1 GBP =99.10INR                       

BREAKING NEWS

പ്രകൃതിയുടെ മടിത്തട്ടില്‍ ഊഞ്ഞാലു കെട്ടി; ഉദ്യാനത്തിലിരുന്ന് ഓണസദ്യ ഉണ്ടു; ലണ്ടനിലെ ആശ്രമവാസികള്‍ക്ക് ഫാ. ജോര്‍ജ്ജ് പുത്തൂര്‍ ഒരുക്കിയ ഓണാഘോഷം ഇങ്ങനെ

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

ലണ്ടന്‍: ലണ്ടനിലെ ഗില്‍ഫോര്‍ഡിനടുത്തുള്ള ഡറിസ് വുഡ് എന്ന ശാന്തസുന്ദരമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരിസ് ആശ്രമ അങ്കണം കഴിഞ്ഞ ദിവസം ഓണാഘോഷങ്ങളാല്‍ സമ്പന്നമായിരുന്നു. നിറയെ പച്ചപ്പും പൂക്കളും നിറഞ്ഞ ഉദ്യാനത്തില്‍ ഫാദര്‍ ജോര്‍ജ് പുത്തൂര്‍ ആശ്രമനിവാസികള്‍ക്കായി ഒരുക്കിയ ഓണസമ്മാനം വേറിട്ടതായിരുന്നു. ഉദ്യാനത്തില്‍ മേശകളും കസേരകളും ക്രമീകരിച്ച് തൂശനിലയില്‍ പഴവും, പപ്പടവും, പായസവും ഉള്‍പ്പെടെ രുചികരമായ 23 വിഭവങ്ങള്‍ വിളമ്പി ആശ്രമ നിവാസികള്‍ക്ക് നല്‍കിയ ഓണസദ്യ വിസ്മയത്തോടെയാണ് ആശ്രമനിവാസികള്‍ മനസ്സു നിറഞ്ഞ് ആസ്വദിച്ചത്.

വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള വൈദികരും കന്യാസ്ത്രീകളുമടക്കം പല തുറകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിവിധ രാജ്യക്കാരായ, ജീവിത സായാഹ്നത്തിലെത്തി ആശ്രമത്തില്‍ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്കു വേണ്ടിയായിരുന്നു ഇതേ ആശ്രമത്തില്‍ തന്നെ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ജോര്‍ജ്ജ് പുത്തൂരാന്‍ ഓണാഘോഷം സംഘടിപ്പിച്ചത്. സിംബാബ്വെ, മലേഷ്യ, ഇന്ത്യ, ഇസ്രായേല്‍, സിംഗപ്പൂര്‍, അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളും ഓണസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

കുട്ടികള്‍ ഇന്ത്യയുടെ ദേശീയ പതാകയേന്തിയാണ് മാവേലിയെ എതിരേറ്റ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച ഉദ്യാനത്തില്‍ എത്തിച്ചത്. മാവേലിയായി എത്തിയ വൂള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള ബ്രൂസ്ലി ജോര്‍ജാണ് പുല്‍ത്തകിടിയില്‍ സ്ഥാപിച്ച നിലവിളക്കില്‍ തിരി തെളിച്ച് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓണസദ്യ ആസ്വദിച്ചുകൊണ്ടിരുന്ന എല്ലാ ആശ്രമവാസികളുടെയും അടുക്കല്‍ പോയി മാവേലി ക്ഷേമാന്വേഷണങ്ങള്‍ നടത്തി. എല്ലാവരും മാവേലിയെ നിറഞ്ഞ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയുമായ സി എ ജോസഫ് ആയിരുന്നു ഓണ സന്ദേശം നല്‍കിയത്. കേരളത്തില്‍ ജീവിക്കുന്നവര്‍ മാത്രമല്ല ലോകത്തിലെ എല്ലാ ഭാഗങ്ങളിലും ജീവിക്കുന്ന മലയാളികള്‍ ജാതി മത ഭേദമന്യേ ഒരേ മനസ്സോടെ ആഘോഷിക്കുന്ന തിരുവോണത്തിന് ആസ്പദമാക്കിയിട്ടുള്ള ഐതിഹ്യത്തെക്കുറിച്ചും മഹാബലി തമ്പുരാന്റെ ഐശ്വര്യ സമൃദ്ധമായ സല്‍ഭരണത്തെക്കുറിച്ചും തന്റെ ആശംസാ പ്രസംഗത്തില്‍ സി എ ജോസഫ് പ്രതിപാദിച്ചു.
മഹാബലിയുടെ സല്‍ഭരണത്തില്‍ അസൂയ തോന്നിയ ദേവേന്ദ്രന്റെ അഭ്യര്‍ത്ഥനപ്രകാരം വിഷ്ണു വാമനനായി അവതരിക്കുകയും മൂന്നടി മണ്ണ് ചോദിച്ചെത്തിയ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുകയും വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണുവാന്‍ എത്തണമെന്നുള്ള മഹാബലിയുടെ ആഗ്രഹം അനുവദിച്ച് തിരുവോണനാളില്‍ കേരളത്തിലെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനു വേണ്ടിയാണ് സദ്യ ഒരുക്കിയുള്ള ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ നടത്തുന്നതെന്ന് വിശദീകരിച്ച സി എ ജോസഫിന്റെ പ്രസംഗം എല്ലാവരും കൗതുകത്തോടും താല്‍പര്യപൂര്‍വ്വവുമാണ് ശ്രവിച്ചത്.
വോക്കിംഗില്‍ നിന്നുള്ള ജോസഫ് വര്‍ഗീസ് (കുഞ്ഞുമോന്‍) എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫാദര്‍ ജോര്‍ജ് പുത്തൂരിന്റെ സുഹൃത്തുക്കളായ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കുടുംബാംഗങ്ങളാണ് ഓണസദ്യ ഒരുക്കി ആഘോഷ പരിപാടികള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയത്.
നാട്ടില്‍ തിരുവോണനാളില്‍ നടത്തുന്ന ഊഞ്ഞാലാട്ടം ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ വലിയ മരത്തില്‍ കെട്ടിയ ഊഞ്ഞാലില്‍ കുട്ടികളും മുതിര്‍ന്നവരും മതിവരുവോളം ആടി ഉല്ലസിച്ചു. പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പുന്ന മനോഹരമായ പുല്‍ത്തകിടിയില്‍ മലയാളികളായ കുട്ടികളും മുതിര്‍ന്നവരും വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു. ആകര്‍ഷണീയമായ ചുവടുകളോടെ ഫാദര്‍ ജോര്‍ജ്ജ് പുത്തൂരും മനോഹരമായ ഒരു നൃത്തവും അവതരിപ്പിച്ചു.
ഓണസദ്യയോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ വ്യത്യസ്തമാര്‍ന്നതും നവ്യവുമായ ഒരു അനുഭവമായിരുന്നു ആശ്രമത്തിലെ എല്ലാവര്‍ക്കും സമ്മാനിച്ചത് . യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ മലയാളികള്‍ക്കും പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് മനോഹരമായ ഉദ്യാനത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
 
ഫാദര്‍ ജോര്‍ജ്ജ് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ചെറുപ്പം മുതല്‍  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഫാദര്‍ ജോര്‍ജ്ജ് പുത്തൂര്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പാവപ്പെട്ട നഴ്സിഗ് വിദ്യാര്‍ഥികളെ സഹായിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ മാസം 28ന് സംഘടിപ്പിക്കുന്ന ആകാശചാട്ടത്തിലും പങ്കെടുക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category