1 GBP = 89.20 INR                       

BREAKING NEWS

സെഹിയോനില്‍ ഡോ. ജോണ്‍ ഡി നയിക്കുന്ന മലയാളം 'മിനിസ്റ്റേഴ്‌സ് റിട്രീറ്റ്' നവംമ്പര്‍ 15 മുതല്‍

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്ട്രികളിലോ ഏതെങ്കിലും തരത്തില്‍ ആത്മീയ ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്കായി മിനിസ്റ്റേഴ്‌സ് റിട്രീറ്റ് മലയാളത്തില്‍ നവംമ്പര്‍ 15, 16, 17 തീയതികളില്‍ ബ്രദര്‍ ഡോ. ജോണ്‍ ഡിയുടെ നേതൃത്വത്തില്‍ സെഹിയോനില്‍ നടക്കും.


15ന് വെള്ളി വൈകിട്ട് ആറു മുതല്‍ 9 വരെയും 16ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6വരെയും, 17ന് ഞായര്‍ രാവിലെ 11. 30 മുതല്‍ വൈകിട്ട് 6. 30 വരെയും ആയിരിക്കും പ്രാര്‍ത്ഥനാ ചടങ്ങുകള്‍. കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് ഈ ധ്യാനം നടത്തപ്പെടുന്നത്. ഡോ. ജോണ്‍ ഡി നയിക്കുന്ന ഈ ധ്യാനത്തില്‍ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് നിലനില്‍പ്പും വളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം.

പ്രവേശനം സൗജന്യം. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്. ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റില്‍  പ്രത്യേകം രജിസ്ട്രേഷന്‍ ആവശ്യമാണ്. സെഹിയോന്‍ ടീം മുഴുവന്‍ ശുശ്രൂഷകരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അനി ജോണ്‍ - 07958745246
സ്ഥലത്തിന്റെ വിലാസം
St Gerard Catholic Church, Castle Vale, Birmingham, B35 6JT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category