1 GBP = 93.80 INR                       

BREAKING NEWS

'മോദി നമ്മുടെ രാഷ്ട്രപിതാവ്!: വിവാദ ട്വീറ്റും വീഡിയോയുമായി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത; മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ച അമൃതയുടെ ട്വീറ്റ് പ്രധാനമന്ത്രിയുടെ 69ാം പിറന്നാള്‍ ദിനത്തില്‍; ഇത് മോദിയെ രാഷ്ട്രപിതാവായി ഉയര്‍ത്തിക്കാട്ടാനുള്ള അജണ്ടയുടെ ഭാഗമെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം; വൈറലായ ട്വീറ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

മുംബൈ: പ്രധാനമന്ത്രിയുടെ 69 ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നവര്‍ എത്രയോ. അതില്‍ മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയുടെ ആശംസ ഇപ്പോള്‍ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. രാഷ്ട്രപിതാവ് എന്നാണ് അമൃത മോദിയെ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന്റെ പുരോഗതിക്കായി അശ്രാന്തം പരിശ്രമിക്കാന്‍ പ്രചോദനം നല്‍കുന്ന രാഷ്ട്രപിതാവ് നരേന്ദ്ര മോദിജിക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു, ഇതായിരുന്നു അമൃതയുടെ ആശംസ.

ട്വീറ്റ് വൈറലായതോടെ സോഷ്യല്‍ മീഡിയ ഇതേറ്റുപിടിച്ചുവെന്ന് മാത്രമല്ല, വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ മനപ്പൂര്‍വം വിസ്മൃതിയിലേക്ക് തള്ളാനും മോദിയെ രാഷ്ട്രപിതാവായ അവരോധിക്കാനുമുള്ള ഗൂഡനീക്കത്തിന്റെ ഭാഗമായാണ് അമൃതയുടെ ഈ ട്വീറ്റ് എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. താന്‍ വേദിയില്‍ പാട്ടുപാടുന്ന വീഡിയോയും അമൃത പ്രധാനമന്ത്രിക്കുള്ള ആശംസക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.ഏതാനും കുട്ടികളുടെ ഒപ്പം അമൃത പാടുന്നതാണ് വീഡിയോയിലുള്ളത്.

മോദിയെ രാഷ്ട്രപിതാവായി ഉയര്‍ത്തിക്കാട്ടാനുള്ള അജണ്ടയുടെ ഭാഗമാണ് അമൃതയുടെ ട്വീറ്റന്ന് എന്‍സിപി വക്താവ് നവാബ് മാലിക്ക് ആരോപിച്ചു. മുമ്പ് ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം മോദിയുടെ ചിത്രം വന്നപ്പോഴും പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

എന്നാണ് മോദി രാഷ്ട്ര പിതാവായത്? എപ്പോള്‍? സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിലില്ലായ്മയുടെയും കാലത്ത് സമൂഹത്തിന്റെ പുരോഗതിക്ക് എന്ത് സംഭാവനയാണ് മോദി ചെയ്തത്, ട്വിറ്ററില്‍ വിമര്‍ശനം ഇങ്ങനെ. ഏതായാലും അമൃതയുടെ ആശംസയും വീഡിയോയും 4800 ലേറെ ലൈക്കുകള്‍ നേടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അമൃത ഫട്നാവിസ് പിന്നണി ഗായികയായി രംഗപ്രവേശം ചെയ്തത്. അന്ന് ഒരുക്രൂസ് ഷിപ്പിന്റെ തുഞ്ചത്ത് നിന്ന് അപകടകരമായ സെല്‍ഫി എടുത്തതിനെ ചൊല്ലി അമൃതയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് അവര്‍ മാപ്പ് പറയുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category