1 GBP = 89.20 INR                       

BREAKING NEWS

കരാര്‍ വേണമെങ്കില്‍ 12 ദിവസത്തിനകം പ്ലാന്‍ തരിക; അല്ലെങ്കില്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പൊയ്ക്കോളണം; ബോറിസ് ജോണ്‍സന് അന്തിമ മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്

Britishmalayali
kz´wteJI³

ബ്രക്സിറ്റ് വിഷയത്തില്‍ ബ്രിട്ടന് അന്ത്യശാസനം നല്‍കി ഇന്നലെ യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. അതായത് ബ്രക്സിറ്റുമായി ബന്ധപ്പെട്ട് കരാര്‍ വേണമെങ്കില്‍ വരുന്ന 12 ദിവസത്തിനകം പ്ലാന്‍ സമര്‍പ്പിച്ചേ പറ്റുകയുള്ളുവെന്നും ഇല്ലെങ്കില്‍ ഒന്നും മിണ്ടാതെ യൂണിയനില്‍ നിന്നും ഇറങ്ങിപ്പോയ്ക്കൊള്ളണമെന്നുമാണ് യൂണിയന്‍ അധികാരികള്‍ ഇന്നലെ കല്‍പ്പിച്ചിരിക്കുന്നത്. ബോറിസ് ജോണ്‍സന് ഇത്തരത്തില്‍ കടുത്ത രീതിയിലുള്ള അന്തിമ മുന്നറിയിപ്പാണ് ബ്രസല്‍സ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കരാറിലെ പ്രധാന വിവാദവിഷയമായ ഐറിഷ് ബോര്‍ഡര്‍ ബാക്ക്സ്റ്റോപ്പിന് പകരമുള്ള പ്ലാന്‍ സെപ്റ്റംബര്‍ 30നുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം.

പകരം പദ്ധതി ഈ മാസം ഒടുവിലോടെ സമര്‍പ്പിക്കാന്‍ സാധിക്കാത്ത പക്ഷം നോ ഡീലിന് തയ്യാറെടുത്ത് കൊള്ളാനും യൂണിയന്‍ ബോറിസിന് കടുത്ത നിര്‍ദേശം നല്‍കിക്കഴിഞ്ഞു.ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണും ഫിന്നിഷ് പ്രധാനമന്ത്രി അന്റ്റി റിന്നെയും തമ്മില്‍ ഇന്നലെ പാരീസില്‍ വച്ച് നടന്ന മീറ്റിംഗിനിടയിലാണ് ഈ അന്ത്യശാസനം ഉയര്‍ത്തിയിരിക്കുന്നതെന്നാണ് ഫിന്‍ലാന്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.എന്നാല്‍ ഈ അന്ത്യശാസനത്തെ മറ്റ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

ബ്രക്സിറ്റ് അനിശ്ചിതമായി നീണ്ടു പോകുന്നതില്‍ നേരത്തെ തന്നെ പലവട്ടം ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാവാണ് മാര്‍കോണ്‍. ഇതിന് മുമ്പ് നിരവധി സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഇതിനെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന രാജ്യമാണ് റിന്നെ പ്രധാനമന്ത്രിയായിരിക്കുന്ന ഫിന്‍ലന്റ്. ബ്രിട്ടനില്‍ ബ്രക്സിറ്റിന്റെ പേരില്‍ എന്താണ് സംഭവിക്കുന്നതെന്നതില്‍ തങ്ങള്‍ക്ക് കടുത്ത ഉത്കണ്ഠയുണ്ടെന്നാണ്  മാര്‍കോണുമായുള്ള മീറ്റിംഗിന് ശേഷം നടന്ന മാധ്യമസമ്മേളനത്തില്‍  റിന്നെ പ്രതികരിച്ചത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പാര്‍ലിമെന്റ് ഷട്ട് ഡൗണ്‍ ചെയ്തിരിക്കുന്ന ഈ വേളയില്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഈ കടുത്ത അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് വെസ്റ്റ് മിന്‍സ്റ്ററില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനിരിക്കുന്ന ബോറിസിന് ഇത് ഒരു അധികമായ തലവേദന കൂടി സൃഷ്ടിച്ചിരിക്കുകയുമാണ്. ബ്രിട്ടീഷ് പാര്‍ലിമെന്റ് അഞ്ചാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്ത ബോറിസിന്റെ നടപടിയെ കളിയാക്കി നേരത്തെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കര്‍ രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ പാര്‍ലിമെന്റ് തുറന്നിരിക്കുന്നുവെന്നും അത് സക്രിയമാണെന്നുമായിരുന്നു ജങ്കറുടെ പരിഹാസരൂപത്തിലുള്ള പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category