1 GBP = 92.50 INR                       

BREAKING NEWS

വനിതാ മതിലിന്റെ മറവില്‍ അവിശ്വാസികളായ രണ്ട് യുവതികളെ എന്തിന് വേണ്ടിയായിരുന്നു മിസ്റ്റര്‍ വിജയന്‍ താങ്കള്‍ രഹസ്യമായി എത്തിച്ചത്.? തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റിട്ടും എന്തുകൊണ്ടാണ് വിജയന്‍ താങ്കള്‍ ഇപ്പോഴും ശബരിമലയുടെ കാര്യത്തില്‍ ഉറച്ച നിലപാട് തുടരുന്നത്.? സുപ്രീം കോടതി വിധി മറികടന്നേ മതിയാവൂ എന്ന് സഭാക്കേസിലും മരട് കേസിലും പറയുമ്പോള്‍ എന്തുകൊണ്ടാണ് വിജയന്‍ താങ്കള്‍ക്ക് അല്‍പം പോലും ഉളുപ്പ് തോന്നാത്തത്..?

Britishmalayali
kz´wteJI³

ന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ ഏറ്റവും അധികം സമ്മര്‍ദ്ദവും സംഘര്‍ഷവും അനുഭവിക്കേണ്ടി വന്നിട്ടുള്ളത് ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് മുതലാണ്. അതുവരെ സമൂഹത്തിന്റെ വ്യവസ്ഥാപിതമായ എല്ലാ സംവിധാനങ്ങളേയും വെല്ലുവിളിക്കുകയും പുരോഗമനപരവും നവോത്ഥാനപരവുമായ നിലപാടുകളില്‍ ആഴത്തില്‍ ഊന്നിനില്‍ക്കുകയും ചെയ്തുകൊണ്ടിരുന്ന മറുനാടന്‍ എന്തുകൊണ്ടാണ് സുപ്രീംകോടതി വിധിക്കെതിരെ ചില തെറ്റായ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങിയത് എന്ന ചോദ്യം പലരും ഉയര്‍ത്തി. മറുനാടന്റെ സ്ഥിരം വായനക്കാരായ പലരും അതുപേക്ഷിച്ചു. മറുനാടന്റെ ചില ജീവനക്കാര്‍ പോലും ഈ നിലപാടില്‍ പ്രതിഷേധിച്ച് ജോലി രാജിവെച്ച് പോയി. പക്ഷേ, ജന്മഭൂമിയും ജനം ടിവിയും നിലപാടെടുക്കുന്നതിന് മുമ്പ് മുതല്‍ തന്നെ ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണത്തിന്റെ നിലപാട് ആയിരിക്കണം എന്ന് ഉറച്ച ബോധ്യം വ്യക്തിപരമായി എനിക്കുണ്ടായിരുന്നു.

അതുകൊണ്ടാണ് സുപ്രീംകോടതി വിധിക്ക് മുമ്പ് തന്നെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് എന്ന എന്റെ ഈ കോളത്തിലൂടെ കോടതി ഇതില്‍ ഇടപെടരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നത്. പില്‍ക്കാലത്ത് മറുനാടന്റെ നിലപാടാണ് ശരി എന്ന് നവോത്ഥാനത്തിന്റെ മൊത്തക്കച്ചവടക്കാരായ സിപിഎം പോലും ഔദ്യോഗികമായി അംഗീകരിച്ചു എന്നതില്‍ എനിക്ക് ആനന്ദമുണ്ട്. അത്കൊണ്ട് തന്നെയാണ് ഈ ചോദ്യം ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഞാന്‍ വീണ്ടും വീണ്ടും ചോദിക്കുന്നത്. എന്തിന് വേണ്ടിയായിരുന്നു മിസ്റ്റര്‍ വിജയന്‍ താങ്കള്‍ ശബരിമലയില്‍ വളഞ്ഞ വഴിയിലൂടെ ഭക്തി ലവലേശമില്ലാത്ത യുവതികളെ ഇടിച്ചുകയറ്റാന്‍ ശ്രമിച്ചത്. വനിതാമതില്‍ എന്ന് പേരിട്ടുകൊണ്ട് നവോത്ഥാനത്തിന്റെ മേമ്പൊടി ചാര്‍ത്തി കേരളത്തിലെ സമുദായ സംഘടനാ പ്രതിനിധികളെയൊക്കെ വിളിച്ചുവരുത്തി ഒരുമിച്ച് അണിനിരത്തിയതിന്റെ തൊട്ടുപിന്നാലെ എന്ത് ധൈര്യത്തിലായിരുന്നു ഭഗവാന്റെ തിരു സന്നിധിയിലേക്ക് രണ്ട് സ്ത്രീകളെ വേഷം കെട്ടിച്ചുകൊണ്ട് പറഞ്ഞയച്ചത്?

സര്‍ക്കാരിനും പൊലീസിനും അതില്‍ ബന്ധമില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ കപടനാട്യക്കാരാണ്. കാരണം, സുപ്രീംകോടതിയില്‍ ഈ വിഷയത്തിന് വേണ്ടി പ്രതിരോധമായി ഉയര്‍ത്താന്‍ ഈ സര്‍ക്കാര്‍ ഉപയോഗിച്ചത്, ഭഗവാന്റെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ഉപയോഗിച്ചത് ഈ സ്ത്രീകളും ഒരിക്കലും കയറിയിട്ടില്ലാത്ത ചില സ്ത്രീകളുടെയും ചരിത്രവും ഭൂമിശാസ്ത്രവും പറഞ്ഞുകൊണ്ടായിരുന്നു. നവോത്ഥാനത്തിന്റെ വീരഗാഥകള്‍ പാടിനടന്നവരൊക്കെ ഭഗവാന് യുവതികളെ കണ്ടാല്‍ എന്തെങ്കിലും സംഭവിക്കുമെങ്കില്‍ ഇതിനോടകം സംഭവിച്ച് കഴിഞ്ഞു എന്ന് വലിയവായില്‍ സംസാരിച്ചത് ഈ യുവതികളുടെ പേരിലായിരുന്നു. അവര്‍ രണ്ടുപേരും കേരള പൊലീസ് വേഷം കെട്ടിച്ചുകൊണ്ട്, അവരെ വേഷം മാറിച്ചുകൊണ്ട് കുറുക്കുവഴിയിലൂടെ സുരക്ഷിതമായി എത്തിച്ചു എന്നത് മറക്കരുത്.

വികാരഭരിതരായ ഭക്തജനങ്ങള്‍ ഒരു യുവതിയേയും കയറ്റാന്‍ അനുവദിക്കുകയില്ല എന്ന് സ്വയം സംരക്ഷകരായി രംഗത്തിറങ്ങിയപ്പോള്‍ അവരുടെ കണ്ണുവെട്ടിക്കാന്‍ ഇരുട്ടിന്റെ മറവിലൂടെ പൊലീസും ഈ സര്‍ക്കാരും കാട്ടിയ മിടുക്കിനെ അവര്‍ നവോത്ഥാനത്തിന്റെ വിജയമായി കൊണ്ടാടി. അതുവഴി ആയിരക്കണക്കിന് ഭക്തജനങ്ങളുടെ മനസ്സില്‍ വേദനയുടെയും ആശങ്കയുടെയും സങ്കടത്തിന്റെയും കണ്ണീര്‍ പെയ്തത് അവര്‍ ഓര്‍ത്തുപോലുമില്ല. അപ്പോഴൊക്കെ ധീരന്മാരായി നെഞ്ച് വിരിച്ചുകൊണ്ട് പിണറായി വിജയനും മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും വിളിച്ചുപറഞ്ഞത് കേരളത്തെ പിന്നോട്ട് നടത്താനല്ല മുന്നോട്ട് നടത്താനാണ് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത് എന്നാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category