ്നത്തിന് പ്രാഥമികമായി ഉത്തരവാദികള്‍ കെട്ടിടനിര്‍മ്മാതക്കളാണ്. നിര്‍മ്മാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ തെറ്റ്. നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. ഈ നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തി തുടര്‍ന്നുള്ള കച്ചവടങ്ങളില്‍ നിന്ന് വിലക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുകയും ഫ്ളാറ്റിലെ താമസക്കാരെ സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുമ്പോള്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്താന്‍ ചെന്നൈ ഐ.ഐ.ടി.യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പൊളിച്ചുനീക്കല്‍ പരിമിതമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുക പ്രായോഗികമല്ല എന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമീപത്തുള്ള കെട്ടിടങ്ങളെ ഇത് ബാധിക്കും. കനാലുകള്‍, ആള്‍ത്താമസമുള്ള കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍ എന്നിവയ്ക്ക് ഹാനിയുണ്ടാകും.

വായുമലിനീകരണം ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ഉണ്ടാകും. മാത്രമല്ല, പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നത് വലിയ ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.പാരിസ്ഥിതിക ആഘാതം സംബന്ധിച്ച ആശങ്ക സുപ്രീംകോടതിയെ ബോധ്യപ്പെടുത്തേണ്ട കടമ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിനാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ബന്ധപ്പെട്ടത്.

സുപ്രീംകോടതി വിധി നല്‍കുന്ന ചില പാഠങ്ങള്‍ നാം കണക്കിലെടുക്കേണ്ടതുണ്ട്. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഒരു സര്‍ക്കാരിനും പിന്തുണ നല്‍കാനാകില്ല. അതുകൊണ്ടു തന്നെ നിയമലംഘനം തടയുന്നതിനുള്ള ഇടപെടല്‍ തുടക്കത്തിലേ ഉണ്ടാകേണ്ടതുണ്ട്. നിയമത്തെ മറികടന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നത് അരാജകത്വം സൃഷ്ടിക്കുകയേയുള്ളു. ഇത്തരം കാര്യങ്ങളില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category