1 GBP = 92.10 INR                       

BREAKING NEWS

സ്വാന്‍സിയയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷങ്ങള്‍ ഒക്ടോബര്‍ 13ന് നടക്കും

Britishmalayali
ജോബി മൈക്കിള്‍

സ്വാന്‍സിയ: സൗത്ത് വെയില്‍സിലെ മലയാളി ക്രൈസ്തവ സമൂഹം സ്വാന്‍സിയയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷങ്ങള്‍ ഒക്ടോബര്‍ 13നു ഞായറാഴ്ച വൈകിട്ട് സ്വാന്‍സിയായിലെ ജെന്‍ഡ്രോസ് ഹോളി ക്രോസ് ദേവാലയത്തില്‍ വച്ച് നടത്തുന്നു. തിരുന്നാള്‍ ദിവസമായ 13നു ഞായറാഴ്ച നാലു മണിക്ക് ജപമാല, തുടര്‍ന്നു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ്, പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയില്‍ പ്രത്യേക പ്രാര്‍ത്ഥന നിയോഗങ്ങളുമായി തിരുന്നാള്‍ ദിവ്യബലിയില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത തിരുന്നാള്‍ നടത്തുന്നതിനും സ്നേഹ കൂട്ടായ്മില്‍ പങ്കു കൊള്ളുന്നതിനും എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ: സജി അപ്പോഴിപ്പറമ്പില്‍ - 01792586454
പള്ളിയുടെ വിലാസം
Holy Cross Church, Upper King's Head Rd, Gendros, Swansea SA5 8BR

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category