kz´wteJI³
ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ചികിത്സ നിഷേധിച്ചതടക്കം രാജ്യത്തെ 376 ആശുപത്രികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പണം ഈടാക്കിയതടക്കം 1200 കേസുകള്‍ സ്ഥീരികരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 338 ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. പിഴയിനത്തില്‍ മാത്രം 1.5 കോടി രൂപയാണ് ലഭിച്ചത്. 97 ആശുപത്രികളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പ് നടത്തുന്ന ആശുപത്രികളുടെ പേര് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന് വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കിയാല്‍ ക്രിമിനല്‍ നടപടികളുമുണ്ടാവുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗങ്ങളായ ആര്‍ക്കും രാജ്യത്തെവിടെയും സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഈ സൗകര്യം ഉണ്ടാവും. പദ്ധതി വഴി ഒരു വര്‍ഷത്തിനിടെ 45 ലക്ഷം നിര്‍ധന രോഗികള്‍ക്ക് ചികിത്സ ലഭിച്ചു. 18073 ആശുപത്രികളാണ് ഇപ്പോള്‍ ഈ പദ്ധതിയുടെ ഭാഗമായുള്ളത്. 70500 കോടി രൂപയാണ് ഒരു വര്‍ഷത്തെ പദ്ധതി ചെലവ്. 2022 അവസാനത്തോടെ 1.5 ലക്ഷം സെന്ററുകളായി വര്‍ധിപ്പിക്കും. ആരോഗ്യസൗഖ്യ കേന്ദ്രങ്ങളുടെ എണ്ണം 21000 ആയി. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇത് 40000 ആക്കും. കേരളത്തില്‍ 671 ആയുഷ്മാന്‍ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. ഡല്‍ഹി ഇപ്പോഴും പദ്ധതിയോട് മുഖംതിരിച്ചു നില്‍ക്കുന്നതിനെ മന്ത്രി വിമര്‍ശിക്കുകയും ചെയ്തു.
കശ്മീരില്‍ പ്രശ്നമില്ല ഇന്റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങളുടെ വിനിമയ സൗകര്യങ്ങള്‍ തടഞ്ഞത് കശ്മീരിലെ ആശുപത്രികളെ ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്ധന്. ആയുഷ്മാന്‍ ഭാരത് അടക്കമുള്ള ചികിത്സാ പദ്ധതികളില്‍ ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍, കശ്മീരിലെ പ്രത്യേക പശ്ചാത്തലം പരിഗണിച്ച് ഇക്കാര്യങ്ങള്‍ നോക്കാതെ തന്നെ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹര്‍ഷ് വര്ധന് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam