1 GBP = 90.70 INR                       

BREAKING NEWS

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചത് 48 പേര്‍; തിരഞ്ഞെടുപ്പ് റാലി നടന്ന പ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ നിന്ന് പ്രസിഡന്റ് അഷ്‌റഫ് ഘാനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രണ്ടാമത്തെ സ്ഫോടനമുണ്ടായത് യുഎസ് എംബസിക്ക് സമീപം

Britishmalayali
kz´wteJI³

കാബൂള്‍: അഫ്ഗാനിസ്താനില്‍ രണ്ടിടത്തുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ മരിച്ചത് 48 പേര്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു സ്ഫോടനം നടന്നത്. പര്‍വാന്‍ പ്രവിശ്യയില്‍ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലി നടന്ന പ്രദേശത്തിന് തൊട്ടടുത്തുള്ള ചെക്ക്‌പോയിന്റിലുണ്ടായ ആദ്യ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാവേര്‍ ആക്രമണമായിരുന്നു ഇവിടെ ഉണ്ടായത്. റാലിയില്‍ അഷ്‌റഫ് ഘാനി സംസാരിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കുകളൊന്നും ഏല്‍ക്കാതെ അദ്ദേഹം രക്ഷപ്പെട്ടു.

സെന്‍ട്രല്‍ കാബൂളിലെ യു.എസ് എംബസിക്ക് സമീപം നടന്ന രണ്ടാമത്തെ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ തന്നെയാണ് നാറ്റോ ആസ്ഥാനം, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബര്‍ 28ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയും സ്‌ഫോടനങ്ങള്‍ നടത്തുമെന്നാണ് ഭീകരവാദികള്‍ ഭീഷണി മുഴക്കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് അഷ്‌റഫ് ഗാനിയുടെ റാലി നടന്ന സ്ഥലത്തിന് സമീപം സ്‌ഫോടനം നടത്തിയതെന്ന് താലിബാന്‍ വക്താവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഭീകരവാദികള്‍ പറഞ്ഞു.

കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് കൊല്ലപ്പെട്ടത്. 32 പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. വിദേശ സൈന്യം രാജ്യം വിട്ടുപോകുന്നത് വരെ സര്‍ക്കാരിന് നേരെ ആക്രമണം തുടരുമെന്നാണ് താലിബാന്റെ ഭീഷണി. സപ്തംബര്‍ 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. താലിബാനും അമേരിക്കയും തമ്മില്‍ നടത്തി വന്ന സമാധാന ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് അഫ്ഗാനില്‍ ആക്രമണം ശക്തമായിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category