1 GBP = 89.20 INR                       

BREAKING NEWS

ഇങ്ങോട്ടിടിച്ച് കയറി എത്തിയ പോളിഷുകാരെല്ലാം തിരിച്ച് പോളണ്ടിലേക്ക് മടങ്ങുമോ? ബ്രക്സിറ്റിന് ശേഷം മടങ്ങി പോകുന്ന പോളിഷുകാര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ലണ്ടനില്‍ പോളിഷ് അംബാസിഡര്‍

Britishmalayali
kz´wteJI³

ബ്രക്സിറ്റിന് ശേഷം യുകെയിലെ പോല്‍ഷുകാരെല്ലാം തങ്ങളുടെ മാതൃരാജ്യമായ പോളണ്ടിലേക്ക് തിരിച്ച് പോകണമെന്ന് നിര്‍ദേശിച്ച് യുകെയിലെ പോളിഷ് അംബാസിഡറായ ആര്‍കഡി ആര്‍സിഗോക്കി രംഗത്തെത്തി. ഇത്തരത്തില്‍ മടങ്ങിപ്പോകാന്‍ തയ്യാറാകുന്ന പോളിഷുകാര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനും ആര്‍കഡി തയ്യാറായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയിലേക്ക് ഇടിച്ച് കയറി കുടിയേറിയ പോളിഷുകാരെല്ലാം ഇതോടെ തിരിച്ച് പോളണ്ടിലേക്ക് പോകുമോ? എന്ന നിര്‍ണായകമായ ചോദ്യവും ഇതേ തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.

യുകെ ഒക്ബോര്‍ 31ഓടെ യൂറോപ്യന്‍ യൂണിയനോട് ഗുഡ് ബൈ പറയുന്നതോടെ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകുന്ന കാര്യം യുകെയിലെ പോളണ്ടുകാര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. വളരെ വേഗത്തില്‍ വളര്‍ന്ന് കൊണ്ടിക്കുന്ന പോളണ്ടിലെ സമ്പദ് വ്യവസ്ഥ നിരവധി അവസരങ്ങളാണ് പൗരന്‍മാര്‍ക്കായി പ്രദാനം ചെയ്ത് കൊണ്ടിരിക്കുന്നതെന്നും കൂടാതെ പോളണ്ടില്‍ വളരെയധികം വികസനവും നല്ല ജീവിത നിലവാരവും സംജാതമായിരിക്കുന്നുവെന്നും അതിനാല്‍ മാതൃരാജ്യത്തേക്ക് തിരിച്ചു പോയാല്‍ എന്ത് കൊണ്ടു ഗുണമാണെന്നും അംബാസിഡര്‍ യുകെയിലെ പോളണ്ടുകാരോട് നിര്‍ദേശിക്കുന്നു.

വര്‍ഷങ്ങളായി നിരവധി പോളിഷ് തലമുറകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ അത്താണിയായിരുന്നുവെന്നും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിനാല്‍ ഇവിടെ ജീവിക്കുക എളുപ്പമായിരുന്നുവെന്നും പക്ഷേ രാജ്യ യൂണിയന്‍ വിട്ട് പോകുന്നതോടെ കാര്യങ്ങള്‍ മാറി മറിയാന്‍ സാധ്യതയേറെയാണെന്നും അക്കാരണത്താല്‍ പോളണ്ടുകാര്‍ യുകെ വിട്ട് മാതൃരാജ്യത്തേക്ക് മടങ്ങുന്നതായിരിക്കും നല്ലതെന്നും ആര്‍കഡി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നു. നിലവില്‍ യുകെയില്‍ കഴിയുന്ന പോളണ്ടുകാരില്‍ വെറും 27 ശതമാനം പേര്‍ മാത്രമാണ് ബ്രക്സിറ്റിന് ശേഷം സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിച്ചിരിക്കുന്നതെന്ന കാര്യം ഈ അവസരത്തില്‍ ആര്‍കഡി എടുത്ത് കാട്ടുകയും ചെയ്യുന്നു.

ബ്രക്സിറ്റിന് ശേഷം പോളണ്ടുകാര്‍ക്ക് യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് നല്‍കുന്നതിനുളള പ്രക്രിയകള്‍ സുതാര്യവും നേര്‍വഴിയിലുള്ളതുമാണെങ്കിലും ഇത് സംബന്ധിച്ച് ആശങ്കകളേറെയുണ്ടെന്നാണ് ബിബിസി റേഡിയോ 4ന്റെ ടുഡേ പ്രോഗ്രാമില്‍ പങ്കെടുത്ത് കൊണ്ട് ആര്‍കഡി ഇന്നലെ അഭിപ്രായപ്പെട്ടിരിക്കുന്നത്. യുകെയിലെ 42 ശതമാനം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് പ്രീ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ബ്രക്സിറ്റിന് ശേഷം യുകെയില്‍ തുടരണമെങ്കില്‍ ഈ സെറ്റില്‍ഡ്സ്റ്റാറ്റസിന് വേണ്ടി അപേക്ഷിക്കണമെന്നത് വര്‍ഷങ്ങളായി ഇവിടെ തുടരുന്നവര്‍ക്ക് പോലും അറിയില്ലെന്നും പോളിഷ് അംബാസിഡര്‍ എടുത്ത് കാട്ടുന്നു.

അഞ്ചോ പത്തോ വര്‍ഷങ്ങളായി യുകെയില്‍ ജീവിക്കുന്ന പോളണ്ടുകാര്‍ക്കും മറ്റ് യൂറോപ്യന്‍ യൂണിയന്‍കാര്‍ക്കും സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് ആര്‍കഡി വെളിപ്പെടുത്തുന്നത്. ഇക്കാരണത്താല്‍ പോളണ്ടുകാരെ സംബന്ധിച്ചിടത്തോളം നിലവില്‍ മാതൃരാജ്യത്തേക്ക്  മടങ്ങിപ്പോകുന്നതിന് ഒരു നല്ല അവസരമാണ് കൈവന്നിരിക്കുന്നതെന്നും ആര്‍കഡി ആവര്‍ത്തിക്കുന്നു. പോളണ്ടിലെ സമ്പദ് വ്യവസ്ഥയും ജീവിതനിലവാരവും മെച്ചപ്പെട്ടതിനാല്‍ അവിടെ ജീവിക്കാന്‍ പ്രയാസങ്ങളുണ്ടാകില്ലെന്നും അദ്ദേഹം തന്റെ രാജ്യത്തിലെ പൗരന്‍മാര്‍ക്ക് ഉറപ്പേകുന്നു. എത്ര പോളണ്ടുകാര്‍ യുകെ വിട്ട് പോകുമെന്ന് പ്രവചിക്കുക അസാധ്യമാണെന്നും കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നും 116,000 പേര്‍ മാതൃരാജ്യത്തേക്ക് മടങ്ങിയെന്നും ആര്‍കഡി വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category