1 GBP = 92.60 INR                       

BREAKING NEWS

ലണ്ടനിലെ ആയുധമേളക്ക് ഇന്ത്യ എത്തിയത് കയ്യും വീശി; ബോംബും തോക്കും വിമാന മോഡലുമായി പാക്കിസ്ഥാനും ഇസ്രയേലും മത്സരിച്ച് ആഘോഷിച്ച മേള ഇന്ത്യയെ നാണം കെടുത്തി യെന്നു മോദിക്ക് കത്തെഴുതി യുകെ മലയാളി; മേളയെ ലണ്ടനില്‍ കറങ്ങാനുള്ള സ്വകാര്യ ടൂറാക്കി മാറ്റി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന ലോക ആയുധമേളയില്‍ ഇന്ത്യ പങ്കെടുത്തത് ഒരുക്കങ്ങള്‍ ഇല്ലാതെ. ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി എക്വിപ്മെന്റ് ഇന്റര്‍നാഷണല്‍ - ഡി എസ് ഇ ഐ - വ്യാപാര മേള ലോകത്തിലെ വന്‍ ശക്തികളും സാധാരണ രാജ്യങ്ങളും ഒക്കെ ഒരേ പോലെ പ്രാധാന്യം നല്‍കി പങ്കെടുത്ത ഒരാഴ്ചത്തെ വിപണന മേളയില്‍ ഇന്ത്യ മാത്രമാണ് മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നാണം കെട്ട പ്രകടനം നടത്തിയത്. ഇസ്രയേലും മറ്റും ചുറുചുറുക്കോടെ കാര്യങ്ങള്‍ അറിയാന്‍ എത്തിയവരെ കൈകാര്യം ചെയ്തപ്പോള്‍ ഇന്ത്യന്‍ വശത്തു നിന്നും ആര് ആരെ കോ ഓഡിനേറ്റ ചെയ്യണമെന്നത് വരെ മറന്നു പോയ സാഹചര്യമാണ് സംജാതമായത്.

എല്ലാ രണ്ടു വര്‍ഷവും ലണ്ടനില്‍ നടക്കുന്ന സ്ഥിരം മേളയില്‍ ഇന്ത്യ സ്ഥിരം പങ്കാളി കൂടിയാണ്. എല്ലാ രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയമാണ് മേളയില്‍ പ്രധാനമായും പങ്കെടുക്കുക. ആയുധവ്യാപാരം സംബന്ധിച്ച മേള ആയതിനാല്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം നല്‍കാതെയാണ് ഇത് സംഘടിപ്പിക്കുന്നത്. എന്നാല്‍ മേളയ്‌ക്കെത്തിയവരില്‍ ഒരാള്‍ എടുത്ത ചിത്രങ്ങള്‍ ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചതോടെ ഇന്ത്യന്‍ കെടുകാര്യസ്ഥതയുടെ മറ്റൊരു എപ്പിസോഡ് കൂടി ഇപ്പോള്‍ പുറത്താകുകയാണ്.

ഇന്ത്യയില്‍ നിന്ന് ഡി ആര്‍ ഡി എ, എച്ച് എ എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി പങ്കെടുത്തിരുന്നെങ്കിലും മുഴുവന്‍ സ്റ്റാളുകളിലും ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ് ലഭ്യമായത്. പൊതുജനങ്ങളും മാധ്യമങ്ങളും എത്താത്ത മേളയില്‍ മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച കച്ചവടമാണ് പ്രധാനമായും നടക്കുക. ഓരോ രാജ്യവും ആയുധ ശക്തിയില്‍ എത്ര കേമന്മാര്‍ ആണെന്നതും തങ്ങള്‍ പുതുതായി വികസിപ്പിച്ച ആയുധത്തിന്റെ മേന്മ ലോകത്തെ കാട്ടിക്കൊടുക്കുവാനും ഉള്ള അപൂര്‍വ്വ വേദിയില്‍ ഇന്ത്യ ഒഴിഞ്ഞ സ്റ്റാളുകള്‍ പ്രദര്‍ശിപ്പിച്ചാണ് സ്വയം പരിഹാസ്യരായത്.

ഇതു സംബന്ധിച്ച് ഇതിനകം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സ്റ്റാളില്‍ എത്തിയ മലയാളി കത്തെഴുതിക്കഴിഞ്ഞു. ഭാവിയില്‍ എങ്കിലും ഇത്തരം കാര്യങ്ങള്‍ ചിട്ടയായി നടക്കണം എന്നതാണ് കത്തിലെ ഉള്ളടക്കം. ഒരാഴ്ച സുഖമായി ലണ്ടന്‍ ചുറ്റിയടിക്കാനുള്ള അവസരമായി ഉധ്യോഗസ്ഥര്‍ ചടങ്ങിനെ മാറ്റിയിരിക്കും എന്നാണ് അനുമാനം. അവസാന ദിവസം പോലുമിന്ത്യന്‍ സ്റ്റാളിലേക്ക് എത്തിനോക്കാന്‍ ഉള്ള മാന്യത കാട്ടാന്‍ പോലും ഉദ്യഗസ്ഥര്‍ തയാറായില്ല എന്നത് തികഞ്ഞ അഹങ്കാരത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

അതിനിടെ മേള പതിവായി ലണ്ടനില്‍ നടക്കുന്നതിനു എതിരെ വലിയ പ്രക്ഷോഭവും നടന്നു. മേളയെ ലണ്ടന് പുറത്താക്കാന്‍ താന്‍ തന്നെ മുന്നില്‍ നില്‍ക്കുമെന്ന് മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. ലണ്ടന്‍ മാനവികതയുടെ ഇടമാണെന്നും ആയുധം വില്‍ക്കാന്‍ ഉള്ള സ്ഥലം അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. മേള തടയാന്‍ എത്തിയ നൂറിലേറെപ്പേരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നേരിട്ട് പങ്കാളിത്തമുള്ള മേളയില്‍ നിരവധി രാജ്യങ്ങളില്‍ നിന്നും പ്രതിരോധ മന്ത്രിമാരും പങ്കെടുത്തിരുന്നു.

കൂടാതെ സേന തലവന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒക്കെ മേളയുടെ ഭാഗമാണ്. ബ്രിട്ടനിലെ കര, നാവിക, വ്യോമ സേനകള്‍ തങ്ങളുടെ ശക്തിപ്രകടനം കാഴ്ചവയ്ക്കാനുള്ള വേദികൂടിയായി മേളയെ മാറ്റുക ആയിരുന്നു. പുത്തന്‍ റോക്കറ്റുകളും ടാങ്കുകളും ഒക്കെയായി മേളയില്‍ നിറഞ്ഞു നില്‍ക്കാന്‍ ഓരോ രാജ്യവും ശ്രമിക്കുന്നുണ്ടായിരുന്നു.
ഈ കാഴ്ചകള്‍ ഒരുവശത്തു അരങ്ങേറുമ്പോഴാണ് തങ്ങള്‍ക്കു ലഭിച്ച സ്റ്റാളുകളില്‍ ജീവനക്കാരെ പോലും ലഭ്യമാകാതെ ഇന്ത്യ തികഞ്ഞ അവധാനത കാട്ടിയത്. വിഷയം സോഷ്യല്‍ മീഡിയിയിലും മറ്റും എത്തിയതോടെ ഡല്‍ഹിയില്‍ നിന്നും ലണ്ടനില്‍ എന്താണ് സംഭവിച്ചത് എന്ന ചോദ്യം ബന്ധപ്പെട്ടാവരിലേക്കു എത്തിക്കഴിഞ്ഞു.
രാജ്യത്തെ പ്രതിനിധീകരിച്ചാണ് തങ്ങള്‍ എത്തിയതെന്ന് മറന്ന വിധമാണ് ഡല്‍ഹിയില്‍ നിന്നെത്തിയ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ മേളയില്‍ പെരുമാറിയത്. ഒരേ ദിവസം പലവട്ടം മേളയില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴും സ്റ്റാളുകള്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുക ആയിരുന്നു. മെയ്ക് ഇന്‍ ഇന്ത്യ മുദ്രാവാക്യം ലോകത്തിനു സമ്മാനിക്കാന്‍ എത്തിയ വേദിയിലാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയത് എന്നതും ശ്രദ്ധേയമായി. ലോകത്തിനു മുന്നില്‍ ഇന്ത്യ നാണം കെട്ടത്.
പൊതുവെ ഇന്ത്യയില്‍ നിന്നെത്തുന്ന ഇത്തരം ഉദ്യോഗസ്ഥ സംഘങ്ങള്‍ ചെയ്യുന്നത് തന്നെയാണ് ഡി എസ് ഇ ഐ മേളക്ക് എത്തിയവരും ചെയ്തത്. വ്യാപാര അന്വേഷണവുമായി എത്തുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ആരും തന്നെ ഇന്ത്യക്കു വേണ്ടി ഉണ്ടായിരുന്നില്ല. എന്നാല്‍ ചുറുചുറുക്കുള്ള ചെറുപ്പക്കാരാണ് ഇസ്രയേലിനും മറ്റും എത്തിയത്. പാക്കിസ്ഥാനാകട്ടെ ചെറു വിമാന മോഡലുകള്‍ അടക്കമുള്ളവ പ്രദര്‍ശിപ്പിച്ചു ശ്രദ്ധ നേടി. ഇന്ത്യയും യുദ്ധോപകരണങ്ങള്‍ എത്തിച്ചെങ്കിലും ആരും കാണാതിരിക്കാന്‍ എന്നോണം സ്റ്റാലിന്റെ മൂലയ്ക്ക് മൂടിയിട്ടാവിധമാണ് പ്രദര്‍ശിപ്പിച്ചത്. ഇതൊരു പ്രദര്‍ശന മേളയാണ് എന്ന് പോലും ഇന്ത്യന്‍ സംഘം മറന്നു പോയി.
മറ്റു രാജ്യങ്ങള്‍ സ്റ്റാലിന്റെ മുന്നില്‍ നടക്കാന്‍ ഉള്ള സ്ഥലങ്ങളില്‍ പോലും തങ്ങളുടെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് അകത്തേക്ക് ആളെ ആകര്‍ഷിച്ചത്. കൂടാതെ ഓരോ രാജ്യവും തങ്ങളുടെ സ്റ്റാളില്‍ എന്തൊക്കെ ആയുധങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്നും ബോര്‍ഡില്‍ വ്യക്തമാക്കിയിരുന്നു. അവയൊക്കെ വിശദമാക്കാന്‍ പ്രത്യേകം ആളുകളെയും നിയോഗിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കു മുന്നിലൂടെ കടന്നുപോകുമ്പോള്‍ ഇതൊന്നും കാണാന്‍ കഴിഞ്ഞില്ല. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു ഒരു വിദേശ രാജ്യത്തു പോയി നാണം കെടുകയും സ്വയം പരിഹാസ്യരാകാതിരിക്കുകയും ചെയ്യുക എന്നത് എന്നാണ് ഇനി ഇന്ത്യ പഠിക്കുക? ആയുധ മേള സമാപിക്കുമ്പോള്‍ ബാക്കിയാകുന്നത് ഈ ചോദ്യം മാത്രം.
Indian representation in DSEI 2019...
Sorry to be negative but 'no planning, preparation and presence'.... And plenty of emptiness.....
Spending Rupees needs to be more useful....
Only a PM can't create a 'NEW INDIA'
We all should be a part......
****
DSEI a 4 day long event happening every two years in London is one of the largest Defence and Security Expo in the world. All leading developed and developing countries are exibiting their defence innovations and trying to sell their products with vibrant and energetic team. The expo is really a global opportunity to exibit our new innovations, weapons and so on.....
I was in the Expo for two days and shocked to see the poor performance of our 'Make in India' team who came all the way from India. India purchased a decent space and teams like DRDO, MoD, Goa Shipyard, Bharath Dynamics, Adani Defence and handful of Pvt companies where in the Expo. DRDO and BD they exibited their innovations like 'Varunastra' but the team is very poor and typically like our Govt offices.... That can't be the tone & guesture of an international Expo... They have to attract investment and the people..... Most of the time our pavilions was empty.... In future a training is must otherwise it is better to not to be a part of international exibitions. And all the attending organisations needs to form an Expo team with more youngsters.
I noticed the same when I was in Farnborough Airshow with HAL team but thought not to be nagative but this time I decided to post.
I am really sad about the PVT exhibitors there are not even a single person sitting to give informations about their products....
It is not at all a fault, but when we compare with others it is a complete lack of planning & preparation. Our Res. PM wanted 'Make in India' as a brand but I am not sure about this sort of attitude and team how he can achieve his dream.
Please bear in mind it is our responsibility to make our country proud among others Govt will only support. Posting the images from the Expo and also the presence of our trouble maker neighbor Pakistan and South Africa....
Apart from the leading arms exporting countries the noticeable pavilion was from Turkey and it is nicely presented and innovative....
#MakeinIndia
#MinatryofDefence
#GovermentofIndia
#PMOIndia  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category