1 GBP = 91.20 INR                       

BREAKING NEWS

നഴ്സുമാരും ഡോക്ടര്‍മാരുമില്ല; കുഞ്ഞ് മരിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് നവജാത ശിശുവിന്റെ പിതാവ്; എല്ലാം ശരിയാക്കാമെന്ന് ബോറിസും

Britishmalayali
kz´wteJI³

ണ്ടനിലെ വിപ്സ് ക്രോസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാനെത്തി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് മുന്നില്‍ എന്‍എച്ച്എസ് ആശുപത്രികളുടെ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തി നവജാതശിശുവിന്റെ പിതാവായ ഒമര്‍ സലെം രംഗത്തെത്തി. കടുത്ത രോഗം ബാധിച്ചെത്തിയ തന്റെ ഏഴ് ദിവസം പ്രായമായ മകള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് മരിക്കാതെ രക്ഷപ്പെട്ടതെന്നും സ്വാനുഭവത്തിന്റെ വെളിച്ചത്തിലാണ് ഒമര്‍, ബോറിസിന് മുന്നില്‍ ബോധിച്ചിരിക്കുന്നത്.

വാര്‍ഡില്‍ നഴ്സുമാരും ഡോക്ടര്‍മാരുമില്ലെന്നും വേണ്ട സമയത്ത് വേണ്ട ചികിത്സ ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടും തന്റെ പുത്രി മരിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നുമാണ് ഒമര്‍ വെളിപ്പെടുത്തുന്നത്. ആശുപത്രികളിലെ പരിതാപകരമായ അവസ്ഥകള്‍ എല്ലാം ശരിയാക്കാമെന്ന വാഗ്ദാനമാണ് ബോറിസ് ഇതിനെ തുടര്‍ന്ന് ഈ പിതാവിന് നല്‍കിയിരിക്കുന്നത്.

ഈ വാര്‍ഡ് കുട്ടികളെ സംബന്ധിച്ചിടത്തോളം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഒമര്‍ മുന്നറിയിപ്പേകുന്നത്. എന്‍എച്ച്എസ് ഒന്നാകെ നശിച്ചിരിക്കുന്ന അവസ്ഥയാണുള്ളതെന്നും വെറും വാര്‍ത്താ പ്രാധാന്യത്തിന് വേണ്ടി മാത്രമാണ് ബോറിസ് ആശുപത്രി സന്ദര്‍ശനത്തിനെത്തിയിരിക്കുന്നതെന്നും ഒമര്‍ ആരോപിക്കുന്നു. ജൂലൈയില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ബോറിസിന് മുന്നില്‍ എന്‍എച്ച്എസിനെ കുറിച്ചുള്ള പരാതികള്‍ നേരിട്ട് ബോധിപ്പിക്കാന്‍ ഇത്തരത്തില്‍ പൊതുജനങ്ങളില്‍ പലരുമെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍എച്ച്എസിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിന് ബോറിസിന്റെ മേല്‍ കടുത്ത സമ്മര്‍ദമനുഭവപ്പെടുന്നുമുണ്ട്.

വിപ്സ് ക്രോസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നടന്ന സംഭവത്തില്‍ ജീവനക്കാര്‍ ബോറിസിന് മുന്നിലെത്തിയ ഒമറിനെ പിന്തിരിപ്പിക്കാനും സമാധാനിപ്പിക്കാനും നന്നായി യത്നിക്കേണ്ടി വന്നിരുന്നു. എന്‍എച്ച്എസിനെ മെച്ചപ്പെടുത്താന്‍ തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് കണ്ടെത്താനാണ് താന്‍ ആശുപത്രി സന്ദര്‍ശിച്ചതെന്നായിരുന്നു ഒമറിനോട് ബോറിസ് പ്രതികരിച്ചത്. ഇതിനായി ബില്യണ്‍ കണക്കിന് പൗണ്ടുകള്‍ പുതിയ ഫണ്ട് രൂപത്തില്‍ നല്‍കാനൊരുങ്ങുകയാണെന്നും ബോറിസ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ വര്‍ഷങ്ങളായി എന്‍എച്ച്എസ് നശിച്ച് കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ പ്രശ്നപരിഹാരം അത്രയെളുപ്പമല്ലെന്നുമായിരുന്നു ഒമര്‍ തിരിച്ചടിച്ചത്.

ഏതാണ്ട് 20 വയസുള്ള ഒമര്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. എന്‍എച്ച്എസിന്റെ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്താന്‍ താന്‍ ഈ ബോറിസിനെ നേരിട്ട് കണ്ട് അവസരം പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നാണ് ഒമര്‍ വിശീദരിക്കുന്നത്. ഈ ആശുപത്രിയിലെ എ ആന്‍ഡ് ഇ ടീം മഹത്തരമാണെന്നും എന്നാല്‍ തന്റെ പിഞ്ചുമകള്‍ മണിക്കൂറുകളോളം ചികിത്സ ലഭിക്കാതെ കിടക്കേണ്ടി വന്നിരുന്നുവെന്നും അതിനിടെ ഒരു ഡോക്ടറെ പോലും കാണാന്‍ സാധിച്ചിരുന്നില്ലെന്നും ഒമര്‍ വെളിപ്പെടുത്തുന്നു. തന്റെ മകള്‍ക്ക് എന്താണ് നേരിടേണ്ടി വന്നതെന്ന് കൃത്യമായി വെളിപ്പെടുത്താന്‍ ഒമര്‍ തയ്യാറായിട്ടില്ലെങ്കിലും ആശുപത്രിയിലെ പരിതാപകരമായ അവസ്ഥ ബോറിസിനെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category