1 GBP = 92.00INR                       

BREAKING NEWS

ചിലപ്പോള്‍ സിഗററ്റ് ഫില്‍ട്ടറും സ്‌കിന്‍കെയര്‍ ഉല്‍പന്നങ്ങളും വരെ നിങ്ങളെ ജയിലിലാക്കിയേക്കാം; പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാത്ത മരുന്നുകള്‍ കണ്ടെത്തിയാല്‍ കഥ കഴിഞ്ഞു; ചില സുഗന്ധ വ്യജ്ഞനങ്ങള്‍ പോലും നിയമവിരുദ്ധമെന്ന്; യുഎഇയിലേക്ക് പോകും മുമ്പ് മറക്കരുതാത്ത ചില നിയമങ്ങള്‍

Britishmalayali
kz´wteJI³

നിങ്ങള്‍ യുഎഇലേക്ക്  ഹോളിഡേയ്ക്കോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ പോവാനൊരുങ്ങുകയാണോ? എന്നാല്‍ നിങ്ങളുടെ ലഗേജില്‍ ചില സാധനങ്ങള്‍ ഇല്ലെന്നുറപ്പ് വരുത്താന്‍ മറക്കരുത്. വിമാനയാത്രികര്‍ കൊണ്ടു പോകാന്‍ പാടില്ലാത്ത ഇവയിലേതെങ്കിലുമൊന്ന് നിങ്ങളുടെ ലഗേജില്‍ അബദ്ധത്തില്‍ പെട്ട് പോവുകയും അവ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്താല്‍ പിന്നെ നിങ്ങള്‍ ജയിലിലാകുമെന്നതില്‍ സംശയമില്ല. ചിലപ്പോള്‍ ലഗേജിലെ സിഗററ്റ് ഫില്‍ട്ടറും സ്‌കിന്‍കെയര്‍ ഉല്‍പന്നങ്ങളും വരെ നിങ്ങളെ ഇത്തരത്തില്‍ ജയിലിലാക്കിയേക്കിയേക്കാം. കൂടാതെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാത്ത മരുന്നുകള്‍ കണ്ടെത്തിയാലും  കഥ കഴിയുമെന്നുറപ്പാണ്.

ചില സുഗന്ധ വ്യജ്ഞനങ്ങള്‍ പോലും ഇവിടെ നിയമവിരുദ്ധമാണെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്.   യുഎഇയിലേക്ക് പോകും മുമ്പ് മറക്കരുതാത്ത ചില നിയമങ്ങളെ കുറിച്ചാണിവിടെ വിവരിക്കുന്നത്.ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷനുകളിലൊന്നാണ് ദുബായ്.പ്രത്യേകിച്ചു യുകെയില്‍ നിന്നും വര്‍ഷം തോറും നിരവധി പേരാണ് ദുബായിലേക്ക് പോകാറുമുണ്ട്. അതിനാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവുണ്ടാകുന്നത് അപ്രതീക്ഷിതമായി ജയില്‍ ശിക്ഷയ്ക്ക് വിധേയരാകുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകരകമാകും.

ഇതിനാല്‍ ദുബായിലെ ട്രാവല്‍ നിയമങ്ങളെക്കുറിച്ച് ഏവരും മനസിലാക്കിയിരിക്കണമെന്നാണ് യുകെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് (എഫ്സിഒ) ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കാലാകാലങ്ങളായി കടുത്ത മുന്നറിയിപ്പുകളേകിക്കൊണ്ടിരിക്കുന്നത്. ദുബായ് അടക്കമുള്ള യുഎഇയുടെ ഹോളിഡേ ഡെസ്റ്റിനേഷനുകളിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോള്‍ ലഗേജ് പായ്ക്ക് ചെയ്യുമ്പോള്‍ അത്യധികമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് എഫ്സിഒ മുന്നറിയിപ്പ്. ഇത് പ്രകാരം യുകെ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ വിമാനയാത്രക്കാര്‍ക്ക് ലഗേജില്‍ കൊണ്ട് പോകാന്‍ അനുവാദമുള്ള ചില സാധനങ്ങള്‍ പോലും യുഎഇ നിരോധിച്ചിട്ടുണ്ട്..

ചില സ്‌കിന്‍കെയര്‍ പ്രൊഡക്ടുകളിലും ഇ സിഗററ്റ് റീഫില്ലുകളിലും അടങ്ങിയിരിക്കുന്ന സിബഡിഓയില്‍ പോലുള്ള ചില ഘടകങ്ങള്‍ ദുബായില്‍ നിയമവിരുദ്ധമാണെന്നും അതിനാല്‍ അവ കൊണ്ടു പോയാല്‍ തടവിലാകുമെന്നും എഫ്സിഒ അറിയിക്കുന്നു. ഇത്തരം വസ്തുക്കള്‍ യാത്രക്കാരുടെ ലഗേജില്‍ നിന്നും കണ്ടെടുത്താല്‍ അവ പിടിച്ചെടുക്കുകയും ക്രിമിനല്‍ ചാര്‍ജുകള്‍ ചുമത്തി അകത്തിടുകയും ചെയ്യുമെന്ന് പ്രത്യേകം ഓര്‍ക്കുക. നാര്‍കോട്ടിക്, സൈക്കകോ ട്രോപിക്, കണ്‍ട്രോള്‍ഡ് ഡ്രഗ്സുകള്‍ക്കും ഈ നിരോധനം ബാധകമാണ്. ഇവ എത്രത്തോളം കൊണ്ടു പോകാമെന്നതിന്റെ വിശദാംശങ്ങള്‍ യുഎഇ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് വെബ്സൈറ്റില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഡ്രഗ്സുകളുമായി ബന്ധപ്പെട്ട് യുഎഇയിലാകമാനം കടുത്ത നിയമങ്ങളാണുള്ളത്. ഡ്രഗ്സുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരോട് തീരെ ദയവില്ലാതെയാണ് ഇവിടെ ശിക്ഷ വിധിക്കുകയെന്ന് മനസിലാക്കണമെന്നും എഫ്സിഒ മുന്നറിയിപ്പേകുന്നു. മയക്കുമരുന്ന് കടത്തലിനും കൈവശം വയ്ക്കലിനും കടുത്ത ശിക്ഷയാണിവിടെ നല്‍കി വരുന്നത്. മയക്കുമരുന്ന് കടത്തിന് ഇവിടെ വധശിക്ഷ വരെ വിധിക്കാറുണ്ട്. നിയമവിരുദ്ധമായ മയക്കുമരുന്നുകള്‍ കുറഞ്ഞ അളവില്‍ കൈവശം വച്ചാല്‍ പോലും നാല് വര്‍ഷം വരെ തടവില്‍ കിടക്കേണ്ടി വരും. ദുബായിലേക്ക് പോകുന്നവര്‍ അത്യാവശ്യം കരുതേണ്ടുന്ന രേഖകള്‍ അഥവാ എമര്‍ജന്‍സി ട്രാവല്‍ ഡോക്യുമെന്റുകള്‍ (ഇടിഡിഎസുകള്‍)ഏതെല്ലാമാണെന്നും എഫ്സിഒ യാത്രക്കാരെ ഓര്‍മിപ്പിക്കുന്നുണ്ട്. ചുരുങ്ങിയത് ആറ് മാസത്തെ വാലിഡിറ്റിയുള്ള  ഇടിഡിഎസുകള്‍ കൈയില്‍ കരുതി വേണം യുഎഇയിലേക്ക് പോകേണ്ടതെന്നും നിര്‍ദേശമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category