1 GBP = 92.60 INR                       

BREAKING NEWS

വജ്രശോഭ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച് വീണ്ടും എമിറേറ്റ്സ് എയര്‍; എ 380 വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് ലോഞ്ച് വജ്രത്തില്‍ പൊതിഞ്ഞ ചിത്രം ഫോട്ടോഷോപ്പെന്ന് ചിലര്‍; ലോകത്തെ അത്ഭുതപ്പെടുത്തുന്ന വജ്രത്തില്‍ പൊതിഞ്ഞ വിമാനത്തിന്റെ കഥ ഇങ്ങനെ

Britishmalayali
kz´wteJI³

ദുബായ്: എമിറേറ്റ്സ് എയര്‍ലൈന്‍ വജ്രശോഭ കൊണ്ട് വീണ്ടും ഞെട്ടിക്കുകയാണ് ലോകത്തെ. കമ്പനിയുടെ എ 380 വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് ലോഞ്ചിലെ വജ്രത്തിളക്കമാണ് ഇപ്പോള്‍ ലോകമാകെ ചര്‍ച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ കമ്പനി തന്നെയാണ് തങ്ങളുടെ വിമാനത്തിനുള്ളിലെ വജ്രത്തിളക്കം ലോകത്തെ അറിയിച്ചത്. നേരത്തേ മുഴുവനായും വജ്രം പൊതിഞ്ഞ വിമാനം പ്രദര്‍ശിപ്പിച്ചും കമ്പനി ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. 'ഞങ്ങളുടെ ബ്ലിങ് 777 നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ക്കറിയാം, അതിനാല്‍ ഇതാ എമിറേറ്റ്സ് 'ഡയമണ്ട്' എ 380 ഓണ്‍ബോര്‍ഡ് ലോഞ്ച്' എന്ന അടിക്കുറിപ്പോടെ ആണ് ഇപ്പോഴത്തെ ചിത്രം പുറത്തുവിട്ടത്.

ഡയമണ്ട് ഓണ്‍ബോര്‍ഡ് ലോഞ്ചിന്റെ ചിത്രം പുറത്തുവിട്ട് ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ദുബായ് ആസ്ഥാനമായുള്ള ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സ് എയര്‍ലൈന്‍. എമിറേറ്റ്‌സിന്റെ ഡയമണ്ട് എ 380 ഓണ്‍ബോര്‍ഡ് ലോഞ്ചിലെ സീറ്റുകളും ടേബിളുകളും മധ്യഭാഗത്തുള്ള സെര്‍വിങ് സ്റ്റേഷനുമെല്ലാം വജ്രത്താല്‍ പൊതിഞ്ഞിട്ടുണ്ട്.

നേരത്തെയും വജ്രശോഭയാല്‍ തിളങ്ങുന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ ചിത്രം എയര്‍ലൈന്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. മുഴുവനായും വജ്രക്കല്ലുകള്‍ പതിച്ച വിമാനം ബ്ലിങ് 777 ലോകത്തെയാകെ അമ്പരപ്പിച്ചിരുന്നു. ആഡംബരത്തിനായി എമിറേറ്റ്‌സ് ഇങ്ങിനെയെല്ലാം ചെയ്യുമോ എന്നുപോലും പലരും ചിന്തിച്ചു.

എന്നാല്‍ ഏവരുടെയും സംശയങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് എമിറേറ്റ്‌സ് ഇക്കാര്യത്തില്‍ വിശദീകരണവുമായി പിന്നീട് രംഗത്തെത്തിയത്. ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വജ്രക്കല്ലുകള്‍ തിളങ്ങുന്ന എമറേറ്റ്‌സ് ബ്ലിങ് 777 എന്ന വിമാനം സാറ ഷക്കീല്‍ എന്ന ചിത്രകാരിയുടെ കരവിരുതാണ്. സാറ ഷക്കീല്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രം 54,000-ത്തോളം ലൈക്കുകള്‍ സ്വന്തമാക്കിയതോടെ പിന്നീട് എമിറേറ്റ്‌സ് ചിത്രം തങ്ങളുടെ ട്വിറ്റര്‍വഴി പങ്കുവെക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ ഫോട്ടോ സംബന്ധിച്ച് രണ്ട് തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ആഡംബരത്തിനായി ഇത്രയധികം തുക ചെലവിടാമോ എന്ന നിലയില്‍ ഒരുവിഭാഗം സംശയം പ്രകടിപ്പിക്കുമ്പോള്‍ ഇത് യാതാര്‍ത്ഥ്യമേ അല്ല എന്ന നിലപാടാണ് മറ്റൊരു കൂട്ടര്‍ക്ക്. തടി കൊണ്ടും സ്വര്‍ണ്ണ വര്‍ണം കൊണ്ടുമുള്ള പഴയ ഡിസൈന്‍ ഇതിനെക്കാള്‍ ഭംഗിയുള്ളതായിരുന്നു എന്നും ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഇതെല്ലാം ഫോട്ടോഷോപ്പല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരും ധാരാളമാണ്.

ഇത്തരം ചര്‍ച്ചകള്‍ക്കെല്ലാം വഴി തെളിക്കുന്നത് സാറാ ഷക്കീല്‍ എന്ന ചിത്രകാരിയുടെ ഒരു ചെറു കുസൃതിയാണ്. അവരാണ് കഴിഞ്ഞ വര്‍ഷം ഇസ്ലാമാബാദില്‍ നിന്നും മിലാനിലേക്ക് പറക്കുന്നതിന് മുമ്പ് എമിറേറ്റ്സ് എയറിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. പിന്നീട് കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ ഇതിന് വജ്രങ്ങള്‍ വരച്ച് ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പിന്നീട് ഈ ചിത്രം എമിറേറ്റ്സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും പങ്ക് വെച്ചു.

സാറാ ഷക്കീലിന്റെ ഏറ്റവും അവസാനത്തെ കരവിരുതാണ് ഇപ്പോള്‍ 'ഡയമണ്ട്' എ 380 ഓണ്‍ബോര്‍ഡ് ലോഞ്ച്' എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം. തടിയും സ്വര്‍ണവര്‍ണവും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ലോഞ്ചിന് വജ്രശോഭ സാറ വരച്ച് ചേര്‍ക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category