1 GBP = 91.50 INR                       

BREAKING NEWS

ഫാ: സോജി ഓലിക്കല്‍ നയിക്കുന്ന 'ഡോര്‍ ഓഫ് ഗ്രേയ്‌സ്' ഈമാസം 28ന്; 15 വയസ്സു മുതല്‍ പ്രായക്കാര്‍ക്ക് പങ്കെടുക്കാം

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: യുവതീയുവാക്കള്‍ക്കായി 'ഡോര്‍ ഓഫ് ഗ്രേസ്' സെഹിയോനില്‍ വീണ്ടും ഈമാസം 28 ന് നടക്കും. രജിസ്ട്രേഷന്‍, ഫുഡ് എന്നിവ സൗജന്യമായിരിക്കും. ജീവിത വിശുദ്ധിയുടെ സന്മാര്‍ഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്‍വന്‍ഷന്‍ സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ: സോജി ഓലിക്കല്‍ നയിക്കും. മാതാപിതാക്കള്‍ക്കും പ്രത്യേകമായി ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കണ്‍വന്‍ഷന്‍ ഉച്ചയ്ക്ക് 12ന് ആരംഭിച്ച് വൈകിട്ട് നാലിനു സമാപിക്കും. യൂറോപ്യന്‍ നവസുവിശേഷവത്കരണ രംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോര്‍ ഓഫ് ഗ്രേയ്‌സ്. ഈ യുവജന ബൈബിള്‍ കണ്‍വന്‍ഷനിലേക്കു ഫാ: സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും മാതാപിതാക്കളെയും ക്ഷണിക്കുന്നു.

സ്ഥലത്തിന്റെ വിലാസം
St. Gerard Catholic Church, Birmingham, B35 6JT
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജിത്തു ദേവസ്യ - 07735443778

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category