1 GBP = 93.80 INR                       

BREAKING NEWS

ബ്രിട്ടനില്‍ വിസ ഉണ്ടെങ്കില്‍ ഓസ്ട്രേലിയയിലും ഓസ്ട്രേലിയയില്‍ വിസ ഉണ്ടെങ്കില്‍ ബ്രിട്ടനിലും ജീവിക്കാനും ജോലി ചെയ്യാനും നിയമം വന്നേക്കും; ബ്രിട്ടനും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ മോഡല്‍ ഫ്രീ മൂവ്മെന്റ് കരാറിന്

Britishmalayali
kz´wteJI³

ബ്രിട്ടനും ഓസ്ട്രേലിയയും തമ്മില്‍ ഫ്രീഡം ഓഫ് മൂവ്മെന്റ് കരാര്‍ നടപ്പിലാക്കുന്നതിനുള്ള  ശക്തമായ നീക്കമാരംഭിച്ചു. ബ്രെക്സിറ്റിന് ശേഷം ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ബ്രിട്ടനില്‍ വിസ ഉണ്ടെങ്കില്‍ ഓസ്ട്രേലിയയിലും ഓസ്ട്രേലിയയില്‍ വിസ ഉണ്ടെങ്കില്‍ ബ്രിട്ടനിലും ജീവിക്കാനും ജോലി ചെയ്യാനും നിയമം വന്നേക്കും. ബ്രിട്ടനും ഓസ്ട്രേലിയയും തമ്മിലുണ്ടാക്കാന്‍ ശ്രമിക്കുന്നത് യൂറോപ്യന്‍യൂണിയന്‍ മോഡല്‍ ഫ്രീ മൂവ്മെന്റ് കരാറാണെന്നും സൂചനയുണ്ട്. ബ്രിട്ടനിലെ ട്രേഡ് സെക്രട്ടറി ലിസ് ട്രസാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തി വരുന്ന വേളയിലാണ് ലിസ് ഈ നിര്‍ണായകമായ ചുവട് വയ്പ് നടത്തിയിരിക്കുന്നത്.ഇത്തരത്തില്‍ ബ്രെക്സിറ്റിന് ശേഷം ചില രാജ്യങ്ങളുമായി സ്പെഷ്യല്‍ ആക്സസ് ഡീലില്‍ ഏര്‍പ്പെടാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഒന്നും തുറന്ന് പറയാന്‍  ഡൗണിംഗ് സ്ട്രീറ്റ് ഇന്നലെ തയ്യാറായിട്ടില്ല. ഫ്രീഡം ഓഫ് മൂവ്മെന്റ് എന്നത് ഒരു യൂറോപ്യന്‍ യൂണിയന്‍ പ്രതിഭാസമാണെന്നും യുകെ യൂണിയനില്‍ നിന്നും വിട്ട്  പോകുന്നതോടെ അത് അവസാനിക്കുമെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രസ് അവിടുത്തെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വ്യാപാര വകുപ്പിന്റെ ചുമതല വഹിക്കുന്ന സൈമണ്‍ ബെര്‍മിംഗ്ഹാം എന്നിവരുമായി കാന്‍ബറയില്‍ വച്ച് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രീഡം ഓഫ് മൂവ്മെന്റ് ഭാവിയിലെ വ്യാപാരചര്‍ച്ചകളുടെ ഭാഗമായിരിക്കുമെന്നാണ്  ട്രസ് പ്രതികരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയും ബ്രിട്ടനും തമ്മില്‍ നിലവിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള വ്യാപകമായ ഒരു വ്യാപാരക്കരാറാണ് ഉണ്ടാക്കേണ്ടിയിരിക്കുന്നതെന്നാണ് ട്രസ് പറയുന്നത്. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയക്കാര്‍ക്ക് ബ്രിട്ടനില്‍ വരാനും ജോലി ചെയ്ത് ജീവിക്കാനും ബ്രിട്ടീഷുകാര്‍ക്ക് ഓസ്ട്രേലിയയില്‍ പോയി ജോലി ചെയ്ത് ജീവിക്കാനും സാധിക്കണമെന്നും ട്രസ് വ്യക്തമാക്കുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതോടെ യുകെയ്ക്ക്  കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നും മത്സരക്ഷമമാകാന്‍ സാധിക്കുമെന്നും ലോകമാകമാനമുള്ള തങ്ങളുടെ പാര്‍ട്ണര്‍മാരുടമായുള്ള ബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കാനുമാകുമെന്നും ട്രസ് വിശദീകരിക്കുന്നു. നിലവിലെ നിയമം അനുസരിച്ച് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പോകാന്‍ വിസ ആവശ്യമാണ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് ഹോളിഡേ വര്‍ക്കിംഗ് വിസകള്‍ക്ക് അപേക്ഷിക്കാനാവും. നിലവില്‍ ട്രാന്‍സ്-ടാസ്മാന്‍ ട്രാവല്‍ കരാര്‍ പ്രകാരം ഓസ്ട്രേലിയക്കും ന്യൂസിലാന്‍ഡിനുമിടയില്‍ ഒരു പൊതു ട്രാവല്‍ ഏരിയയുണ്ട്.

ഇത് പ്രകാരം ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് പരസ്പരം കടന്ന് ചെന്ന് ഇരു രാജ്യങ്ങളിലും ജോലി ചെയ്യാനും ജീവിക്കാനും സാധിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഫ്രാന്‍സില്‍ വച്ച് നടന്ന ജി7 സമ്മിറ്റില്‍ വച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി  ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത്തരത്തിലൊരു പൊതു ട്രാവല്‍ ഏരിയ ബ്രിട്ടനിലേക്കും വ്യാപിപ്പിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു അന്ന് മോറിസന്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ബ്രിട്ടനുമായി വ്യാപാര ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള താല്‍പര്യം അന്ന് മോറിസന്‍ പ്രകടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 31ന് യുകെ യൂണിയനില്‍ നിന്നും വിട്ട് പോയ ഉടന്‍ വ്യാപാരചര്‍ച്ചകള്‍ ആരംഭിക്കാമെന്ന് ഓസ്ട്രേലിയ സമ്മതിച്ചിട്ടുണ്ടെന്നാണ് ചൊവ്വാഴ്ച യുകെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category