1 GBP = 91.20 INR                       

BREAKING NEWS

ബിജെപി. ലോക്‌സഭാംഗത്തെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞ് വെച്ചത് താഴ്ന്ന ജാതിക്കാരനെന്ന് പറഞ്ഞ്; ദളിത് വിഭാഗത്തില്‍പെട്ടവരെ ഇവിടെ കയറ്റില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയത് ഗ്രാമവാസികള്‍ ഒന്നടങ്കം; വിവേചനം കാണിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് എംപി പറഞ്ഞിട്ടും പിന്തിരിയാതെ ഗൊല്ലറഹട്ടി നിവാസികള്‍; ജാതിവെറിയില്‍ മനം നൊന്തിട്ടും പരാതി നല്‍കാതെ എ. നാരായണസ്വാമി

Britishmalayali
kz´wteJI³

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി. ലോക്‌സഭാംഗത്തെ ജാതിയുടെ പേരും പറഞ്ഞ് സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിച്ചില്ല. പട്ടികജാതിസംവരണമണ്ഡലമായ ചിത്രദുര്‍ഗയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട മുന്മന്ത്രികൂടിയായ എ. നാരായണസ്വാമിയെയാണ് ഒരുസംഘം ആളുകള്‍ ജാതിയുടെ പേരില്‍ തടഞ്ഞ് വെച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുമകൂരു ജില്ലയിലെ പാവഗഡ ഗ്രാമത്തിലുള്ള ഗൊല്ലറഹട്ടിയില്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഡോക്ടര്‍മാരോടൊപ്പമാണ് തിങ്കളാഴ്ച നാരായണ സ്വാമിയും സംഘവുമെത്തിയത്.

ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ വന്നപ്പോള്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ഇവിടേക്ക് കയറ്റില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്. എന്നാല്‍ നാരായണ സ്വാമിയോടൊപ്പമുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ജാതിയുടെ പേരില്‍ വിവേചനം കാണിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് നാരായണസ്വാമി ഓര്‍മിപ്പിച്ചെങ്കിലും പ്രദേശവാസികള്‍ പിന്തിരിഞ്ഞില്ല. മാത്രവുമല്ല അവര്‍ എംപിയെ തടഞ്ഞ് വെയ്ക്കുകയും ചെയ്തു. ഗൊല്ല സമുദായത്തില്‍ പെടുന്നവരാണ് ഇവിടെ താമസിക്കുന്നത്. ദളിതരേയും മറ്റ് താഴ്ന്ന വിഭാഗത്തില്‍ പെട്ടവരേയും തങ്ങളുടെ ഗ്രാമത്തിലേക്ക് കയറ്റില്ലെന്നാണ് ഇവര്‍ പറഞ്ഞത്. ഇവര്‍ ഒബിസി വിഭാഗത്തില്‍ പെട്ടവരാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മഡിക സമുദായാംഗമാണ് നാരായണസ്വാമി. അര മണിക്കൂറോളം അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

എന്നാല്‍, ഇതുസംബന്ധിച്ച് നാരായണസ്വാമി പരാതി നല്‍കിയിട്ടില്ല. ''സംഭവത്തില്‍ അമര്‍ഷമുണ്ടെങ്കിലും പരാതി നല്‍കുന്നില്ല. ജനങ്ങള്‍ക്ക് കൂടുതല്‍ അടിസ്ഥാനസൗകര്യമൊരുക്കുന്നതിനായാണ് പോയത്. പലരും ചെറിയ കുടിലുകളിലാണ് താമസിക്കുന്നത്. വരുംദിവസങ്ങളില്‍ ഗ്രാമവാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനാണ് തീരുമാനം''- നാരായണസ്വാമി പറഞ്ഞു. അന്വേഷണത്തിന് തുമകൂരു പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടു. സംഭവത്തെ കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണന്‍ അപലപിച്ചു. 'ഗൊല്ലരഹട്ടിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് എംപിയെ തടഞ്ഞ വിഷയത്തില്‍ ഞാന്‍ അപലപിക്കുന്നു. നടപടിയെടുക്കണം. നാമെല്ലാം ഒരുപോലെയാണ്, വിവേചനം ഉണ്ടാകരുത്. എല്ലാവരും ഒരേ മാംസവും രക്തവുമാണ്,' അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category