1 GBP = 92.00 INR                       

BREAKING NEWS

ഐഡി കാര്‍ഡ് എടു ക്കാന്‍ മറക്കരുത്; യുകെ മിലിറ്ററി ഏരിയയിലേ ക്കുള്ള പ്രവേശനാനുമതിക്കായി നേരത്തെ എത്തുക; ആകാശച്ചാട്ടക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആകാശച്ചാട്ടത്തിന് ഇനി വെറും എട്ടു ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബ്രിട്ടീഷ് മലയാളികളുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്താവുന്ന ഈ ഉദ്യമത്തിനായുള്ള തയ്യാറെടുപ്പുകളുമെല്ലാം സജീവമായി പുരോഗമിക്കുകയാണ്. യുകെ മിലിറ്ററിയുടെ നിയന്ത്രണത്തിലുള്ള നേത്രാവന്‍ എയര്‍ഫീല്‍ഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ചില നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണ് വ്യക്തമാക്കുകയാണ് ഇവിടെ. 

യുകെ മിലിറ്ററിയുടെ ഉടമസ്ഥതതയിലും നിയന്ത്രണത്തിലുമുള്ള നേത്രാവന്‍ എയര്‍ഫീല്‍ഡ് ഗ്രൗണ്ടിലാണ് ഈ പരിപാടി നടക്കുന്നതെന്നുള്ളത് കൊണ്ടു തന്നെ പ്രവേശനാനുമതിക്കും മറ്റുമായി കൂടുതല്‍ സമയം ആവശ്യമാണ്. അതിനാല്‍, രാവിലെ 8.30നാണ് റിപ്പോര്‍ട്ടിംഗെങ്കിലും പ്രവേശനാനുമതി ലഭിക്കാനുള്ള ഈ സമയം കൂടി കണക്കിലെടുത്ത് മുന്‍കൂറായി എത്തേണ്ടതുണ്ട്. ഗസ്റ്റ് പെര്‍ഫോമ എന്ന പേരിലുള്ള ഫോം ഇവിടെയെത്തുന്ന എല്ലാവരും പൂരിപ്പിച്ച് ഡ്രൈവിങ്ങ് ലൈസന്‍സോ പാസ്പോര്‍ട്ടോ പോലെയുള്ള ഫോട്ടോ ഐഡന്റിറ്റിയും കയ്യില്‍ സൂക്ഷിക്കേണ്ടതാണ്.
ക്യാംപില്‍ എത്തുമ്പോള്‍ ഗാര്‍ഡ് റൂമിലെത്തി ഈ ഫോം കൈമാറേണ്ടതും ഐഡി കാണിക്കേണ്ടതുമാണ്. വന്നെത്തുന്ന എല്ലാവരുടെയും വിവരങ്ങള്‍ മുന്‍കൂറായി അറിയിച്ചു ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പ്രവേശാനുമതി ലഭിക്കുവാന്‍ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും പേരുവിവരങ്ങള്‍ ഭാരവാഹികളെ മുന്‍കൂറായി അറിയിക്കേണ്ടതുണ്ട് എന്ന് പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജഗദീശ് നായര്‍ അറിയിച്ചു. 

സ്‌കൈഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും 115എ എന്ന മെഡിക്കല്‍ ഫോം പൂരിപ്പിച്ച് ജഗദീശ് നായരുടെ അഡ്രസില്‍ മുന്‍കൂറായി പൂരിപ്പിച്ച് അയയ്ക്കേണ്ടതുണ്ട്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവര്‍ ഫോം 115ബി പൂരിപ്പിച്ച് അവരുടെ ജിപിയുടെ ഒപ്പും സീലുമടക്കം അയയ്ക്കേണ്ടതാണ്. ഈ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കാത്തവര്‍ക്ക് സ്‌കൈഡൈവിങ്ങില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നതല്ല.

നാലു മില്ല്യന്‍ പൗണ്ട് വരെയുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ ആര്‍മി പാരച്യൂട്ട് അസോസിയേഷന്‍ നല്‍കുന്നുണ്ട്. വ്യക്തിപരമായ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമില്ലെങ്കിലും ആവശ്യമുള്ളവര്‍ അത് അവരവര്‍ തന്നെ കരസ്ഥമാക്കുന്നത് ഉചിതമാവുമെന്ന് പാരച്യൂട്ട് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നെത്രവന്‍ പാരച്യൂട്ട് അസോസിയേഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

സാറ്റ് നാവിഗേറ്ററുകള്‍ ഉപയോഗിച്ച് കൃത്യമായ പ്രവേശന കവാടത്തില്‍ എത്തുവാന്‍ SP4 9RY എന്ന പോസ്റ്റ് ഉപയോഗിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനേഴ്‌സിനെ ബന്ധപ്പെടുക
ജഗദീഷ് നായര്‍ -07960263495, റോയ് സ്റ്റീഫന്‍ ബി ഈ എം -07905176737, അഫ്സല്‍ അലി -07772385316, [email protected]

സൗത്താംപ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മദേഴ്സ് ചാരിറ്റിയാണ് പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്ക് ഭക്ഷണം ക്രമീകരിക്കുന്നത്. വില്‍പനയില്‍ നിന്നു ലഭിക്കുന്ന ലാഭവും ചാരിറ്റി പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സമയവുമെല്ലാം കേരളത്തിലെ നിര്‍ധനരായ രോഗികളുടെയും വിദ്യാര്‍ഥികളുടെയും സാമ്പത്തിക സഹായത്തിനാണ് വിനിയോഗിക്കുന്നത്.
സ്‌കോട്ട്‌ലന്റിലെ അബര്‍ഡീന്‍ അടക്കം യുകെയുടെ പല ഭാഗത്ത് നിന്നും മൈലുകള്‍ താണ്ടിയാണ് സ്‌കൈഡൈവിംഗ് ചാരിറ്റി പരിപാടിയില്‍ പങ്കെടുക്കാന്‍ 37 പേര്‍ എത്തുന്നത്. ഇതുവഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കേരളത്തിലെ പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് മുഖ്യലക്ഷ്യം. കൂടെ സ്വിണ്ടനിലെ സ്വീണ്ടന്‍ ആന്റ് വില്‍ഷയര്‍ ചില്‍ഡ്രന്‍സ് ഹിയറിങ് സൊസൈറ്റിയ്ക്ക് ചെറിയൊരു സഹായവും നല്‍കും.
അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസും വോസ്ടെകും ഫേണ്‍വാലി ഗ്രൂപ്പുമാണ് ഇക്കുറി ബ്രിട്ടീഷ് മലയാളി സ്‌കൈ ഡൈവിംഗിന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്. പങ്കെടുക്കുന്ന വ്യക്തികള്‍ സമാഹരിക്കുന്ന തുകയില്‍ നിന്നും സ്‌കൈ ഡൈവിംഗ് ഏജന്‍സിക്ക് നല്‍കുന്ന ഫീസ് മാത്രമാണ് ഇതിന്റെ മറ്റ് ചിലവ്.
സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവരുടെ വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category